എല്ലാവര്ക്കും നമസ്ക്കാരം:,
( ഇത് ഒരു കഥ അല്ല അനുഭവം ആണ് ,എനിക്ക് ഫേസ് ബുക്കില്‍ നിന്നും കിട്ടിയ ഒരു അനുഭവം,
ഈ അനുഭവം ഞാന്‍ എന്റെ പ്രായത്തില്‍ ഉള്ള എല്ലാ കൂട്ടുകാര്‍ക്കും,കൂട്ടുകാരികള്‍ക്കും ,നമ്മളെ .
ഓരോരുത്തരെയും ഏതെങ്കിലും നിലയില്‍ എത്തിക്കാന്‍ കഷ്ടപ്പെടുന്ന,അച്ഛനമ്മമാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.)
ഈ വര്‍ഷം ആണ് ഞാന്‍ ആദ്യമായി എന്റെ കൂട്ടുകാരന് മുഖേന ഫേസ് ബുക്കില്‍ ഒരു അക്കൌണ്ട്
തുടങ്ങുന്നത് ,തുടങ്ങി കുറെ കഴിഞ്ഞു. കുറെ കൂട്ടുകാരെയും,കൂട്ടുകാരികളെയും എല്ലാം അതില്‍ നിന്നും ലഭിച്ചു. അങ്ങനെ ഇരിക്കുമ്പോള്‍, ഏതാണ്ട് ഈ വര്‍ഷം പകുതി ആയപ്പോള്‍, ഞാന്‍ ഒരു പെണ്‍കുട്ടിക്ക് ചുമ്മാ ഒരു സന്ദേശം അയച്ചു. പക്ഷെ ആദ്യം അവള് അത് സ്വീകരിച്ചില്ല ,പക്ഷെ ഞങ്ങള്‍ ഓണ്‍ലൈനില്‍, ചാറ്റ് ചെയ്തു പരിചയപെട്ടു ,അവള് പറഞ്ഞു തന്റെ സന്ദേശം ഞാന്‍ സ്വീകരിക്കാതിരുന്നത് ,തന്നെ കണ്ടപ്പോള്‍ അത്ര സെരിയല്ല എന്ന് തോന്നി അതാ തനിക്കൊരു കള്ള ലക്ഷണം ഉണ്ട്, ഞാന്‍ പറഞ്ഞു, വേണ്ടേല്‍ വേണ്ട, മുന്‍പരിചയം പോലും ഇല്ലാത്തവരെ കുറിച്ച്, ഇങ്ങനൊന്നും പറയരുത് ,അങ്ങനെ ഒരിക്കല്‍ കൂടിസന്ദേശം അയച്ചു ഞങ്ങള്‍ അങ്ങനെ നല്ല കൂട്ടുകാരായി ,എന്നും ഓണ്‍ലൈനില്‍ കാണും, ചാറ്റ് ചെയ്യും വിശേഷങ്ങള്‍ പറയും, ഞങ്ങള്‍ അങ്ങനെ വളരെ അടുത്ത് അറിയുന്നവരെ പോലെ സംസാരിച്ചു തുടങ്ങി .അങ്ങനെ അവള് എനിക്കും ഞാന്‍ അവള്‍ക്കും ഫോട്ടോസ് ഒക്കെ, അയക്കും,എന്നും പുതിയ ഫോട്ടോസ് ഒക്കെ എടുത്താല്‍ അയച്ചു തരും. അങ്ങനെ ഒരു നല്ല കൂടുകാര് ആയി, ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കാണാം .എന്നൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ,കുറച്ചു നാള് വീട്ടില്‍ നെറ്റ് എന്തോ പ്രോബ്ലം വന്നു .മിണ്ടാന്‍ പറ്റാതെ വന്നു.എന്നാല്‍ വീണ്ടും എല്ലാം റെഡി ആയി സംസാരം തുടങ്ങി .അങ്ങനെ എന്തും തുറന്നു പറയാന്‍ പറ്റുന്ന ഒരു കൂട്ടായിരുന്നു ,എന്നാല്‍ ഒരാഴ്ച മുന്‍പ് എനിക്ക് എന്റെ മെയിലില്‍ ഒരു സന്ദേശം വന്നു അവള് ആയിരുന്നു ഡാ നീ എന്റെ ഫോട്ടോ വെച്ച് (ഫെയിക്ക് ഐഡി) ഉണ്ടാക്കിയല്ലേ ? ആദ്യം ഞാന്‍ വിചാരിച്ചു ,ചുമ്മാ പറയുന്നതാണെന്ന് ,എന്നാല്‍ അവള് എനിക്ക് ആ ലിങ്ക് അയച്ചു തന്നു അതെ അവളുടെ ഫോട്ടോ ,ഉപയോഗിച്ച് ഫെയിക്ക് ഐഡി ഉണ്ടാക്കിയിരിക്കുന്നു . സത്യത്തില്‍ എനിക്ക് അത് കണ്ടപ്പോള്‍ ഒരു ഷോക്ക് ആയിപോയി ,ഞാന്‍ തിരിച്ചു മറുപടി കൊടുത്തു ,ഞാന്‍ അല്ല അത് ചെയ്തത് ,അവള് പറഞ്ഞു സാരമില്ല നീ .അത് ബ്ലോക്ക് ചെയ്യാന്‍ സന്ദേശം അതിലേക്കു അയക്കണം എന്ന് ,അങ്ങനെ ഓക്കേ പറഞ്ഞു പോയി എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു വീണ്ടും സന്ദേശം, അത് നീ ആണ് ചെയ്തത് ഞങ്ങള്‍ കണ്ടു പിടിച്ചു സയിബര്‍,സെല്‍ മുഖേന കണ്ടു പിടിച്ചു. ആ ഐഡി ദുബായില്‍ വെച്ചാണ് ഉണ്ടാക്കി ഇരിക്കുന്നത് അതും രണ്ടായിരത്തിപത്തു ഏപ്രില്‍ മാസത്തില്‍, എനിക്ക് നിന്നെ മാത്രമേ അവിടെ പരിചയം ഉള്ളു തന്നെയുമല്ല നിന്റെ കയ്യില്‍ മാത്രമേ എന്റെ ഫോട്ടോ ഉള്ളു,ഞങ്ങള്‍ നിന്റെ പേരില്‍ കേസ് കൊടുക്കും,ഒരുതരത്തില്‍ പറഞ്ഞാല്‍, സെരിയാണ്, പക്ഷെ അവള് പറയുന്നു. ആ രണ്ടു ഫോട്ടോ അവളുടെ ഓര്‍കുട്ടിലെ ഐഡിയില്‍ ഉള്ളതാണെന്ന് ,തന്നെയും അല്ല ഞാന്‍ അവളെ പരിചയപ്പെടുന്നത് ( 2011)ഇല്, ഞാന്‍ അല്ല എന്ന് പറയാന്‍ മാത്രമേ എനിക്ക് പറ്റു, അതുപോലെ പെട്ടു. വിശ്വസിപ്പിക്കാന്‍ വേറെ ഒരു വഴിയും ഇല്ല ,ആ ഐഡി ആണേല്‍ ബ്ലോക്ക് ചെയ്തും കളഞ്ഞു അല്ലേല്‍ എങ്ങനെ.എങ്കിലും കണ്ടു പിടിക്കാമായിരുന്നു, സത്യത്തില്‍ നേരത്തെ ആരോ തുടങ്ങിയതാണ് ,അതില്‍ 198 friends ഉണ്ടായിരുന്നു.പക്ഷെ ഞാന്‍ എന്ത് പറഞ്ഞിട്ടും അവള് വിശ്വസിച്ചില്ല കാരണം,ഇതുപോലെ പരിചയപെട്ടവനെ. ഇതില്‍ കൂടുതല്‍ എന്ത് വിശ്വസിക്കാന്‍,ഞാന്‍ പറഞ്ഞു ഏതു സത്യവും ഞാന്‍ പറയാം.ഞാന്‍ അല്ല അത് ചെയ്തത്,അവള് പറഞ്ഞു അല്ല നീ തന്നെ ആണ് ,നീ ഓര്‍ത്തോ നിന്റെയും പല ഫോട്ടോസ് എന്റെ കയ്യിലും ഉണ്ട്,എനിക്കും പറ്റുമോ എന്ന് ,നോക്കട്ടെ ? ഞാന്‍ പറഞ്ഞു ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്തോളു,ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത് പറയാന്‍, അവള് എന്നെ ശപിച്ചു : ഒരു പെണ്ണിന്റെ കണ്ണുനീര് വീഴ്ത്തിയിട്ട് നീ ഒരിക്കലും നന്നാവില്ല എന്ന്, ഞാന്‍ പറയുന്നു അത് ഞാന്‍ ചെയ്തതാണെങ്കില്‍,എന്ത് ശിക്ഷ വാങ്ങാനും ഞാന്‍ തയ്യാര്‍ ആണ് ,അങ്ങനെ അവള് നാട്ടില്‍ വരുമ്പോള്‍,നിന്നെ കണ്ടോളാം,എന്ന് പറഞ്ഞു എന്നെ എന്നെന്നേക്കും ആയി ഡിലീറ്റ് ചെയ്തു.
ഇനി എനിക്ക് ഇങ്ങനെ ഫെയിക്ക് ഐഡി ഉണ്ടാക്കുനവരോടായി പറയാന്‍ ഉള്ളത് , ആരാണെങ്കിലും ചെയ്യുമ്പോള്‍ ,ഒന്നോര്‍ക്കുക നിരപരാധികള്‍ ആണ് ശിക്ഷിക്കപ്പെടുന്നത്, ചെയ്യുന്നവര്‍ ഒന്നും അറിയുന്നില്ല. അതിലും വലുതാണ് .ബന്ധങ്ങള്‍, ഒരിക്കല്‍ വിശ്വാസം നഷ്ടമായാല്‍ പിന്നെ എന്നും അങ്ങനെ തന്നെയാണ്, നമ്മെ കാണുകയുള്ളൂ ,ഒരു കൂട്ടുകാരന് അല്ലെങ്കില്‍ ,കൂട്ടുകാരി പോയാല്‍ വേറെ ഉണ്ടാകാം, എന്നാല്‍ ഒരാളുടെ ജീവിതത്തില്‍ ഒരിക്കല്‍ വിള്ളല്‍ വീണാല്‍, പിന്നെ ഒരുപാടു കാലതാമസം വരും അത് മാറാന്‍, അതുകൊണ്ട് ധെയവുചെയ്തു ആരും ഇങ്ങനെ ഉള്ള പരിപാടികളില്‍ ഏര്‍പെടരുത് ,ഒരാളുടെ ജീവിതം നശിപ്പിച്ചു ,എന്ത് നേടിയിട്ടെന്തു കാര്യം. അതുപോലെ തന്നെ നേരിട്ട് പരിചയം ഇല്ലാത്തവരോടു, ഒരിക്കലും ഇങ്ങനെ ഉള്ള നെറ്റുവര്‍ക്കുകള്‍ വഴി ചാറ്റിങ്ങു, ഒഴിവാക്കുക,സ്വന്തം ഫോട്ടൊസുകള്.ആര്‍ക്കും കൊടുക്കാതിരിക്കുക,അതുപോലെ തന്നെ മാതാപിതാക്കള്‍,കുറെ ഒക്കെ ഈ കാര്യത്തില്‍ നെറ്റ് ഉപയോഗിക്കുന്ന മക്കള്‍ക്ക്, പറഞ്ഞു കൊടുക്കുക, അതിന്റെ ദൂഷ്യ വശങ്ങള് .അല്ലെങ്കില്‍ എനിക്ക് ,പറ്റിയത് പോലെ കഷ്ടകാലം. ചിലപ്പോള്‍ ഫേസ് ബുക്കിന്റെ രൂപത്തിലും വരും. എനിക്കോ പറ്റി മറ്റുള്ളവര്‍ക്കെങ്കിലും ഇതൊരു പാഠം ആകട്ടെ ? ഇതാ പ്രശസ്ത മാപ്പിള പാട്ടുകാരന് കൊല്ലം ഷാഫി പറയുന്നത് കേള്ക്കു ,
ഇതുപോലെ എത്ര ഫെയിക്ക് ഐഡികള്‍ നമ്മുടെ ഓരോരുത്തരുടെയും പേരില്‍ ഉണ്ടാകാം ആരറിയുന്നു ഇതെല്ലാം.ഈ പോസ്റ്റിലേക്കുള്ള എല്ലാവരുടെയും മറുപടിയും പ്രതികരണങ്ങളും എന്തുതന്നെ ആയാലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാര്ആണ് അതുകൊണ്ട് എല്ലാവരും ഇതിനു മറുപടി തരുമെന്ന വിശ്വാസത്തോടെ .വിനയന്
വിനയന്,
ReplyDeleteനന്നായി...ഇത്തരം തുറന്നു പറച്ചിലുകള്‍ മറ്റുള്ളവരുടെ നന്മക്കുവേണ്ടി ചെയ്യുന്നതിന് അഭിനന്ദനങ്ങള്‍.
കൂടെ ഒന്ന് കൂടി പറയട്ടെ? സത്യത്തില്‍ സോഷ്യല്‍ സൈറ്റുകളുടെ ആവശ്യമുണ്ടോ? തനിക്ക് ചുറ്റും എത്രയോ ഫ്രണ്ടിനെ നേരിട്ട് ഉണ്ടാക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? സ്വാര്‍ത്ഥ താല്പര്യങ്ങലാകും മുക്കവാരും പിന്നില്‍.
പിന്നെ വേണ്ടപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്താന്‍ വേറെ എത്രയോ മാര്‍ഗ്ഗങ്ങളുണ്ട്.
അകന്നു നിലക്കുന്നത് അല്ലെ നല്ലത് എന്ന ചോദ്യത്തിന് വിനയനില്‍ നിന്ന് അഭിപ്രായം പ്രദീക്ഷിക്കുന്നു.
എഴുത്ത് നന്നായി. ആശംസകള്‍.
ചേട്ടന് പറഞ്ഞത് വളരെ ശെരിയാണ് അകന്നു നില്‍ക്കുന്നതാണ്,ഇപ്പോഴും നല്ലത്അപ്പോള് നമ്മോടുള്ള സ്നേഹം എന്നും അങ്ങനെ തന്നെ ഉണ്ടാകും,പിന്നെ
ReplyDeleteനെറ്റുവര്‍ക്കുകള്‍ ആവശ്യത്തിനു ഉപയോഗിക്കുന്നതില്‍ കുഴപ്പമില്ല ചേട്ടന്റെ അഭിപ്രായത്തിനു നന്ദി ..
സ്വന്തം അനുഭവം ഒരു പാഠമായി എല്ലാവരിലും എത്തിച്ചു വിനയന്...നന്നായി!
ReplyDeleteവിനയന്ടെ അനുഭവം പലര്‍ക്കും ഉണ്ടാവാം ല്ലേ ?...ഞാന്‍ ഫേസ് ബുക്കില്‍ ഫോട്ടോ ഇട്ടിരുന്നു ...കുറച്ചു അറിയാവുന്ന ബന്ധുക്കളും ,കൂട്ടുകാരും മാത്രേ ഉള്ളായിരുന്നുള്ളൂ...സത്യത്തിനു ഞാന്‍ ബ്ലോഗില്‍ കയറിയതിനു ശേഷം ആണ് ഫെയിക്ക് ഐ ഡി യെകുറിച്ച് കേള്‍ക്കുന്നത് തന്നെ ... ആദ്യം ന്റെ ഫോട്ടോ എടുത്തു മാറ്റാന്‍ എന്റെ നല്ല സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ നിക്ക് തോന്നീല്ല എന്തിനാണ് അങ്ങനെ പറേണതെന്നു ...എന്തേലും കാര്യം കാണും എന്ന് മനസ്സിലാക്കി ഞാന്‍ അതെടുത്ത് മാറ്റി .....പിന്നെ അടുത്ത വിഷയം കൊച്ചുമോള് അത് ആണോ ? പെണ്ണോ ? ഹഹഹ....ന്ടമ്മേ അറിയാവുന്ന കുറെ പേര് ഉണ്ടായിരുന്നത് കൊണ്ട് ഭാഗ്യം ...അല്ലേല്‍ ഞാനും അനോണി ആണെന്ന് പറഞ്ഞേനെ ...
ReplyDeleteതനിക്കു പറ്റിയ അബദ്ധം തുറന്നു പറഞ്ഞാലെങ്കിലും മറ്റുള്ളവര്‍ ഇത്തരം അബദ്ധത്തിലേക്ക് ചെന്ന് ചാടാതെ ഇരിക്കുമല്ലോ എന്ന് കരുതുന്ന ഈ നല്ല മനസിന് നല്ലതേ വരൂ വിനയന്.. കൊല്ലം ഷാഫിയുടെ വീഡിയോ ഇപ്പോഴാണ് കാണുന്നത്. ഷെയര്‍ ചെയ്തതിനു നന്ദിട്ടോ...
ReplyDeleteഅങ്ങനെ അവള് എനിക്കും ഞാന്‍ അവള്‍ക്കും ഫോട്ടോസ് ഒക്കെ, അയക്കും,എന്നും പുതിയ ഫോട്ടോസ് ഒക്കെ എടുത്താല്‍ അയച്ചു തരും. അങ്ങനെ ഒരു നല്ല കൂടുകാര് ആയി. തെറ്റ് ഇവിടെയാണ്. അപരിചിതരായ വ്യക്തികളുമായി പരസ്യമല്ലാതെ ഫോട്ടോ കൈമാറി. എല്ലാവർക്കും കാണാനല്ലാത്ത വിവരങ്ങളോ ഫോട്ടോകളോ ഇത്തരം സൈറ്റുകളിൽ ചേർക്കരുതായിരുന്നു. ഫേസ്ബുക് സ്ഥാപകൻ മാർക് സൂക്കർബർഗിന്റെ അക്കൗണ്ടിൽ ചിലർ നുഴഞ്ഞുകയറിയെന്നതാണ് ഇന്നത്തെ വാർത്ത. സ്വകാര്യമായി അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങൾ പരസ്യമായതോടെ ഫേസ്ബുക്കിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ തുടങ്ങിയിരിക്കുകയാണ്.
ReplyDeleteപരിചയമുള്ളവർക്കുമാത്രം തിരിച്ചറിയാൻ കഴിയുന്നവിധം അവ്യക്തമായ ഫോട്ടോ പ്രൊഫൈലിൽ ഉപയോഗിക്കാം. ഇതിന്റെ പിക്സൽ റേറ്റ് കുറവായിരുന്നാൽ ദുരുപയയോഗം ചെയ്യാനുമാവില്ല.
എല്ലാര്ക്കും ഒരു മുന്നരിയിപ്പാകട്ടെ... ഈ തുറന്നു പറച്ചില്...
ReplyDeleteവളരെ നന്നായി.കാര്യങ്ങളെല്ലാം തുറന്ന് പ്രതിപാദിച്ചതിന്.
ReplyDeleteകൊല്ലം ഷാഫിയുടെ വീഡിയോയും കണ്ടു.തുല്യദുഃഖിതര്‍!ഇരിപ്പിടം വഴിയാണ് ഇവിടെ എത്തിയത്.
ആശംസകളോടെ,
സി.വി.തങ്കപ്പന്
അനുഭവം പന്കുവെച്ച്ച്തിന്നു നന്ദി..
ReplyDeleteഎന്റെ ബ്ലോഗില്‍ എത്തി ഈ പോസ്ടിനോട് സഹകരിച്ച പൊട്ടന്, നിമ്ജാസ്,കൊച്ചുമോള് ,ലിപിചേച്ചി,ഹരിനാഥ് ,കാടു,തങ്കപ്പന് ചേട്ടന് ,ജെഫു എന്നിവര്‍ക്ക് എന്റെ സ്നേഹം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ReplyDeleteഫേക്ക് ഐഡിയും പ്രൊഫൈലുമൊക്കെ ഉണ്ടാക്കി രസിക്കുന്നവര്‍ കുറേയുണ്ട്.പിന്നെ താങ്കളുടെ അനുഭവത്തില്‍ നിന്നു ആ പെണ്‍കുട്ടി വേറെ ആളുകള്‍ക്കും ഫോട്ടോ കൊടുത്തിട്ടുണ്ടാകണം.അവര്‍ അതു ദുരുപയോഗ്ഗം ചെയ്തതതിനു താങ്കളോട് കയര്ത്തിട്ടെന്തു കാര്യം! തെളിവുകളാണല്ലോ പ്രധാനം.ആരോപണങ്ങള്‍ ആര്‍ക്കും ഉന്നയിക്കാം.ഇതൊന്നും വലിയ കാര്യമാക്കി എടുക്കേണ്ട.
ReplyDeleteസൈബര്‍ ബന്ധങ്ങളെ സൌഹൃദങ്ങള്‍ എന്ന് പറയാനാവില്ല. ശരിയായ സുഹൃത്തുക്കള്‍ ഉണ്ടാകേണ്ടത്, പരിചയപ്പെടലുകളില്‍ നിന്നാണ്, എന്റെയും നിന്റെയും ഇഷ്ടങ്ങള്‍ ഒന്നാകുമ്പോള്‍ നമ്മള് സുഹൃത്തുക്കള്‍ ആകും. നെറ്റ് സൌഹൃദങ്ങള്‍ ആദ്യം സുഹൃത്താകും ,പിന്നെ പരിചയപ്പെടും. ആരും ആരെയും നെറ്റിലൂടെ സ്വീകരിക്കാതിരിക്കാന്‍ പഠിക്കണം .
ReplyDeleteആദ്യമാണ് ഇത് വഴി.........ഇഷ്ടമായി എഴുത്തിന്റെ രീതി...............ബാക്കി മുഴുവന്‍ വായിച്ചിട്ട് ഇനിയും വരും ഇത് വഴി .ആശംസകള്‍ ...........
ReplyDeleteഈ പോസ്റ്റിനു നല്ല ഉപദേശങ്ങള്‍ നല്കിയ മുനീര്‍,നിസ്സാര്‍,ഇസ്മയില്‍,എന്നിവര്‍ക്ക് എന്റെ നന്ദി അറിയിക്കുന്നു ..
ReplyDelete