Sunday, October 16, 2011

(മൈ ഹോബി )


പണ്ട് സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം. ക്ലാസ്സില്‍ ഏറ്റവും ചെറിയവരുടെ കൂട്ടത്തില്‍  ഞാനും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ക്ലാസ്സില്‍ എല്ലാവര്‍ക്കും എന്നെ വലിയ കാര്യവും ആയിരുന്നു ഒന്‍പതാം ക്ലാസ്സിലെ ലാസ്റ്റ് പരീക്ഷ നടക്കുന്ന സമയം ഞാന്‍വളരെ കഷ്ടപ്പെട്ട് ഒന്ന് രണ്ടു വരുമെന്ന് ഉറപ്പുള്ള ചോദ്യത്തിന് ഉത്തരവും കയ്യില്‍ കരുതി പരീക്ഷ ഹാളില്‍ കയറി ഏറ്റവും മുന്‍പില്‍ തന്നെയാണ് എന്‍റെ ഇരിപ്പിടം ഒരു ബെഞ്ചില്‍മൂന്ന് പേരാണ്. പരീക്ഷ തുടങ്ങുനതിനു മുന്‍പ് തന്നെ ഇടത്തും വലത്തും ഇരിക്കുന്നവരെ ഞാന്‍ ഒന്ന് നോക്കി എന്നും കണ്ടു മടുത്ത മുഖം അവരുടെ നോക്കിയെഴുതിയാല്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയാകും ഞാന്‍ ചാരിച്ചു രണ്ടും കല്പിച്ചുഎഴുതുക തന്നെ. ഇങ്ങ്ലീഷ്‌ പരീക്ഷയാണ്‌ എങ്ങനേം പാസാകണം അങ്ങനെ എക്സാം തുടങ്ങി ടീച്ചര്‍ എല്ലാരേം ഒന്ന് നോക്കി കൂടെ എന്നേം എന്നും കാണുന്ന ടീച്ചര്‍ തന്നെയാണ്എനിക്ക് അല്പം സമാധാനം ആയി അങ്ങനെ എഴുതി തുടങ്ങി ടീച്ചര്‍ തലങ്ങും വെലങ്ങും നടക്കുന്നു ചോദ്യ പേപ്പര്‍ കിട്ടിയ ഉടന്‍ തന്നെ  ഞാന്‍ ആദ്യം തന്നെ കയ്യിലുള്ള ചോദ്യം ഉണ്ടോ എന്ന് നോക്കി കൊണ്ടുവന്നരണ്ടും ഉണ്ട് അപ്പോള്‍ തന്നെ പത്തു മാര്‍ക്ക്‌ ഉറപ്പിച്ചു പിന്നെ തട്ടികൂട്ടി ഒരു പത്തു കൂടി അങ്ങനെ വേഗം എഴുത്ത് തുടങ്ങി അങ്ങനെ ഒരെണ്ണം ഞാന്‍ കോപ്പി അടിച്ചു രണ്ടാമത്തേതും അവസാനത്തേതുമായ ചോദ്യം അതില്‍ പണി പാളി ഞാന്‍ തന്നെകാണിച്ച മണ്ടത്തരം എന്ന് വേണം പറയാന്‍ ആ ചോദ്യം ഇതായിരുന്നു നിങ്ങളുടെ ഏതെങ്കിലും ഒരു ഹോബിയെ കുറിച്ച് വിവരിക്കുക ഞാന്‍ കോപ്പി എടുത്തു പേപ്പറിന് അടിയില്‍ വെച്ച് പയ്യെ പയ്യെ എഴുത്ത് തുടങ്ങി ടീച്ചറിന്റെ നടപ്പിനു സ്പീട്കൂടി എനിക്ക് ടെന്‍ഷനും കൂടി ടീച്ചര്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ ഒരു തലക്കെട്ട്‌ എഴുതി  (മൈ ഹോബി )എന്നിട്ട്  അടിയില്‍ ഒരു വരയും അത് കണ്ട ടീച്ചര്‍ എന്നോട് ? എന്ത് ഹോബിയാട എഴുതണേ എന്ന്  അതുകേട്ടതും ഞാന്‍ പറഞ്ഞ മറുപടി ഒരു കോപ്പീം ഇല്ലാ ടീച്ചര്‍:  ഞാന്‍ കോപ്പി എന്നല്ലല്ലോ ചോദിച്ചേ ?എന്‍റെ  സംസാരത്തില്‍ ടീച്ചറിന് എന്തോ പന്തികേട്‌ തോന്നി ടീച്ചര്‍ അവിടെ തന്നെ സ്ഥാനം ഉറപ്പിച്ചു  അപ്പോഴേക്കും എനിക്കാകെ പേടിയായി മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥ ഞാന്‍ വിറക്കാന്‍ തുടങ്ങി  ടീച്ചര്‍ പോകുന്നോം ഇല്ല പേപ്പര്‍  മാറ്റാന്‍ പറ്റാത്ത അവസ്ഥ അങ്ങനെ ടീച്ചര്‍ പേപ്പര്‍ എടുത്തു  കോപ്പി  താഴേക്ക്‌ ചാടി ടീച്ചര്‍ അതെടുത്തു എന്നിട്ട്  എഴുത്ത് നിര്‍ത്താന്‍ പറഞ്ഞു ഞാന്‍ വിചാരിച്ചു എന്തായാലും ലാസ്റ്റ് ചോദ്യം ആണല്ലോ സാരമില്ല. അപ്പോഴേക്കും ടൈം കഴിഞ്ഞു ബെല്‍ മുഴങ്ങി ഹാളിനു പുറത്തു പോയി അങ്ങനെ ഒരു മാസം കഴിഞ്ഞു   മാര്‍ക്ക് വന്നപ്പോള്‍  രണ്ടു മാര്‍ക്കിന്റെ കുറവിന് ഞാന്‍ പൊട്ടി കാരണം എനിക്കത് പൂര്‍ത്തിയാക്കാന്‍
സാധിച്ചില്ലല്ലോ  ഞാന്‍ കുഴിച്ച കുഴിയില്‍ ഞാന്‍ തന്നെ ചാടി എന്ന് പറഞ്ഞാല്‍ മതിയല്ലോ?.

4 comments:

 1. ഒരിക്കല്‍ പോലും എനിക്ക് കോപ്പി അടിക്കാനുള്ള ധൈര്യം ഉണ്ടായില്ല.പ്രീഡിഗ്രി പരീക്ഷ എങ്ങനെയും ജയിക്കണം എന്ന് കരുതി നടക്കുന്ന കാലം. ഒന്ന് രണ്ടു തവണ പയറ്റി പൊളിഞ്ഞ താണ്. ഗൈഡ് കാണാതെ പഠിച്ചു (മനപ്പാഠം അല്ല )നോക്കി. രക്ഷയില്ല. ഇനി കോപ്പി മാത്രം വഴി എന്ന് തീരുമാനിച്ചു. ഒന്ന് രണ്ടു തുണ്ട് കടലാസ എളിയില്‍ തിരുകി. പക്ഷെ അതിന്റെ ആവശ്യം വന്നില്ല. എല്ലാം എനിക്ക് ലഘുവായി തോന്നി.പ്രശ്നം അതല്ല. തിരികെ വീട്ടില്‍ വന്നു ഷര്‍ട്ട് അഴിച്ചു വച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അമ്മ എന്റെ എളിയില്‍ നിന്ന് ഒരു വാല്‍ക്ക്ഷ്നം കണ്ടെത്തി. അത് ഞാന്‍ എഴുതി വച്ച കോപ്പി ആയിരുന്നു. എടുത്തു കളയാന്‍ മറന്നുപോയിരുന്നു.

  ReplyDelete
 2. ഹായ് നിസാര്‍ ഇക്ക നല്ല ആശയം.. എന്റെ ബ്ലോഗില്‍ വന്നതിനു നന്ദി
  സ്നേഹത്തോടെ വിനയന്‍

  ReplyDelete
 3. എഴുത്തിൽ പാരഗ്രാഫ് തിരിക്കാൻ ശ്രമിക്കുമല്ലോ,ഒപ്പം ആ വാക്ക് തിട്ടപ്പെടുത്തൽ അഭിപ്രായപ്പെട്ടിയിൽ നിന്ന് എടുത്തുകളയുകയും ചെയ്യൂ കേട്ടൊ ഭായ്

  ReplyDelete
 4. നല്ല ഉപദേശത്തിനു നന്ദി മുരളിയേട്ടാ ..സ്നേഹത്തോടെ വിനയന്‍

  ReplyDelete