ഒരു ചേട്ടന്റെയും അനിയന്റെയും കഥ.
അനിയനെ അത്രയധികം സ്നേഹിക്കുന്ന ചേട്ടന്‍ വിജയ് ,അനിയന്‍ വിവേക്. രണ്ടുപേരും പത്താം ക്ലാസ്സോടുകൂടി തന്നെ പഠിത്തം ഒക്കെ നിര്‍ത്തി. സ്വന്തമായി പത്തു. കാശുണ്ടാക്കുന്ന തിടുക്കത്തിലാണ്. അങ്ങനെ വിജയ് ഒരു ഹോട്ടലിലിലും.വിവേക് ഒരു തുണി കടയിലും ജോലി ചെയ്യാന്‍ തുടങ്ങി.വീട്ടില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ്,ജോലി ചെയ്യുന്ന സ്ഥലം. എന്നും ബസില്‍ പോകണം. ബസ് ഇറങ്ങിയാല്‍ വീട്ടിലേക്കു നടക്കാനും കുറെ ദൂരം ഉണ്ട്. എന്നും രാവിലെ അമ്മ ചോറൊക്കെ പൊതികെട്ടി കൊടുക്കും. വിവേക് അതുമായി ചേട്ടനൊപ്പം രാവിലെ ഇറങ്ങും ബസില്‍ ഒരുമിച്ചേ രണ്ടാളും ഇരിക്കൂ. ബസ് പോയി തുടങ്ങിയാല്‍. രണ്ടാളും കണ്ടതും കേട്ടതും ആയ എല്ലാ കഥകളും പറഞ്ഞിരിക്കും.വൈകുന്നേരം വരുമ്പോളും കാണും കുറെ രാവിലത്തെ വിശേഷങ്ങള്‍ പറയാന്‍,വീട്ടില്‍ വന്നാല്‍ രണ്ടാളും ഒരുമിച്ചാണ് ഉറങ്ങുന്നതുവരെ, ഒന്നും തമ്മില്‍ ഒളിപ്പിച്ചു വെക്കാത്ത ഒരു പ്രകൃതം ആണ് രണ്ടാള്‍ക്കും,അങ്ങനെ ഒരിക്കല്‍ വിവേക് തൊട്ടടുത്തുള്ള ഒരു.ഷോപ്പിലെ പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായി . അവള്‍ക്കു വിവേകിനെയും ഇഷ്ടമാണ് വിവേക് അതും ചേട്ടനോട് പറഞ്ഞു.എന്നാല്‍ വൈകാതെ ആ വിവരം അവളുടെ വീട്ടില്‍ അറിയുകയും അവളുടെ, ചേട്ടനും. കൂട്ടുകാരും. കൂടി ഒരുദിവസംവിവേകിന് ശെരിക്കും ഒന്ന് വിരട്ടുകയും ചെയ്തു.വിവേക് അന്നു തന്നെ അത്വേണ്ടെന്നു വെക്കുകയും ചെയ്തു.അന്നു ആ കാര്യവും പറഞ്ഞു . പതിവുപോലെ വിവേക് ചേട്ടനൊപ്പം വീട്ടിലേക്കു നടന്നു.
............ ................... ..........................
അവര്‍ മൂന്നു നാല് പേരുണ്ടായിരുന്നു .വിവേക് ഓടി രെക്ഷപെടുകയായിരുന്നു.
ഞാന്‍ തക്ക സമയത്തവിടെ ചെന്നില്ലായിരുന്നെങ്കില്‍..... .............................. ...........***
അതില്‍ ഒരുത്തനെ ഞാന്‍ അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തു .
ചേട്ടാ ........ എന്‍റെ കഴുത്തില്‍ നിന്ന് വിട് .അമ്മേ ...ശബ്ദം കേട്ട അമ്മ ഓടി വന്നു .ലൈറ്റിട്ടപ്പോള്‍ വിജയ്.,വിവേകിന്‍റെ കഴുത്തില്‍ കുത്തിപ്പിടിചിരിക്കുന്നു.വിജയ് അമ്മയോട് വിവേകിനെ മൂന്നു നാലുപേര്‍ കൂടി കൊല്ലാന്‍. ശ്രെമിച്ചപ്പോള്‍,ഞാന്‍ അവരില്‍ ഒരുത്തനെ കൊല്ലാന്‍ നോക്കിയതാ... ഇത് കേട്ട വിവേക് "കൃത്യസമയത്ത് ഞാന്‍ ഒച്ച വെച്ചത് കൊണ്ടു എന്‍റെ ജീവന്‍ ജീവന്‍ തിരിച്ചു കിട്ടി.വിജയ് നിനക്കൊന്നും പറ്റിയില്ലല്ലോ ? ഹേയ് കഴുത്തില്‍ ഞെക്കി പിടിച്ചാല്‍ ഒന്നും പറ്റില്ല .
ഞാന്‍ ആദ്യമായാണ് ഒരു കഥ എഴുതുന്നത് എല്ലാവരും വായിച്ചു,
ഇതിലെ തെറ്റുകള്‍ പറഞ്ഞു തരുമല്ലോ ?