Saturday, December 31, 2011

പുതുവര്‍ഷാശംസകള്‍


ഈ വര്‍ഷത്തില്‍ ചെയ്തു തീര്‍ക്കാന്‍ ഉള്ളതെല്ലാം 
ഇന്നോടു കൂടി തീര്‍ക്കുക ഇനി 2011 വീണ്ടും തിരിച്ചു വരില്ല.
നഷ്ടപ്പെട്ടതിനെ ഓര്‍ത്തു ആരും ദു:ഖിക്കാതിരിക്കുക.
 എല്ലാം നല്ലൊരു വര്‍ഷത്തിന്റെ    തുടക്കം ആണെന്ന് കരുതുക .

        
എല്ലാ എഴുത്തുകാര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ പുതുവര്‍ഷാശംസകള്‍ .
തിന്മകള്‍ എല്ലാം ഉപേക്ഷിച്ചു നന്മകള്‍ മാത്രം ചെയ്യാന്‍ ഒരു പുതിയ വര്‍ഷം 
കൂടി സംജാതമാകുന്നു. പുതിയ വര്‍ഷം എല്ലാവര്‍ക്കും നല്ലതുമാത്രം നല്‍കട്ടേ.
അനീതിയും അക്രമവും ഇല്ലാത്ത നല്ലൊരു വര്‍ഷം ആയി മാറട്ടെ ? 2012
എന്ന പ്രാര്‍ഥനയോടെ . സ്നേഹപൂര്‍വ്വം വിനയന്‍ .. 






 

Wednesday, December 21, 2011

ക്രിസ്തുമസ്



ഡിസംബറിന്റെ മടിത്തട്ടില്‍ വീണ്ടുമിതാ ഒരു ക്രിസ്തുമസ്  രാവുകൂടി ..
ഉണ്ണീശോയുടെ തിരുപ്പിറവി നല്‍കുന്ന അറിയിപ്പുമായി .
വീണ്ടുമൊരു പുതുവത്സരം ...ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും ,
തിരുപ്പിറവി ആലേഖനം ചെയ്ത പുല്‍ക്കൂടുമായി നമുക്ക് ,ഈ ക്രിസ്തുമസിനെ 
വരവേല്‍ക്കാം .എല്ലാ ബ്ലോഗേര്‍സിനും എന്‍റെ ഹൃദയം നിറഞ്ഞ ക്രിതുമസ് 
പുതുവത്സരാശംസകള്‍ .ഒപ്പം ന്യൂയര്‍ ആശംസകളും ..അറിയിക്കുന്നു ...

Tuesday, December 6, 2011

കഷ്ടകാലം വരുന്ന വഴി


എല്ലാവര്‍ക്കും നമസ്ക്കാരം:,
           (  ഇത്  ഒരു കഥ അല്ല അനുഭവം ആണ് ,എനിക്ക് ഫേസ് ബുക്കില്‍ നിന്നും കിട്ടിയ ഒരു  അനുഭവം,
ഈ അനുഭവം ഞാന്‍ എന്റെ പ്രായത്തില്‍ ഉള്ള എല്ലാ കൂട്ടുകാര്‍ക്കും,കൂട്ടുകാരികള്‍ക്കും ,നമ്മളെ .
ഓരോരുത്തരെയും ഏതെങ്കിലും നിലയില്‍ എത്തിക്കാന്‍ കഷ്ടപ്പെടുന്ന,അച്ഛനമ്മമാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.)

             ഈ വര്‍ഷം ആണ് ഞാന്‍ ആദ്യമായി എന്റെ കൂട്ടുകാരന്‍ മുഖേന ഫേസ് ബുക്കില്‍ ഒരു അക്കൌണ്ട് 
തുടങ്ങുന്നത് ,തുടങ്ങി കുറെ കഴിഞ്ഞു. കുറെ കൂട്ടുകാരെയും,കൂട്ടുകാരികളെയും എല്ലാം അതില്‍ നിന്നും ലഭിച്ചു. അങ്ങനെ ഇരിക്കുമ്പോള്‍, ഏതാണ്ട് ഈ വര്‍ഷം പകുതി ആയപ്പോള്‍, ഞാന്‍ ഒരു പെണ്‍കുട്ടിക്ക് ചുമ്മാ ഒരു സന്ദേശം അയച്ചു. പക്ഷെ ആദ്യം അവള്‍ അത് സ്വീകരിച്ചില്ല ,പക്ഷെ ഞങ്ങള്‍ ഓണ്‍ലൈനില്‍, ചാറ്റ് ചെയ്തു പരിചയപെട്ടു ,അവള്‍ പറഞ്ഞു തന്റെ സന്ദേശം ഞാന്‍ സ്വീകരിക്കാതിരുന്നത് ,തന്നെ കണ്ടപ്പോള്‍ അത്ര സെരിയല്ല എന്ന് തോന്നി അതാ തനിക്കൊരു കള്ള ലക്ഷണം ഉണ്ട്,  ഞാന്‍ പറഞ്ഞു, വേണ്ടേല്‍ വേണ്ട, മുന്‍പരിചയം പോലും ഇല്ലാത്തവരെ കുറിച്ച്,  ഇങ്ങനൊന്നും പറയരുത് ,അങ്ങനെ ഒരിക്കല്‍  കൂടിസന്ദേശം അയച്ചു ഞങ്ങള്‍ അങ്ങനെ നല്ല കൂട്ടുകാരായി ,എന്നും ഓണ്‍ലൈനില്‍ കാണും, ചാറ്റ്  ചെയ്യും വിശേഷങ്ങള്‍ പറയും, ഞങ്ങള്‍ അങ്ങനെ          വളരെ അടുത്ത് അറിയുന്നവരെ പോലെ സംസാരിച്ചു തുടങ്ങി .അങ്ങനെ അവള്‍ എനിക്കും ഞാന്‍ അവള്‍ക്കും ഫോട്ടോസ്  ഒക്കെ, അയക്കും,എന്നും പുതിയ ഫോട്ടോസ് ഒക്കെ എടുത്താല്‍ അയച്ചു തരും. അങ്ങനെ ഒരു നല്ല കൂടുകാര്‍ ആയി, ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കാണാം .എന്നൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ,കുറച്ചു നാള്‍ വീട്ടില്‍ നെറ്റ്  എന്തോ പ്രോബ്ലം വന്നു .മിണ്ടാന്‍ പറ്റാതെ വന്നു.എന്നാല്‍ വീണ്ടും എല്ലാം റെഡി ആയി സംസാരം തുടങ്ങി .അങ്ങനെ എന്തും തുറന്നു പറയാന്‍ പറ്റുന്ന ഒരു കൂട്ടായിരുന്നു ,എന്നാല്‍ ഒരാഴ്ച മുന്‍പ് എനിക്ക് എന്റെ മെയിലില്‍ ഒരു  സന്ദേശം വന്നു അവള്‍ ആയിരുന്നു ഡാ നീ എന്റെ ഫോട്ടോ വെച്ച്  (ഫെയിക്ക്  ഐഡിഉണ്ടാക്കിയല്ലേ ? ആദ്യം ഞാന്‍ വിചാരിച്ചു ,ചുമ്മാ പറയുന്നതാണെന്ന് ,എന്നാല്‍ അവള്‍ എനിക്ക് ആ ലിങ്ക് അയച്ചു തന്നു അതെ അവളുടെ ഫോട്ടോ ,ഉപയോഗിച്ച് ഫെയിക്ക്  ഐഡി  ഉണ്ടാക്കിയിരിക്കുന്നു . സത്യത്തില്‍ എനിക്ക് അത് കണ്ടപ്പോള്‍ ഒരു ഷോക്ക് ആയിപോയി ,ഞാന്‍ തിരിച്ചു മറുപടി കൊടുത്തു ,ഞാന്‍ അല്ല അത് ചെയ്തത് ,അവള്‍ പറഞ്ഞു സാരമില്ല നീ .അത് ബ്ലോക്ക് ചെയ്യാന്‍ സന്ദേശം അതിലേക്കു അയക്കണം എന്ന് ,അങ്ങനെ ഓക്കേ പറഞ്ഞു പോയി എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു വീണ്ടും സന്ദേശം, അത്  നീ ആണ്  ചെയ്തത് ഞങ്ങള്‍ കണ്ടു പിടിച്ചു സയിബര്‍,സെല്‍ മുഖേന കണ്ടു പിടിച്ചു. ആ  ഐഡി ദുബായില്‍ വെച്ചാണ്‌ ഉണ്ടാക്കി ഇരിക്കുന്നത് അതും രണ്ടായിരത്തിപത്തു ഏപ്രില്‍ മാസത്തില്‍, എനിക്ക് നിന്നെ മാത്രമേ അവിടെ പരിചയം ഉള്ളു തന്നെയുമല്ല നിന്റെ കയ്യില്‍ മാത്രമേ എന്റെ ഫോട്ടോ ഉള്ളു,ഞങ്ങള്‍ നിന്റെ പേരില്‍ കേസ് കൊടുക്കും,ഒരുതരത്തില്‍ പറഞ്ഞാല്‍, സെരിയാണ്, പക്ഷെ അവള്‍ പറയുന്നു. ആ രണ്ടു ഫോട്ടോ അവളുടെ ഓര്‍കുട്ടിലെ ഐഡിയില്‍ ഉള്ളതാണെന്ന് ,തന്നെയും അല്ല ഞാന്‍ അവളെ പരിചയപ്പെടുന്നത് ( 2011)ഇല്‍, ഞാന്‍ അല്ല എന്ന്  പറയാന്‍ മാത്രമേ എനിക്ക് പറ്റു, അതുപോലെ പെട്ടു. വിശ്വസിപ്പിക്കാന്‍ വേറെ ഒരു വഴിയും ഇല്ല ,ആ  ഐഡി ആണേല്‍ ബ്ലോക്ക് ചെയ്തും കളഞ്ഞു അല്ലേല്‍ എങ്ങനെ.എങ്കിലും കണ്ടു പിടിക്കാമായിരുന്നു, സത്യത്തില്‍ നേരത്തെ ആരോ തുടങ്ങിയതാണ് ,അതില്‍ 198 friends ഉണ്ടായിരുന്നു.പക്ഷെ ഞാന്‍ എന്ത് പറഞ്ഞിട്ടും അവള്‍ വിശ്വസിച്ചില്ല കാരണം,ഇതുപോലെ പരിചയപെട്ടവനെ. ഇതില്‍ കൂടുതല്‍ എന്ത് വിശ്വസിക്കാന്‍,ഞാന്‍ പറഞ്ഞു ഏതു സത്യവും ഞാന്‍ പറയാം.ഞാന്‍ അല്ല അത് ചെയ്തത്,അവള്‍ പറഞ്ഞു അല്ല നീ തന്നെ ആണ് ,നീ ഓര്‍ത്തോ നിന്റെയും പല ഫോട്ടോസ് എന്റെ കയ്യിലും ഉണ്ട്,എനിക്കും പറ്റുമോ എന്ന് ,നോക്കട്ടെ ? ഞാന്‍ പറഞ്ഞു ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്തോളു,ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത്  പറയാന്‍, അവള്‍ എന്നെ ശപിച്ചു : ഒരു പെണ്ണിന്റെ കണ്ണുനീര്‍ വീഴ്ത്തിയിട്ട് നീ ഒരിക്കലും നന്നാവില്ല എന്ന്, ഞാന്‍ പറയുന്നു അത് ഞാന്‍ ചെയ്തതാണെങ്കില്‍,എന്ത് ശിക്ഷ വാങ്ങാനും ഞാന്‍ തയ്യാര്‍ ആണ് ,അങ്ങനെ അവള്‍ നാട്ടില്‍ വരുമ്പോള്‍,നിന്നെ കണ്ടോളാം,എന്ന് പറഞ്ഞു എന്നെ എന്നെന്നേക്കും ആയി ഡിലീറ്റ് ചെയ്തു.

           ഇനി എനിക്ക് ഇങ്ങനെ ഫെയിക്ക്  ഐഡി ഉണ്ടാക്കുനവരോടായി പറയാന്‍ ഉള്ളത് , ആരാണെങ്കിലും ചെയ്യുമ്പോള്‍ ,ഒന്നോര്‍ക്കുക നിരപരാധികള്‍ ആണ് ശിക്ഷിക്കപ്പെടുന്നത്, ചെയ്യുന്നവര്‍ ഒന്നും  അറിയുന്നില്ല. അതിലും വലുതാണ് .ബന്ധങ്ങള്‍, ഒരിക്കല്‍ വിശ്വാസം    നഷ്ടമായാല്‍ പിന്നെ എന്നും  അങ്ങനെ തന്നെയാണ്,  നമ്മെ കാണുകയുള്ളൂ  ,ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ ,കൂട്ടുകാരി പോയാല്‍ വേറെ ഉണ്ടാകാം, എന്നാല്‍ ഒരാളുടെ ജീവിതത്തില്‍ ഒരിക്കല്‍ വിള്ളല്‍ വീണാല്‍, പിന്നെ ഒരുപാടു കാലതാമസം വരും അത് മാറാന്‍, അതുകൊണ്ട് ധെയവുചെയ്തു ആരും ഇങ്ങനെ ഉള്ള പരിപാടികളില്‍ ഏര്‍പെടരുത്‌ ,ഒരാളുടെ ജീവിതം നശിപ്പിച്ചു ,എന്ത് നേടിയിട്ടെന്തു കാര്യം. അതുപോലെ തന്നെ നേരിട്ട് പരിചയം ഇല്ലാത്തവരോടു, ഒരിക്കലും ഇങ്ങനെ ഉള്ള നെറ്റുവര്‍ക്കുകള്‍ വഴി ചാറ്റിങ്ങു, ഒഴിവാക്കുക,സ്വന്തം ഫോട്ടൊസുകള്‍.ആര്‍ക്കും കൊടുക്കാതിരിക്കുക,അതുപോലെ തന്നെ മാതാപിതാക്കള്‍,കുറെ ഒക്കെ ഈ കാര്യത്തില്‍ നെറ്റ് ഉപയോഗിക്കുന്ന മക്കള്‍ക്ക്‌, പറഞ്ഞു കൊടുക്കുക, അതിന്റെ ദൂഷ്യ വശങ്ങള്‍ .അല്ലെങ്കില്‍ എനിക്ക് ,പറ്റിയത് പോലെ കഷ്ടകാലം. ചിലപ്പോള്‍ ഫേസ് ബുക്കിന്റെ രൂപത്തിലും വരും. എനിക്കോ പറ്റി മറ്റുള്ളവര്‍ക്കെങ്കിലും ഇതൊരു പാഠം ആകട്ടെ ? ഇതാ പ്രശസ്ത മാപ്പിള പാട്ടുകാരന്‍ കൊല്ലം ഷാഫി പറയുന്നത് കേള്‍ക്കു ,

              ഇതുപോലെ എത്ര ഫെയിക്ക്  ഐഡികള്‍ നമ്മുടെ ഓരോരുത്തരുടെയും പേരില്‍ ഉണ്ടാകാം ആരറിയുന്നു ഇതെല്ലാം.ഈ പോസ്റ്റിലേക്കുള്ള എല്ലാവരുടെയും മറുപടിയും പ്രതികരണങ്ങളും എന്തുതന്നെ ആയാലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാര്‍ആണ് അതുകൊണ്ട് എല്ലാവരും ഇതിനു മറുപടി തരുമെന്ന വിശ്വാസത്തോടെ .വിനയന്‍ 


         

Thursday, December 1, 2011

മുന്‍ കരുതല്‍ ഇല്ലാത്ത മുല്ലപ്പെരിയാര്‍


മുല്ലപ്പെരിയാര്‍ എന്ന വിഷയം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ,
കാരണം നമുക്കറിയാം ,അത് പൊട്ടിയാല്‍ ഉണ്ടാകുന്ന ദുരന്തം എത്രമാത്രം ആണെന്ന് ,നാലു ജില്ലകള്‍ പൂര്‍ണമായും ,നശിക്കും അതോടൊപ്പം നാല്‍പതു ലക്ഷത്തോളം ,ജനങ്ങളുടെ  ജീവന്‍ അപഹരിക്കും, ഈ നാലു ജില്ലകളില്‍ ഒന്ന് കേരളത്തിന്റെ ,പ്രധാനജില്ലകളില്‍ ഒന്നാണ് ,(ഏറണാകുളം) അത് സംഭവിച്ചാല്‍ പിന്നെ കേരളം പച്ച ,പിടിക്കണമെങ്കില്‍ ഒരുപാടു വര്‍ഷങ്ങള്‍ വേണ്ടിവരും ,ജനിച്ചാല്‍ ഒരുനാള്‍ മരണം ,ഉറപ്പാണ്‌ എന്ന് വിചാരിച്ചു ,മുന്‍ കൂട്ടി അറിയാവുന്ന കാര്യങ്ങള്‍ ,വച്ച്  നീട്ടുന്നത് ശെരിയാണോ ?കേരളത്തിലെ ഉന്നതരെല്ലാം ഇപ്പോളെ,മറ്റു രാജ്യങ്ങളിലേക്ക് ഫാമിലി വിസ അടിച്ചു കാണും ,പൊട്ടിയാല്‍ പറയാലോ ? ഞങ്ങള്‍ സമയത്ത് ഇവിടെ ഉണ്ടായിരുന്നില്ല, എന്ന് പിഞ്ചു കുഞ്ഞുങ്ങള്‍,വരെ നാടിന്റെ സുരക്ഷക്കായി പട്ടിണി പോലും കിടന്നു,സമരം ചെയ്യുമ്പോള്‍ ഇപ്പോളും,ശെരിയായ ,തീരുമാനം ഇല്ലാതെ നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. നമ്മുക്ക് ചെയ്യാന്‍ പറ്റുന്നത്  നാം ,ചെയ്യുക ബാക്കി എല്ലാം ഈശ്വരന് വിട്ടു കൊടുക്കുക, എല്ലാവരും എല്ലാവര്‍ക്കും കഴിയും ,പോലെ ഇതിനെ പ്രോത്സാഹിപ്പിക്കുക ...ഇതാ സംഭവിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ,ഒരു മാതൃക,താഴെ കൊടുക്കുന്നു.അതോടൊപ്പം അതിനു താഴെയുള്ള ലിങ്കും കാണുക ..
ഒന്നും സംഭവിക്കരുതേ ? എന്ന പ്രാര്‍ത്ഥനയോടെ .............................. 

Monday, November 28, 2011

ഇരുപത്തി അഞ്ചു പൈസയുടെ വില



ഇന്ന് ഇരുപത്തി അഞ്ചു പൈസ നിര്‍ത്തലാക്കി 
എന്നാല്‍ ഇരുപത്തി അഞ്ചു പൈസക്കും വിലയുള്ള
കാലം ഉണ്ടായിരുന്നു,
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം അന്ന് വീട്ടില്‍ 
ആകെ കഷ്ടപ്പാടാണ്  എന്നും രാവിലെ അമ്മ സ്കൂളില്‍ 
പറഞ്ഞയക്കും ഒരുപാടു  നടക്കണം സ്കൂളില്ലേക്ക്.
എല്ലാവരുടേം കൂടെ ഞാനും എന്നും സ്കൂളില്‍ പോകും,
ഒരു ദിവസം സ്കൂളില്‍ ടീച്ചര്‍ പറഞ്ഞു നാളെ വരുമ്പോള്‍ 
എല്ലാരും സ്റ്റാമ്പ് വാങ്ങാനുള്ള പൈസ ഒരു രൂപ കൊണ്ടുവരണം 
ഞാനത് വീട്ടില്‍ പോയി, അച്ഛനോടും അമ്മയോടും പറഞ്ഞു 
അമ്മ പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞു തരാന്ന് പറയാന്‍
ടീച്ചര്‍ എന്നും ചോദിക്കും പൈസ കൊണ്ട് വന്നോ എന്ന് ഞാന്‍ പറയും നാളെ 
നാളെ കുറെ ആയപ്പോള്‍ എനിക്ക് പറയാന്‍ മടിയായി ഒരു ദിവസം ഞാന്‍ 
അമ്മ പൈസ ഇട്ടു വെക്കുന്ന  ഒരു പാത്രത്തില്‍ തപ്പി നോക്കി, എനിക്ക് 
രണ്ടു ഇരുപത്തി അഞ്ചു പൈസയും രണ്ടു അമ്പതു പൈസയും കിട്ടി, 
ഞാന്‍ അത് ആരും കാണാതെ എന്റെ ഷൂവിന്റെ  അടിയില്‍ ഒളിപ്പിച്ചു.
സ്കൂളില്‍ പോകാന്‍ നേരം അമ്മ ആ പാത്രം നോക്കി പൈസ കണ്ടില്ല 
എല്ലാരോടും ചോദിച്ചു, ആരും എടുത്തിട്ടില്ല അമ്മ ഓര്‍ത്തു  അച്ഛന്‍ 
എടുത്താതവും എന്ന്  അങ്ങനെ ഞാന്‍ പോകാന്‍ നേരം അമ്മ,
 ഇന്നും പൈസ കൊടുത്തു വിടാന്‍ പറ്റിയില്ലല്ലോ ? എന്നോര്‍ത്ത്  എന്നെ ഒന്ന്,
തുറിച്ചു  നോക്കി. അപ്പോള്‍ ഞാന്‍ ചാടി പറഞ്ഞു അമ്മ എന്നാ 
നോക്കണേ?  വേണേല്‍ എന്റെ ഷൂവും കൂടി നോക്കിക്കോ? എന്ന് 
അത് കേട്ട അമ്മക്ക് സംശയം തോന്നി അമ്മ പറഞ്ഞു ഷൂ ഊരാന്‍ 
ഞാന്‍ ഊരീതും പൈസ ഉരുണ്ടു പോയി അമ്മ അതെല്ലാം പെറുക്കി.
എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു നിനക്ക് തന്നെ തരാന്‍ ഉള്ള പൈസ 
ആയിരുന്നു,  എടുത്തോ എന്ന്  ഒന്നും ചെയ്തില്ല  എന്റെ  കണ്ണ്  നിറഞ്ഞു 
അപ്പോള്‍ എനിക്കൊരു കാര്യം മനസിലായി, നമ്മള്‍ എന്ത് കള്ളത്തരം 
ചെയ്താലും  അറിയാതെ നമ്മള്‍ തന്നെ അത് പുറത്തു  പറയും .
( അല്ലേല്‍ കക്കാന്‍ പഠിച്ചാല്‍ നില്‍കാനും പഠിക്കണം )
സ്നേഹത്തോടെ വിനയന്‍ .............







Monday, November 21, 2011

ഒരു കേട്ടറിവ്




ഞാന്‍ വിനയന്‍ അധികം എഴുതാന്‍ ഒന്നും അറിയില്ല എങ്കിലും എഴുതുമ്പോള്‍ 
എല്ലാം നിങ്ങള്‍ ഓരോരുത്തരും തരുന്ന ഈ പ്രോത്സാഹനം  വീണ്ടും എന്നെ 
എഴുതാന്‍ പ്രേരിപ്പിക്കുന്നു.


                                   (ഇടമലയാര്‍ ഡാം)

ഈ ചിത്രത്തില്‍ കാണുന്ന സ്ഥലം ഏറണാകുളം ജില്ലയിലെ  ഒരു സുന്ദരമായ  സ്ഥലമാണ്‌.        
(ഇടമലയാര്‍ ഡാം) പ്രകൃതി സുന്ദരമായ ഒരു വിനോദ സഞ്ചാര മേഖല കൂടിയാണ്ഈ ഡാമിന് അരികിലൂടെ കുറെ മുകളിലേക്ക്  ഏകദേശം ഒരു കിലോമീറ്ററോളംടാര്‍. ചെയ്യാത്ത കല്ലും കൂട്ടം നിറഞ്ഞ റോഡിലൂടെ പോയാല്‍ ഒരു സുന്ദരമായ  ഗുഹ കാണാം.
                               (  ഇടമലയാര്‍ ഗുഹ )
പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയതാണെന്ന് പറയപ്പെടുന്നു വളരെ കഠിനമായ യാത്രയാണ്‌ ഇങ്ങോട്ട്. നല്ല മഴയുള്ള സമയത്ത് ഇവിടെ നില്‍കാന്‍ നല്ല രസമാണ്. ഒരു പ്രത്യേക ചൂടും നല്ല നല്ല കിളികളുടെ ശബ്ദവും  ആകെകൂടി നല്ല ഒരു അന്തരീക്ഷം .ഈ ഗുഹക്കിപ്പുറം ഡാമും അപ്പുറം വന്യ മൃഗങ്ങള്‍ ഉള്ള  കൊടും കാടുമാണ്. ഈ റോഡില്‍കൂടി ജീപ്പ് മാത്രമേ പോകാറുള്ളൂ. ഞങ്ങള്‍ വളരെ കഷ്ടപ്പെട്ട് ബൈക്കില്‍ ആണ് ഇവിടെപോയത്.  അതിനുള്ള തിരിച്ചടി  ആയി പിന്നെ ബൈക്ക് ഉന്തികൊണ്ടാണ് തിരിച്ചു വന്നത് .ഗുഹക്കപ്പുറത്തു  ഈ കൊടും കാട്ടില്‍  കുറെ ആദിവാസികള്‍ താമസിക്കുന്നുണ്ട് .ഇവര്‍കുള്ള  അരിയുംസാധനങ്ങളും എല്ലാം എത്തികുന്നതും എല്ലാം ഈ ഗുഹയിലൂടെ ആണ് .ഓരോ ദിവസവും ജീപ്പ് വരുന്നതും കാത്തിരിക്കുന്ന ഇവരുടെ ജീവിതം വളരെ ദുസ്സഹമാണ് .ഏതായാലും ഞാന്‍ ജനിച്ചു കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞു. 1988ല്‍ പുറത്തിറങ്ങിയ .ഭരതന്‍ എന്ന സംവിധായകന്‍റെ വൈശാലി എന്ന സൂപ്പര്‍ ഹിറ്റ്‌  ചിത്രത്തിലെ ഒരു ഗാനം ഷൂട്ട്‌ ചെയ്ത ഗുഹ.  എന്ന വിശേഷണവും ഇതിനുണ്ട്. കാലം മാറിയപ്പോള്‍ കുറെയൊക്കെ  മാറ്റങ്ങള്‍ ഇവിടെയും  സംഭവിച്ചു ...... ദാ ആ ഗാനം താഴെ കൊടുത്തിരിക്കുന്നു


(എന്‍റെ അറിവില്‍ നിന്നും എഴുതിയതാണ് എന്തെങ്കിലും  തെറ്റുകള്‍ ഉണ്ടെങ്കില്‍ എല്ലാവരും ക്ഷെമിക്കണം....സ്നേഹത്തോടെ വിനയന്‍ .....)

Tuesday, November 15, 2011

(കഴുതയുടെ ജീവിതം)




  • രണ്ടു വര്‍ഷം മുന്‍പ്‌,.   ഒരു ദിവസം ഞാന്‍ എന്‍റെ കൂട്ടുകാരുമൊത്ത് ഇടുക്കി ജില്ലയിലെ പൂപ്പാറഎന്ന ഒരു സ്ഥലം കാണാന്‍ പോയി. കൂടെയുള്ള ഒരു കൂട്ടുകാരന്‍റെ തറവാട് അവിടെയാണ്. കൂടെ അവനും  ഉണ്ടായിരുന്നു  ഞങ്ങള്‍ ബൈക്കില്‍ ആണ് പോയത്. കുറെദൂരംചെന്നപ്പോള്‍വിശ്രമിക്കാന്‍ ബൈക്ക് നിര്‍ത്തി അങ്ങനെ ഓരോന്ന് പറഞ്ഞിരികുമ്പോള്‍ റോഡില്‍ കൂടിമൂന്ന് നാലു കഴുതകള്‍ വരുന്നത് കണ്ടു.  ശബരിമലക്ക് പോകുമ്പോള്‍ കഴുതകളെ കണ്ടിട്ടുണ്ട്;. എന്നാലുംഅവയെകണ്ടപ്പോള്‍ ഒരു കൌതുകം തോന്നി. ഞങ്ങള്‍ മെല്ലെ അടുത്തേക്ക് ചെന്നു. എന്നാല്‍ അവ പോകുന്നില്ല ചുമ്മാ കുറച്ചു കളിപ്പിച്ചു നോക്കി അപ്പോള്‍ പാവങ്ങള്  അവിടെ തന്നെ നില്‍ക്കുന്നു  നല്ല രസം തോന്നി.കഴുതകള്‍ പുറത്തു ഭാരം കേറിയാല്‍ അപ്പോള്‍ തന്നെ അതിന്‍റെ ജോലി തുടങ്ങും. അവയുടെ പുറത്തിരിക്കുന്നത് .എന്താണെന്നു അത് നോക്കാറില്ല. അങ്ങനെ ബുദ്ധി ഇല്ലാത്തതു കൊണ്ടാണല്ലോ?. അവയ്ക്ക്  കഴുത എന്നപേര് കിട്ടിയത് .അങ്ങനെ ഈ കഴുതയെ കണ്ടപ്പോള്‍ എന്നിക്കൊരു പൂതി ഇതിന്‍റെ പുറത്തൊന്നുകേറണം എന്ന് .  ഞാന്‍ അങ്ങനെ പുറത്തു കേറി ഇരുന്നു അപ്പോള്‍ തന്നെ കഴുത നടക്കാന്‍ തുടങ്ങി. എനിക്ക് ചിരി അടക്കാന്‍ പറ്റിയില്ല.
 (കഴുതയ്ക്ക് അറിയില്ലല്ലോ പുറത്തിരിക്കുന്നത് മറ്റൊരു കഴുതയാണെന്ന സത്യം) പിന്നെ കൂട്ടുകാരൊക്കെ  കേറി.  ഭാരം പുറത്തു കേറിയപ്പോള്‍തന്നെ കഴുത അതിന്‍റെ ജോലി ആരംഭിച്ചു.. ഇതുപോലെ ഒന്നും ചിന്തിക്കാതെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകുന്ന എത്രയോ ആളുകള്‍ നമുക്കിടയിലും ഉണ്ട്  അതുകൊണ്ട്  ജീവിതത്തിലെ ഓരോ നിമിഷങ്ങളും നാം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക  സ്നേഹത്തോടെ വിനയന്‍ ..........

Saturday, October 29, 2011

(ബാബുമോന്റെ പേടി )

ഞാന്‍ ദുബായില്‍ വെച്ച് പരിചയപ്പെട്ട എന്റെ ഒരു കൂട്ടുകാരന്റെ കഥയാണിത്,കഥ എന്ന് പറയാന്‍ പറ്റില്ല അവന്റെ ഒരു അനുഭവം തന്നെയാണ്, അനുഭവം തന്നെയാണല്ലോ എല്ലാവരെയും ഓരോന്ന്  പഠിപ്പിക്കുന്നതും ഞാന്‍, കൂടുതല്‍ നീട്ടുന്നില്ല.  കാര്യത്തിലേക്ക് കടക്കാം കേട്ടപ്പോള്‍ ഒരു രസം തോന്നി ,

കൂട്ടുകാരന്റെ പേര്  ബാബുമോന്‍(അലി ) ഞാനും അവനും കൂടി കഴിഞ്ഞ ദിവസം റൂമില്‍ ഇരിക്കുമ്പോള്‍ അവന്‍ പറഞ്ഞതാണ്‌ അവന്റെ വീട് ഒറ്റപ്പാലത്താണ്,  കക്ഷി ഒരു വര്‍ക്ക്ഷോപ്പില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. എന്നും രാത്രി വളരെ വൈകിയാണ് വീട്ടില്‍ എത്തുക ഏതാണ്ട്  ഒരുമണി  രണ്ടുമണി  ഒക്കെ ആകും ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ അതിനടുത്താണ് അവന്റെ വീട് സ്ഥിതി ചെയ്യുന്നത്.
                                  ഒരു ദിവസം, ഒരാള്‍ റെയില്‍വേ ട്രാക്കില്‍  എവിടെയോ മരിച്ചിട്ടുണ്ട് അതുകൊണ്ട് നേരത്തെ വീട്ടിലേക്കു പോരെ?എന്ന് വീട്ടില്‍ നിന്ന് അവന്റെ ബാപ്പ വിളിച്ചു പറഞ്ഞു . ഇത് കേട്ട അവന്‍ അന്ന്  നേരത്തെ പോകാമെന്ന് , വിചാരിച്ചു എന്നാല്‍ പതിവുപോലെ അന്നും വൈകി ഏകദേശം ഒരുമണിയോടെയാണ് അവന്‍, വീട്ടിലേക്കു പോയത് വഴിയില്‍ മുഴുവന്‍ അവന്‍ ബാപ്പ പറഞ്ഞത് ഓര്‍ത്താണ്  വന്നത്  ചെറിയ പേടിയും, ഉണ്ട് മനസ്സില്‍ അങ്ങനെ അവന്‍ നോക്കുമ്പോള്‍ കുറച്ചു അകലെയായി ഒരാള്‍ റെയില്‍വേ ട്രാക്കിന് അരികില്‍ കിടക്കുന്നു അവന്‍ ഉറപ്പിച്ചു ഇത് ബാപ്പ പറഞ്ഞ ആള്‍ തന്നെ എന്തായാലും മരിച്ച ആളുടെ മുഖം കാണണ്ട എന്ന് ,വിചാരിച്ചു ബാബുമോന്‍ വേഗം നടക്കാന്‍ തുടങ്ങി സത്യത്തില്‍ അവിടെ കിടന്നത്  വെള്ളമടിച്ചു ബോധമില്ലാതെ കിടന്ന ഒരു കുടിയന്‍ ആയിരുന്നു ,അയാള്‍ ഇത് വല്ലോം അറിയുന്നുണ്ടോ?ബാബുമോന്‍ അടുത്തെത്തിയതും കുടിയന്‍  പതിയെ ഒന്ന് തല പൊക്കി  നോക്കി ഇതുകണ്ട ബാബുമോന്‍ ഞെട്ടി,പിന്നെ ഒന്നും നോക്കിയില്ല  ആരും കൂട്ടിനില്ല ഓടുക തന്നെ വഴി!  എന്നാല്‍ ഓടിയ അവന്റെ ചെരിപ്പിന്റെ പുറകില്‍ കൊണ്ട്  ഒരു കല്ലിന്റെ
ചീള്  അവന്റെ  പുറത്തു വന്നു പതിച്ചു പുറകില്‍ നിന്നും ആരോ തള്ളിയപോലെ ബാബുമോന്‍ പേടിച്ചു  നിലത്തുവീണു, പിന്നെ എഴുന്നേറ്റു ഓടി വീട്ടില്‍ എത്തിയ ബാബു മൂന്ന് ദിവസം പനിച്ചു കിടന്നു അതിനുശേഷം എട്ടു മണിക്ക് മുന്‍പ് വീട്ടില്‍ കയറാവുന്ന ജോലി മാത്രമേ ബാബുമോന്‍  ചെയ്തിട്ടുള്ളൂ. അങ്ങനെ ഇപ്പോള്‍ ദുബായില്‍ എത്തി.     ഇപ്പോള്‍ രണ്ടു മണി ആയാലും ഉറക്കം ഇല്ല . സ്നേഹത്തോടെ വിനയന്‍ ...............

Tuesday, October 25, 2011

ഹാപ്പി ദീപാവലി

എല്ലാവര്‍ക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഹൃദയം നിറഞ്ഞ 
ദീപാവലി ആശംസകള്‍ സ്നേഹപൂര്‍വ്വം വിനയന്‍ .........



ഫേസ് ബുക്ക് പ്രണയത്തിനു ഒരു വഴികാട്ടി

എന്‍റെ ബ്ലോഗില്‍ ഞാന്‍ ആദ്യമായി എഴുതിയ എന്‍റെ ജീവിത   അനുഭവം പ്രണയം ആ പ്രണയംകഴിഞ്ഞിട്ട്  ഇന്ന് എട്ടു വര്‍ഷത്തോളം കഴിഞ്ഞിരിക്കുന്നു സ്കൂള്‍ ജീവിതം കഴിഞ്ഞു പിന്നെ എന്ത് ചെയ്യണം എന്നറിയാതെ അലഞ്ഞു നടക്കുമ്പോള്‍  ജീവിതത്തില്‍ ഒരേ ആഗ്രഹം മാത്രം  എന്ത് ജോലി ചെയ്തായാലും കുറെ കാശു ഉണ്ടാക്കണം  ആരുടേം മുന്‍പില്‍ തലകുനികാതെജീവിക്കണം  അങ്ങനെ  പലതരം ജോലികള്‍ ചെയ്തു  ആദ്യം ഇരുപതു രൂപ നിരക്കില്‍ ഒരു കടയില്‍ ആറുമാസം ജോലി ചെയ്തു കുറെ കഴിഞ്ഞപ്പോള്‍ അത് മടുത്തു അങ്ങനെ അവിടുന്ന് ഒരു തുണി കടയിലേക്ക്  ജോലിക്കായി പോകുന്നതിനിടയില്‍ ഞാന്‍ കുറച്ചു ഫോട്ടോ പ്രിന്‍റു എടുക്കാന്‍ ഒരു സ്റ്റുഡിയോയില്‍  കൊടുത്തത് വാങ്ങാന്‍   കയറി  അവിടെ തന്നെയാണ്  പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ ഫോട്ടോ എടുത്തതും അന്ന് കൊടുത്തതാണ് പ്രിന്‍റ് എടുക്കാന്‍ പിന്നെ വാങ്ങിയില്ല അന്ന് അത് വാങ്ങി ഞാനും അച്ഛനും കൂടി പോകാന്‍ നേരം അവിടുത്തെ ചേട്ടന്‍ ചോദിച്ചു ഇപ്പോള്‍ എന്താ പരിപാടി ഞാന്‍ പറഞ്ഞു ഒരു തുണി കടയില്‍ ഒരു ജോലിയുടെ കാര്യം പറഞ്ഞിട്ടുണ്ട് അങ്ങോട്ട്‌ പോകുന്ന വഴിയാണ് അങ്ങനെ ആ ചേട്ടന്‍ പറഞ്ഞു തുണികടയില്‍ നിന്നാല്‍ എന്ത് കിട്ടാന ഇവിടെ നിന്ന് ഒരു തൊഴില്‍ പടിക്ക് ചിലവൊക്കെ ഞാന്‍ തരാം  അങ്ങനെ അവിടെ നില്‍ക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ രണ്ടു വര്‍ഷം ശമ്പളംഇല്ലാതെ അവിടെ ജോലി ചെയ്തു പിന്നെ അഞ്ഞൂറ് രൂപ തന്നു തുടങ്ങി ആറുമാസം കൂടി അവിടെ  നിന്നു കൂടുതല്‍ ഒന്നും കിട്ടും എന്ന് തോന്നുന്നില്ല അങ്ങനെ ഞാന്‍ അവിടുന്നും പടിയിറങ്ങി അതെ ജോലി തന്നെ വേറൊരു ഷോപ്പില്‍  ആയിരത്തി അഞ്ഞൂറ് രൂപയ്ക്കു ചെയ്തു പിന്നെ മൂവായിരം അങ്ങനെ ഇപ്പോള്‍ സ്വന്തമായി അതുപോലൊരു  ഷോപ്പ്  അങ്ങനെ അത് അനിയനേം ചേട്ടനേം ഏല്പിച്ചു ഞാന്‍ ദുബായിലേക്ക്  ഇതിനിടയില്‍ ഒന്ന് രണ്ടു തവണ ഞാന്‍ അവളെ കാണാന്‍ ശ്രെമിച്ചു പക്ഷെ പറ്റിയില്ല അങ്ങനെ ഞാന്‍ ദുബായില്‍ എത്തി ജോലി ചെയ്യുമ്പോള്‍ ആണ് ആദ്യമായി ഒരു ഫേസ് ബുക്ക്‌ അക്കൌണ്ട്  തുടങ്ങുന്നത് അതായിരുന്നു ദുബായ് ജീവിതത്തില്‍ ഏക ആശ്രയം കുറെ പഴയ കൂട്ടുകാരെ അതില്‍ നിന്നും കിട്ടി പല കൂടുകാരും  പലതരം ജോലികളുമായി പല സ്ഥലങ്ങളില്‍ അങ്ങനെ ഓരോ ദിവസവും അവരോടൊപ്പം ചിലവഴിച്ചു ഒരുദിവസം പ്രതീക്ഷികാത്ത ഒരു റിക്കൊസ്റ്റു ഞാന്‍ പ്രൊഫൈല്‍  നോക്കി അത് അവള്‍ ആയിരുന്നു ഞാന്‍ അപ്പോള്‍ തന്നെ അത് അസ്സെപ്റ്റ്  ചെയ്തു പിന്നെ എന്നെങ്കിലും ഓണ്‍ലൈനില്‍ വരുന്നതും കാത്തിരുന്നു ഒരു ദിവസം അവള്‍ വന്നു ഞാന്‍ സംസാരിച്ചു എല്ലാ കാര്യങ്ങളും ചോദിച്ചു ഇപ്പോള്‍ ഒരു കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു എന്നോടും എല്ലാം ചോദിച്ചു ഞാനും മറുപടി പറഞ്ഞു ഞാന്‍ ചോദിച്ചു നമ്മുടെ പഴയ കാര്യങ്ങള്‍ ഒന്നും ഓര്‍കുന്നില്ലേ എല്ലാം ഒര്കുന്നുണ്ട്  ഒന്നും മറന്നിട്ടില്ല അന്ന് ഒട്ടും അറിവില്ലായിരുന്നു ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്തോപോലെ ഞാനും അന്യോഷികുന്നുണ്ടായിരുന്നു പക്ഷെ എങ്ങും കണ്ടില്ല അങ്ങനെ ഫേസ് ബുക്കില്‍ ഒന്ന് ട്രൈ ചെയ്തു അങ്ങനെ കണ്ടു പിടിച്ചു ഇപ്പോള്‍ ആരെങ്കിലും ഒക്കെആയി കാണുമല്ലേ ഞാന്‍ പറഞ്ഞു അങ്ങനൊന്നും ഇല്ല അങ്ങനെ സംസാരിച്ചു സംസാരിച്ചു വീണ്ടും എട്ടു വര്‍ഷത്തിനു ശേഷം ഒരു പ്രണയം പൊട്ടി മുളക്കുന്നു  വരുന്ന മാസം ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കാണണമെന്ന്  പറഞ്ഞിട്ടുണ്ട് കാണുമെന്നു  പ്രതീക്ഷിക്കുന്നു ..എല്ലാം ഒരു നിമിത്തം .സ്നേഹത്തോടെ വിനയന്‍ ..................



Sunday, October 16, 2011

(മൈ ഹോബി )


പണ്ട് സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം. ക്ലാസ്സില്‍ ഏറ്റവും ചെറിയവരുടെ കൂട്ടത്തില്‍  ഞാനും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ക്ലാസ്സില്‍ എല്ലാവര്‍ക്കും എന്നെ വലിയ കാര്യവും ആയിരുന്നു ഒന്‍പതാം ക്ലാസ്സിലെ ലാസ്റ്റ് പരീക്ഷ നടക്കുന്ന സമയം ഞാന്‍വളരെ കഷ്ടപ്പെട്ട് ഒന്ന് രണ്ടു വരുമെന്ന് ഉറപ്പുള്ള ചോദ്യത്തിന് ഉത്തരവും കയ്യില്‍ കരുതി പരീക്ഷ ഹാളില്‍ കയറി ഏറ്റവും മുന്‍പില്‍ തന്നെയാണ് എന്‍റെ ഇരിപ്പിടം ഒരു ബെഞ്ചില്‍മൂന്ന് പേരാണ്. പരീക്ഷ തുടങ്ങുനതിനു മുന്‍പ് തന്നെ ഇടത്തും വലത്തും ഇരിക്കുന്നവരെ ഞാന്‍ ഒന്ന് നോക്കി എന്നും കണ്ടു മടുത്ത മുഖം അവരുടെ നോക്കിയെഴുതിയാല്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയാകും ഞാന്‍ ചാരിച്ചു രണ്ടും കല്പിച്ചുഎഴുതുക തന്നെ. ഇങ്ങ്ലീഷ്‌ പരീക്ഷയാണ്‌ എങ്ങനേം പാസാകണം അങ്ങനെ എക്സാം തുടങ്ങി ടീച്ചര്‍ എല്ലാരേം ഒന്ന് നോക്കി കൂടെ എന്നേം എന്നും കാണുന്ന ടീച്ചര്‍ തന്നെയാണ്എനിക്ക് അല്പം സമാധാനം ആയി അങ്ങനെ എഴുതി തുടങ്ങി ടീച്ചര്‍ തലങ്ങും വെലങ്ങും നടക്കുന്നു ചോദ്യ പേപ്പര്‍ കിട്ടിയ ഉടന്‍ തന്നെ  ഞാന്‍ ആദ്യം തന്നെ കയ്യിലുള്ള ചോദ്യം ഉണ്ടോ എന്ന് നോക്കി കൊണ്ടുവന്നരണ്ടും ഉണ്ട് അപ്പോള്‍ തന്നെ പത്തു മാര്‍ക്ക്‌ ഉറപ്പിച്ചു പിന്നെ തട്ടികൂട്ടി ഒരു പത്തു കൂടി അങ്ങനെ വേഗം എഴുത്ത് തുടങ്ങി അങ്ങനെ ഒരെണ്ണം ഞാന്‍ കോപ്പി അടിച്ചു രണ്ടാമത്തേതും അവസാനത്തേതുമായ ചോദ്യം അതില്‍ പണി പാളി ഞാന്‍ തന്നെകാണിച്ച മണ്ടത്തരം എന്ന് വേണം പറയാന്‍ ആ ചോദ്യം ഇതായിരുന്നു നിങ്ങളുടെ ഏതെങ്കിലും ഒരു ഹോബിയെ കുറിച്ച് വിവരിക്കുക ഞാന്‍ കോപ്പി എടുത്തു പേപ്പറിന് അടിയില്‍ വെച്ച് പയ്യെ പയ്യെ എഴുത്ത് തുടങ്ങി ടീച്ചറിന്റെ നടപ്പിനു സ്പീട്കൂടി എനിക്ക് ടെന്‍ഷനും കൂടി ടീച്ചര്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ ഒരു തലക്കെട്ട്‌ എഴുതി  (മൈ ഹോബി )എന്നിട്ട്  അടിയില്‍ ഒരു വരയും അത് കണ്ട ടീച്ചര്‍ എന്നോട് ? എന്ത് ഹോബിയാട എഴുതണേ എന്ന്  അതുകേട്ടതും ഞാന്‍ പറഞ്ഞ മറുപടി ഒരു കോപ്പീം ഇല്ലാ ടീച്ചര്‍:  ഞാന്‍ കോപ്പി എന്നല്ലല്ലോ ചോദിച്ചേ ?എന്‍റെ  സംസാരത്തില്‍ ടീച്ചറിന് എന്തോ പന്തികേട്‌ തോന്നി ടീച്ചര്‍ അവിടെ തന്നെ സ്ഥാനം ഉറപ്പിച്ചു  അപ്പോഴേക്കും എനിക്കാകെ പേടിയായി മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥ ഞാന്‍ വിറക്കാന്‍ തുടങ്ങി  ടീച്ചര്‍ പോകുന്നോം ഇല്ല പേപ്പര്‍  മാറ്റാന്‍ പറ്റാത്ത അവസ്ഥ അങ്ങനെ ടീച്ചര്‍ പേപ്പര്‍ എടുത്തു  കോപ്പി  താഴേക്ക്‌ ചാടി ടീച്ചര്‍ അതെടുത്തു എന്നിട്ട്  എഴുത്ത് നിര്‍ത്താന്‍ പറഞ്ഞു ഞാന്‍ വിചാരിച്ചു എന്തായാലും ലാസ്റ്റ് ചോദ്യം ആണല്ലോ സാരമില്ല. അപ്പോഴേക്കും ടൈം കഴിഞ്ഞു ബെല്‍ മുഴങ്ങി ഹാളിനു പുറത്തു പോയി അങ്ങനെ ഒരു മാസം കഴിഞ്ഞു   മാര്‍ക്ക് വന്നപ്പോള്‍  രണ്ടു മാര്‍ക്കിന്റെ കുറവിന് ഞാന്‍ പൊട്ടി കാരണം എനിക്കത് പൂര്‍ത്തിയാക്കാന്‍
സാധിച്ചില്ലല്ലോ  ഞാന്‍ കുഴിച്ച കുഴിയില്‍ ഞാന്‍ തന്നെ ചാടി എന്ന് പറഞ്ഞാല്‍ മതിയല്ലോ?.





Tuesday, September 6, 2011

പൊന്നോണം




പൊന്നിന്‍ ചിങ്ങ പുലരിയെ പൊന്‍ പ്രഭതൂകി പുളകിതയാക്കുവാന്‍
പൊന്നോണം വരവായി പൂക്കളും പുലികളും ഒക്കെയായ് ഒരു നല്ല
നാളിന്റെ മധുരസ്മരണകള്‍ നമ്മുടെ മനസ്സില്‍ തത്തി കളിക്കുമ്പോള്‍
പകിട്ടാര്‍ന്ന പൂക്കളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന
ഈ ചിങ്ങമാസത്തില്‍ ചെറിയ പിണക്കങ്ങളും ഒട്ടേറെ
ഇണക്കങ്ങളുമായി കടന്നുപോയ ആ കാലം നമുക്കൊന്ന് ഓര്‍മിക്കാം
എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പോന്നോനാശംസകള്‍ .....
സ്നേഹത്തോടെ വിനയന്‍ ................................



Wednesday, August 10, 2011

എന്നെക്കുറിച്ച്



( ഏറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജില്‍ മാമലകണ്ടം
എന്ന കൊച്ചു ഗ്രാമത്തിലാണ് എന്‍റെ വീട് വീട്ടില്‍ അച്ഛന്‍,
അമ്മ,ചേട്ടന്‍,അനിയന്‍ പിന്നെ ഞാനും
4 ആം ക്ലാസ്സ്‌ വരെ മാമലകണ്ടം എല്‍പി സ്കൂളിലും 
പിന്നീടു പെരുംബാവൂരിലും ആയി പഠിച്ചു ഇപ്പോള്‍ 
ദുബായില്‍ ഒരു കമ്പനിയില്‍ ഗ്രാഫിക്സ്  ഡിസൈനെര്‍ ആയി !
വര്‍ക്ക്‌ ചെയ്യുന്നു ! ബ്ലോഗില്‍ ഞാന്‍ ആദ്യമായാണ്!
ഒന്നും അറിയില്ല എല്ലാവരുടെയും സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു!
ബ്ലോഗില്‍ കൂടി മനസ് തുറക്കുന്ന എല്ലാ സഹോദരി സഹോദരന്‍ മാര്‍ക്കും
ചേട്ടന്മാര്കും ചേച്ചിമാര്‍ക്കും അനിയത്തിമാര്‍ക്കും എല്ലാം 
വിനയന്‍റെ വിനീതമായ  നന്ദി അറിയിക്കുന്നു. നാളത്തെ നല്ല 
തലമുറയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും കാണിക്കുന്ന 
ഈ കഠിന പ്രയക്നം ഒരികലും നിങ്ങളുടെ തൂലികയില്‍ 
നിന്നും  അടര്‍ന്നു പോകാതിരിക്കട്ടെ എല്ലാവിധ മംഗളങ്ങളും 
നേരുന്നു  സ്നേഹത്തോടെ  വിനയന്‍ )

കമ്പ്യുട്ടറും ജീവിതവും



മനുഷ്യ ശരീരം ഒരു  കമ്പ്യുട്ടര്‍ പോലെയാണ് കമ്പ്യുട്ടറിന്റെ ഹാര്ടിസ്ക്ക് 
പോലെ തന്നെയാണ്  മനുഷ്യ ശരീരത്തിലെ തലച്ചോറും 
നാം നമ്മുടെ ആശയങ്ങളും ചിന്തകളും എല്ലാം തലച്ചോറില്‍ 
സൂക്ഷിക്കുന്നു. കമ്പ്യുട്ടറില്‍ എല്ലാം ഹാടിസ്കിലും  സൂക്ഷിക്കുന്നു .
ആവശ്യമില്ലാത്ത വസ്തുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ കമ്പ്യുട്ടറില്‍ അകെ 
വയറസ് കേറി അത് നശിക്കുന്നു അതുപോലെ തന്നെയാണ് 
മനുഷ്യ ജീവിതവും നമ്മുടെ ജീവിതത്തില്‍ നമ്മുടെ ശരീരത്തിന്
ആവശ്യമില്ലാത്ത വസ്തുക്കള്‍ അതികമാകുമ്പോള്‍ നമ്മുടെ തലച്ചോറിന്‍റെ
പ്രവര്‍ത്തനത്തെയും അത് ബാധിക്കുന്നു അത് നമ്മുടെ ജീവിതത്തെ അകെ 
സമനില തെറ്റിക്കുന്നു  എന്നാല്‍ നമുക്ക് ഇതെല്ലം നിയന്ത്രിക്കാന്‍ കഴിയും
ഏതു പ്രവര്‍ത്തി ചെയ്യുന്നതിനു മുന്‍പും ഒരിക്കല്‍  കൂടി ഒന്നാലോചിക്കുക്ക
എന്നാല്‍ നമുക്കും അതിനു സാധിക്കും ജീവിതം ഒന്നേ ഉള്ളു അത് 
നല്ല രീതിയില്‍ സന്തോഷകരമായി ജീവിക്കാന്‍ ശ്രെമിക്കുക
എല്ലാവര്‍ക്കും നല്ലൊരു ജീവിതം നേരുന്നു. സ്നേഹത്തോടെ  വിനയന്‍ 


ആദ്യമായ് കണ്ട സിനിമ


രണ്ടും വാഹന സൌകര്യവും ഒന്നും ഇല്ലാത്ത ഒരു ഗ്രാമത്തിലാണ് എന്റെ വീട് 
പണ്ടൊക്കെ സിനിമ കാണുക എന്നുള്ളത് ഒരു മഹാ സംഭവം ആയിരുന്നുവല്ലപ്പോഴും ഒരു സിനിമയ്ക്ക്  പോയാല്‍ പോയി അച്ഛനോടും അമ്മയോടുംഒരുപാടു പറയുമ്പോള്‍ കൊണ്ടുപോകും എന്നും കൊണ്ടുപോകാന്‍ എന്തേലുംവരുമാനം വേണ്ടേ ? ഞങ്ങളുടെ നാട്ടില്‍കരണ്ടില്ലാതതതുകൊണ്ട് വെള്ളത്തില്‍നിന്ന് ടയ്നാമോ വെച്ച് ഒരു തരത്തിലാണ് കരണ്ടിടുക്കുന്നത് അവിടെ ഒരുപീഠിക നടത്തുന്ന ചേട്ടന്‍ ഉണ്ട് ആ ചേട്ടന്‍റെ  കടയോട് ചേര്‍ന്ന് ഒരു റൂമില്‍ ആണ്  ടീവിവെച്ചിരിക്കുന്നത് ഞങ്ങള്‍ ഞായറാഴ്ച ദിവസങ്ങളില്‍ അവിടെ ശ്രീക്രിഷ്ണജയന്ധികാണാന്‍ വരും   വീട്ടില്‍ നിന്ന്  രണ്ടുകിലോമീറ്റര്‍  വരണം  അവിടേക്ക്അവിടെ ഒരു  ഇരുപത്തി ഒന്ന് ഇഞ്ചു വലിപ്പമുള്ള ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടീവിആണുള്ളത് എന്നിട്ട് അതിനു മുന്‍പില്‍ ഒരു വലിപ്പമുള്ള കളര്‍ സ്ക്രീന്‍ വെച്ച് ആണ് സിനിമ ഓടിക്കുന്നത്  എന്തായാലും കാണാന്‍ നല്ല രസം ഉണ്ടായിരുന്നു റൂമില്‍നിറച്ചു ബെഞ്ച് നിരത്തിയിട്ടുണ്ട് കുറെ ആളുകള്‍ ഉണ്ടാകും സിനിമ കാണാന്‍ .വൈകിട്ടുള്ള സിനിമയുടെ പേര് രാവിലെ  കടയുടെ മുന്‍പില്‍ ഒരു ബോര്‍ഡില്‍എഴുതിയിട്ടിട്ടുണ്ടാകും ഞങ്ങള്‍ അങ്ങനെ ആദ്യമായിട്ട് കാണാന്‍ പോകുന്ന സിനിമ മണിച്ചേട്ടന്റെ(വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും )തകര്‍പ്പന്‍ സിനിമ.പിന്നെ ലാലേട്ടന്റെ  കിരീടം ,ചെങ്കോല്‍ ,ദേവാസുരം, എന്നിങ്ങനെ    ചെന്നിരുന്നു സിനിമക്ക് മുന്‍പ് പൈസ പിരിക്കാന്‍ ആ ചേട്ടന്‍ വരും    ഒരാള്‍ക്ക് ഏഴ് രൂപയാണ് നിരക്ക് എന്നാലുംസാരമില്ല കണ്ടാല്‍ മതി ഏഴുമണിക്ക് തുടങ്ങിയാല്‍ തീരുമ്പോള്‍ പന്ത്രണ്ടു മണി ഒക്കെ ആകുംകാരണം ഇടയ്ക്കു ടയ്നാമോയുടെ ചാര്‍ജു തീരും പിന്നെ ചാര്‍ജാകണം സിനിമകഴിഞ്ഞാല്‍ പിന്നെ നടക്കാന്‍ വലിയ പാടാണ്  അച്ഛന്‍ വഴക്ക് പറയുമ്പോള്‍ നടക്കാന്‍സ്പീഡ് കൂടും എന്തായാലും ഇന്ന് ഇത്രയും അധികം സൌകര്യങ്ങള്‍ ഉള്ളപ്പോലുംഅവിടെ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട് ആ തിയറ്റര്‍ ഇപ്പോള്‍ സിനിമ ഓടികുന്നുണ്ടോആ ചേട്ടന്‍ ഉണ്ടോ എന്നൊന്നും അറിയില്ല ഉണ്ടെങ്കില്‍ ഇപ്പോള്‍ എല്ലാം പുതിയസിനിമ ആയിരിക്കും  എന്തായാലും കഴിഞ്ഞ  സര്‍ക്കാര്‍  അവിടെ കരണ്ട്  അനുവദിച്ചിട്ടുണ്ട്ഇനി സ്ഥലം പറയാം( ഏറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജില്‍ സ്ഥിധി ചെയ്യുന്നമാമലകണ്ടം എന്ന കൊച്ചു ഗ്രാമം ) ഇന്ന് എങ്ങനെയൊക്കെ സിനിമ കണ്ടാലും അതിന്‍റെ സുഖം ഒന്ന് വേറെയാണ് ..... സ്നേഹത്തോടെ  വിനയന്‍ .





ലേഖനം



എന്നിലേക്ക്‌  ഒരു മഴയായ് പെയ്തിറങ്ങിയ നിന്നെ എന്‍റെ
കൈപ്പിടിയില്‍ ഒതുക്കാന്‍ എനിക്ക് സാധിക്കാതിരുന്നതാണ്
എനിക്ക് നിന്നെ നഷ്ടമാകാന്‍ കാരണം ചിരിച്ചും കളിച്ചും 
കടന്നു പോയ ദിനങ്ങള്‍ ഇന്നലെ എന്ന പോലെ എന്‍റെ 
മനസിനെ വേട്ടയാടികൊണ്ടിരിക്കുന്നു നിന്‍റെ മനസിലെ 
ഇഷ്ടങ്ങള്‍ മനസിലാക്കാന്‍ നീ കൂടെയുള്ളപ്പോള്‍ എനിക്ക് 
സാധിച്ചില്ല  എന്നാല്‍ നീ കൂടെയില്ലാത്ത ഈ ദിനങ്ങള്‍ 
എനിക്ക് ഒറ്റപ്പെടലിന്‍റെ  ഒരു തടവറയാണ്
പകലിനെ പിന്‍തള്ളി രാത്രി വരുമ്പോളും രാത്രിയെ 
പിന്‍തള്ളി വീണ്ടും പകല്‍  വരുമ്പോളും ഒരു 
ചോദ്യം മാത്രം ബാക്കി  വീണ്ടും ഒരു മഴയായ് നീ 
എന്നിലേക്ക്‌ തിരികെ വരുമോ .................
സ്നേഹപൂര്‍വ്വം  വിനയന്‍ .