Wednesday, June 27, 2012

' എന്‍റെ ഇണക്കിളി'


















ഹൃദയത്തില്‍  സൂക്ഷിക്കാന്‍ ........

പ്രശസ്ത ഗായകരായ മധു ബാലകൃഷ്ണന്‍ , റിമി ടോമി , വിധു പ്രതാപ് , ജ്യോത്സ്ന , നജീം അര്‍ഷാദ് , മനാഫ് അലി, എന്നിവരോടൊപ്പം യുവ ഗായകരായ മുജീബ്, മുഹമ്മദ്‌ ഷാന്‍ , ജംഷീര്‍, എന്നിവരും ആലപിച്ച പ്രണയ മധുരം തുളുമ്പുന്ന ഏഴു ഗാനങ്ങളുമായി ' എന്‍റെ  ഇണക്കിളി'  വീഡിയോ ആല്‍ബം  http://www.facebook.com/Ente.Inakkili  ഈ ലിങ്കില്‍  ക്ലിക്ക്  ചെയ്യുക .

                                                           രചന , സംഗീതം  - മുജീബ് നെല്ലിക്കുഴി 
                                                            സംവിധാനം  - വിനയന്‍ ഐഡിയ 
 

ക്യാമറ  -  നിതീഷ് മണ്ണൂര്‍ 
സ്റ്റില്‍സ്  - വിമല്‍ ഐഡിയ 
നിര്‍മ്മാണം  -  പ്രേം ഐഡിയ 


                                                       വിതരണം ഐഡിയ ഡിജിറ്റല്‍ 


Monday, January 2, 2012

സ്നേഹസ്പര്‍ശം



             


 ഒരു ചേട്ടന്റെയും അനിയന്റെയും കഥ.                           
അനിയനെ അത്രയധികം സ്നേഹിക്കുന്ന ചേട്ടന്‍ വിജയ്‌ ,അനിയന്‍ വിവേക്. രണ്ടുപേരും പത്താം ക്ലാസ്സോടുകൂടി  തന്നെ പഠിത്തം ഒക്കെ നിര്‍ത്തി. സ്വന്തമായി പത്തു. കാശുണ്ടാക്കുന്ന തിടുക്കത്തിലാണ്. അങ്ങനെ വിജയ്‌ ഒരു ഹോട്ടലിലിലും.വിവേക് ഒരു തുണി കടയിലും ജോലി ചെയ്യാന്‍ തുടങ്ങി.വീട്ടില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ്,ജോലി ചെയ്യുന്ന സ്ഥലം. എന്നും ബസില്‍ പോകണം. ബസ്‌ ഇറങ്ങിയാല്‍ വീട്ടിലേക്കു നടക്കാനും കുറെ ദൂരം ഉണ്ട്. എന്നും രാവിലെ അമ്മ ചോറൊക്കെ പൊതികെട്ടി കൊടുക്കും. വിവേക് അതുമായി ചേട്ടനൊപ്പം രാവിലെ ഇറങ്ങും ബസില്‍ ഒരുമിച്ചേ രണ്ടാളും ഇരിക്കൂ. ബസ്‌ പോയി തുടങ്ങിയാല്‍. രണ്ടാളും കണ്ടതും കേട്ടതും ആയ എല്ലാ കഥകളും പറഞ്ഞിരിക്കും.വൈകുന്നേരം വരുമ്പോളും കാണും കുറെ രാവിലത്തെ വിശേഷങ്ങള്‍ പറയാന്‍,വീട്ടില്‍ വന്നാല്‍ രണ്ടാളും ഒരുമിച്ചാണ് ഉറങ്ങുന്നതുവരെ, ഒന്നും തമ്മില്‍ ഒളിപ്പിച്ചു വെക്കാത്ത ഒരു പ്രകൃതം ആണ് രണ്ടാള്‍ക്കും,അങ്ങനെ ഒരിക്കല്‍ വിവേക് തൊട്ടടുത്തുള്ള ഒരു.ഷോപ്പിലെ പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായി . അവള്‍ക്കു വിവേകിനെയും ഇഷ്ടമാണ് വിവേക് അതും ചേട്ടനോട് പറഞ്ഞു.എന്നാല്‍ വൈകാതെ ആ വിവരം അവളുടെ വീട്ടില്‍ അറിയുകയും അവളുടെ, ചേട്ടനും. കൂട്ടുകാരും. കൂടി ഒരുദിവസംവിവേകിന് ശെരിക്കും ഒന്ന് വിരട്ടുകയും ചെയ്തു.വിവേക് അന്നു തന്നെ അത്വേണ്ടെന്നു വെക്കുകയും ചെയ്തു.അന്നു ആ കാര്യവും പറഞ്ഞു .  പതിവുപോലെ  വിവേക് ചേട്ടനൊപ്പം വീട്ടിലേക്കു നടന്നു.

............                       ...................                           ..........................


അവര്‍ മൂന്നു നാല് പേരുണ്ടായിരുന്നു .വിവേക് ഓടി രെക്ഷപെടുകയായിരുന്നു.
ഞാന്‍ തക്ക സമയത്തവിടെ ചെന്നില്ലായിരുന്നെങ്കില്‍..............................................***
അതില്‍ ഒരുത്തനെ ഞാന്‍ അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തു .
ചേട്ടാ ........ എന്‍റെ കഴുത്തില്‍ നിന്ന് വിട് .അമ്മേ ...ശബ്ദം കേട്ട അമ്മ ഓടി വന്നു .ലൈറ്റിട്ടപ്പോള്‍ വിജയ്‌.,വിവേകിന്‍റെ കഴുത്തില്‍ കുത്തിപ്പിടിചിരിക്കുന്നു.വിജയ്‌ അമ്മയോട് വിവേകിനെ മൂന്നു നാലുപേര്‍ കൂടി കൊല്ലാന്‍. ശ്രെമിച്ചപ്പോള്‍,ഞാന്‍ അവരില്‍ ഒരുത്തനെ കൊല്ലാന്‍ നോക്കിയതാ... ഇത് കേട്ട വിവേക് "കൃത്യസമയത്ത് ഞാന്‍ ഒച്ച വെച്ചത് കൊണ്ടു എന്‍റെ ജീവന്‍ ജീവന്‍ തിരിച്ചു കിട്ടി.വിജയ്‌ നിനക്കൊന്നും പറ്റിയില്ലല്ലോ ? ഹേയ് കഴുത്തില്‍ ഞെക്കി പിടിച്ചാല്‍ ഒന്നും പറ്റില്ല .



ഞാന്‍ ആദ്യമായാണ് ഒരു കഥ എഴുതുന്നത്‌ എല്ലാവരും വായിച്ചു,
ഇതിലെ തെറ്റുകള്‍ പറഞ്ഞു തരുമല്ലോ ?

Saturday, December 31, 2011

പുതുവര്‍ഷാശംസകള്‍


ഈ വര്‍ഷത്തില്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ളതെല്ലാം 
ഇന്നോടു കൂടി തീര്‍ക്കുക ഇനി 2011 വീണ്ടും തിരിച്ചു വരില്ല.
നഷ്ടപ്പെട്ടതിനെ ഓര്‍ത്തു ആരും ദു:ഖിക്കാതിരിക്കുക.
 എല്ലാം നല്ലൊരു വര്‍ഷത്തിന്റെ    തുടക്കം ആണെന്ന് കരുതുക .

        
എല്ലാ എഴുത്തുകാര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ പുതുവര്‍ഷാശംസകള്‍ .
തിന്മകള്‍ എല്ലാം ഉപേക്ഷിച്ചു നന്മകള്‍ മാത്രം ചെയ്യാന്‍ ഒരു പുതിയ വര്‍ഷം 
കൂടി സംജാതമാകുന്നു. പുതിയ വര്‍ഷം എല്ലാവര്‍ക്കും നല്ലതുമാത്രം നല്‍കട്ടേ.
അനീതിയും അക്രമവും ഇല്ലാത്ത നല്ലൊരു വര്‍ഷം ആയി മാറട്ടെ ? 2012
എന്ന പ്രാര്‍ഥനയോടെ . സ്നേഹപൂര്‍വ്വം വിനയന്‍ .. 






 

Wednesday, December 21, 2011

ക്രിസ്തുമസ്



ഡിസംബറിന്റെ മടിത്തട്ടില്‍ വീണ്ടുമിതാ ഒരു ക്രിസ്തുമസ്  രാവുകൂടി ..
ഉണ്ണീശോയുടെ തിരുപ്പിറവി നല്‍കുന്ന അറിയിപ്പുമായി .
വീണ്ടുമൊരു പുതുവത്സരം ...ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും ,
തിരുപ്പിറവി ആലേഖനം ചെയ്ത പുല്‍ക്കൂടുമായി നമുക്ക് ,ഈ ക്രിസ്തുമസിനെ 
വരവേല്‍ക്കാം .എല്ലാ ബ്ലോഗേര്‍സിനും എന്‍റെ ഹൃദയം നിറഞ്ഞ ക്രിതുമസ് 
പുതുവത്സരാശംസകള്‍ .ഒപ്പം ന്യൂയര്‍ ആശംസകളും ..അറിയിക്കുന്നു ...

Tuesday, December 6, 2011

കഷ്ടകാലം വരുന്ന വഴി


എല്ലാവര്‍ക്കും നമസ്ക്കാരം:,
           (  ഇത്  ഒരു കഥ അല്ല അനുഭവം ആണ് ,എനിക്ക് ഫേസ് ബുക്കില്‍ നിന്നും കിട്ടിയ ഒരു  അനുഭവം,
ഈ അനുഭവം ഞാന്‍ എന്റെ പ്രായത്തില്‍ ഉള്ള എല്ലാ കൂട്ടുകാര്‍ക്കും,കൂട്ടുകാരികള്‍ക്കും ,നമ്മളെ .
ഓരോരുത്തരെയും ഏതെങ്കിലും നിലയില്‍ എത്തിക്കാന്‍ കഷ്ടപ്പെടുന്ന,അച്ഛനമ്മമാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.)

             ഈ വര്‍ഷം ആണ് ഞാന്‍ ആദ്യമായി എന്റെ കൂട്ടുകാരന്‍ മുഖേന ഫേസ് ബുക്കില്‍ ഒരു അക്കൌണ്ട് 
തുടങ്ങുന്നത് ,തുടങ്ങി കുറെ കഴിഞ്ഞു. കുറെ കൂട്ടുകാരെയും,കൂട്ടുകാരികളെയും എല്ലാം അതില്‍ നിന്നും ലഭിച്ചു. അങ്ങനെ ഇരിക്കുമ്പോള്‍, ഏതാണ്ട് ഈ വര്‍ഷം പകുതി ആയപ്പോള്‍, ഞാന്‍ ഒരു പെണ്‍കുട്ടിക്ക് ചുമ്മാ ഒരു സന്ദേശം അയച്ചു. പക്ഷെ ആദ്യം അവള്‍ അത് സ്വീകരിച്ചില്ല ,പക്ഷെ ഞങ്ങള്‍ ഓണ്‍ലൈനില്‍, ചാറ്റ് ചെയ്തു പരിചയപെട്ടു ,അവള്‍ പറഞ്ഞു തന്റെ സന്ദേശം ഞാന്‍ സ്വീകരിക്കാതിരുന്നത് ,തന്നെ കണ്ടപ്പോള്‍ അത്ര സെരിയല്ല എന്ന് തോന്നി അതാ തനിക്കൊരു കള്ള ലക്ഷണം ഉണ്ട്,  ഞാന്‍ പറഞ്ഞു, വേണ്ടേല്‍ വേണ്ട, മുന്‍പരിചയം പോലും ഇല്ലാത്തവരെ കുറിച്ച്,  ഇങ്ങനൊന്നും പറയരുത് ,അങ്ങനെ ഒരിക്കല്‍  കൂടിസന്ദേശം അയച്ചു ഞങ്ങള്‍ അങ്ങനെ നല്ല കൂട്ടുകാരായി ,എന്നും ഓണ്‍ലൈനില്‍ കാണും, ചാറ്റ്  ചെയ്യും വിശേഷങ്ങള്‍ പറയും, ഞങ്ങള്‍ അങ്ങനെ          വളരെ അടുത്ത് അറിയുന്നവരെ പോലെ സംസാരിച്ചു തുടങ്ങി .അങ്ങനെ അവള്‍ എനിക്കും ഞാന്‍ അവള്‍ക്കും ഫോട്ടോസ്  ഒക്കെ, അയക്കും,എന്നും പുതിയ ഫോട്ടോസ് ഒക്കെ എടുത്താല്‍ അയച്ചു തരും. അങ്ങനെ ഒരു നല്ല കൂടുകാര്‍ ആയി, ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കാണാം .എന്നൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ,കുറച്ചു നാള്‍ വീട്ടില്‍ നെറ്റ്  എന്തോ പ്രോബ്ലം വന്നു .മിണ്ടാന്‍ പറ്റാതെ വന്നു.എന്നാല്‍ വീണ്ടും എല്ലാം റെഡി ആയി സംസാരം തുടങ്ങി .അങ്ങനെ എന്തും തുറന്നു പറയാന്‍ പറ്റുന്ന ഒരു കൂട്ടായിരുന്നു ,എന്നാല്‍ ഒരാഴ്ച മുന്‍പ് എനിക്ക് എന്റെ മെയിലില്‍ ഒരു  സന്ദേശം വന്നു അവള്‍ ആയിരുന്നു ഡാ നീ എന്റെ ഫോട്ടോ വെച്ച്  (ഫെയിക്ക്  ഐഡിഉണ്ടാക്കിയല്ലേ ? ആദ്യം ഞാന്‍ വിചാരിച്ചു ,ചുമ്മാ പറയുന്നതാണെന്ന് ,എന്നാല്‍ അവള്‍ എനിക്ക് ആ ലിങ്ക് അയച്ചു തന്നു അതെ അവളുടെ ഫോട്ടോ ,ഉപയോഗിച്ച് ഫെയിക്ക്  ഐഡി  ഉണ്ടാക്കിയിരിക്കുന്നു . സത്യത്തില്‍ എനിക്ക് അത് കണ്ടപ്പോള്‍ ഒരു ഷോക്ക് ആയിപോയി ,ഞാന്‍ തിരിച്ചു മറുപടി കൊടുത്തു ,ഞാന്‍ അല്ല അത് ചെയ്തത് ,അവള്‍ പറഞ്ഞു സാരമില്ല നീ .അത് ബ്ലോക്ക് ചെയ്യാന്‍ സന്ദേശം അതിലേക്കു അയക്കണം എന്ന് ,അങ്ങനെ ഓക്കേ പറഞ്ഞു പോയി എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു വീണ്ടും സന്ദേശം, അത്  നീ ആണ്  ചെയ്തത് ഞങ്ങള്‍ കണ്ടു പിടിച്ചു സയിബര്‍,സെല്‍ മുഖേന കണ്ടു പിടിച്ചു. ആ  ഐഡി ദുബായില്‍ വെച്ചാണ്‌ ഉണ്ടാക്കി ഇരിക്കുന്നത് അതും രണ്ടായിരത്തിപത്തു ഏപ്രില്‍ മാസത്തില്‍, എനിക്ക് നിന്നെ മാത്രമേ അവിടെ പരിചയം ഉള്ളു തന്നെയുമല്ല നിന്റെ കയ്യില്‍ മാത്രമേ എന്റെ ഫോട്ടോ ഉള്ളു,ഞങ്ങള്‍ നിന്റെ പേരില്‍ കേസ് കൊടുക്കും,ഒരുതരത്തില്‍ പറഞ്ഞാല്‍, സെരിയാണ്, പക്ഷെ അവള്‍ പറയുന്നു. ആ രണ്ടു ഫോട്ടോ അവളുടെ ഓര്‍കുട്ടിലെ ഐഡിയില്‍ ഉള്ളതാണെന്ന് ,തന്നെയും അല്ല ഞാന്‍ അവളെ പരിചയപ്പെടുന്നത് ( 2011)ഇല്‍, ഞാന്‍ അല്ല എന്ന്  പറയാന്‍ മാത്രമേ എനിക്ക് പറ്റു, അതുപോലെ പെട്ടു. വിശ്വസിപ്പിക്കാന്‍ വേറെ ഒരു വഴിയും ഇല്ല ,ആ  ഐഡി ആണേല്‍ ബ്ലോക്ക് ചെയ്തും കളഞ്ഞു അല്ലേല്‍ എങ്ങനെ.എങ്കിലും കണ്ടു പിടിക്കാമായിരുന്നു, സത്യത്തില്‍ നേരത്തെ ആരോ തുടങ്ങിയതാണ് ,അതില്‍ 198 friends ഉണ്ടായിരുന്നു.പക്ഷെ ഞാന്‍ എന്ത് പറഞ്ഞിട്ടും അവള്‍ വിശ്വസിച്ചില്ല കാരണം,ഇതുപോലെ പരിചയപെട്ടവനെ. ഇതില്‍ കൂടുതല്‍ എന്ത് വിശ്വസിക്കാന്‍,ഞാന്‍ പറഞ്ഞു ഏതു സത്യവും ഞാന്‍ പറയാം.ഞാന്‍ അല്ല അത് ചെയ്തത്,അവള്‍ പറഞ്ഞു അല്ല നീ തന്നെ ആണ് ,നീ ഓര്‍ത്തോ നിന്റെയും പല ഫോട്ടോസ് എന്റെ കയ്യിലും ഉണ്ട്,എനിക്കും പറ്റുമോ എന്ന് ,നോക്കട്ടെ ? ഞാന്‍ പറഞ്ഞു ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്തോളു,ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത്  പറയാന്‍, അവള്‍ എന്നെ ശപിച്ചു : ഒരു പെണ്ണിന്റെ കണ്ണുനീര്‍ വീഴ്ത്തിയിട്ട് നീ ഒരിക്കലും നന്നാവില്ല എന്ന്, ഞാന്‍ പറയുന്നു അത് ഞാന്‍ ചെയ്തതാണെങ്കില്‍,എന്ത് ശിക്ഷ വാങ്ങാനും ഞാന്‍ തയ്യാര്‍ ആണ് ,അങ്ങനെ അവള്‍ നാട്ടില്‍ വരുമ്പോള്‍,നിന്നെ കണ്ടോളാം,എന്ന് പറഞ്ഞു എന്നെ എന്നെന്നേക്കും ആയി ഡിലീറ്റ് ചെയ്തു.

           ഇനി എനിക്ക് ഇങ്ങനെ ഫെയിക്ക്  ഐഡി ഉണ്ടാക്കുനവരോടായി പറയാന്‍ ഉള്ളത് , ആരാണെങ്കിലും ചെയ്യുമ്പോള്‍ ,ഒന്നോര്‍ക്കുക നിരപരാധികള്‍ ആണ് ശിക്ഷിക്കപ്പെടുന്നത്, ചെയ്യുന്നവര്‍ ഒന്നും  അറിയുന്നില്ല. അതിലും വലുതാണ് .ബന്ധങ്ങള്‍, ഒരിക്കല്‍ വിശ്വാസം    നഷ്ടമായാല്‍ പിന്നെ എന്നും  അങ്ങനെ തന്നെയാണ്,  നമ്മെ കാണുകയുള്ളൂ  ,ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ ,കൂട്ടുകാരി പോയാല്‍ വേറെ ഉണ്ടാകാം, എന്നാല്‍ ഒരാളുടെ ജീവിതത്തില്‍ ഒരിക്കല്‍ വിള്ളല്‍ വീണാല്‍, പിന്നെ ഒരുപാടു കാലതാമസം വരും അത് മാറാന്‍, അതുകൊണ്ട് ധെയവുചെയ്തു ആരും ഇങ്ങനെ ഉള്ള പരിപാടികളില്‍ ഏര്‍പെടരുത്‌ ,ഒരാളുടെ ജീവിതം നശിപ്പിച്ചു ,എന്ത് നേടിയിട്ടെന്തു കാര്യം. അതുപോലെ തന്നെ നേരിട്ട് പരിചയം ഇല്ലാത്തവരോടു, ഒരിക്കലും ഇങ്ങനെ ഉള്ള നെറ്റുവര്‍ക്കുകള്‍ വഴി ചാറ്റിങ്ങു, ഒഴിവാക്കുക,സ്വന്തം ഫോട്ടൊസുകള്‍.ആര്‍ക്കും കൊടുക്കാതിരിക്കുക,അതുപോലെ തന്നെ മാതാപിതാക്കള്‍,കുറെ ഒക്കെ ഈ കാര്യത്തില്‍ നെറ്റ് ഉപയോഗിക്കുന്ന മക്കള്‍ക്ക്‌, പറഞ്ഞു കൊടുക്കുക, അതിന്റെ ദൂഷ്യ വശങ്ങള്‍ .അല്ലെങ്കില്‍ എനിക്ക് ,പറ്റിയത് പോലെ കഷ്ടകാലം. ചിലപ്പോള്‍ ഫേസ് ബുക്കിന്റെ രൂപത്തിലും വരും. എനിക്കോ പറ്റി മറ്റുള്ളവര്‍ക്കെങ്കിലും ഇതൊരു പാഠം ആകട്ടെ ? ഇതാ പ്രശസ്ത മാപ്പിള പാട്ടുകാരന്‍ കൊല്ലം ഷാഫി പറയുന്നത് കേള്‍ക്കു ,

              ഇതുപോലെ എത്ര ഫെയിക്ക്  ഐഡികള്‍ നമ്മുടെ ഓരോരുത്തരുടെയും പേരില്‍ ഉണ്ടാകാം ആരറിയുന്നു ഇതെല്ലാം.ഈ പോസ്റ്റിലേക്കുള്ള എല്ലാവരുടെയും മറുപടിയും പ്രതികരണങ്ങളും എന്തുതന്നെ ആയാലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാര്‍ആണ് അതുകൊണ്ട് എല്ലാവരും ഇതിനു മറുപടി തരുമെന്ന വിശ്വാസത്തോടെ .വിനയന്‍ 


         

Thursday, December 1, 2011

മുന്‍ കരുതല്‍ ഇല്ലാത്ത മുല്ലപ്പെരിയാര്‍


മുല്ലപ്പെരിയാര്‍ എന്ന വിഷയം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ,
കാരണം നമുക്കറിയാം ,അത് പൊട്ടിയാല്‍ ഉണ്ടാകുന്ന ദുരന്തം എത്രമാത്രം ആണെന്ന് ,നാലു ജില്ലകള്‍ പൂര്‍ണമായും ,നശിക്കും അതോടൊപ്പം നാല്‍പതു ലക്ഷത്തോളം ,ജനങ്ങളുടെ  ജീവന്‍ അപഹരിക്കും, ഈ നാലു ജില്ലകളില്‍ ഒന്ന് കേരളത്തിന്റെ ,പ്രധാനജില്ലകളില്‍ ഒന്നാണ് ,(ഏറണാകുളം) അത് സംഭവിച്ചാല്‍ പിന്നെ കേരളം പച്ച ,പിടിക്കണമെങ്കില്‍ ഒരുപാടു വര്‍ഷങ്ങള്‍ വേണ്ടിവരും ,ജനിച്ചാല്‍ ഒരുനാള്‍ മരണം ,ഉറപ്പാണ്‌ എന്ന് വിചാരിച്ചു ,മുന്‍ കൂട്ടി അറിയാവുന്ന കാര്യങ്ങള്‍ ,വച്ച്  നീട്ടുന്നത് ശെരിയാണോ ?കേരളത്തിലെ ഉന്നതരെല്ലാം ഇപ്പോളെ,മറ്റു രാജ്യങ്ങളിലേക്ക് ഫാമിലി വിസ അടിച്ചു കാണും ,പൊട്ടിയാല്‍ പറയാലോ ? ഞങ്ങള്‍ സമയത്ത് ഇവിടെ ഉണ്ടായിരുന്നില്ല, എന്ന് പിഞ്ചു കുഞ്ഞുങ്ങള്‍,വരെ നാടിന്റെ സുരക്ഷക്കായി പട്ടിണി പോലും കിടന്നു,സമരം ചെയ്യുമ്പോള്‍ ഇപ്പോളും,ശെരിയായ ,തീരുമാനം ഇല്ലാതെ നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. നമ്മുക്ക് ചെയ്യാന്‍ പറ്റുന്നത്  നാം ,ചെയ്യുക ബാക്കി എല്ലാം ഈശ്വരന് വിട്ടു കൊടുക്കുക, എല്ലാവരും എല്ലാവര്‍ക്കും കഴിയും ,പോലെ ഇതിനെ പ്രോത്സാഹിപ്പിക്കുക ...ഇതാ സംഭവിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ,ഒരു മാതൃക,താഴെ കൊടുക്കുന്നു.അതോടൊപ്പം അതിനു താഴെയുള്ള ലിങ്കും കാണുക ..
ഒന്നും സംഭവിക്കരുതേ ? എന്ന പ്രാര്‍ത്ഥനയോടെ ..............................