ഒരു ചേട്ടന്റെയും അനിയന്റെയും കഥ.
അനിയനെ അത്രയധികം സ്നേഹിക്കുന്ന ചേട്ടന് വിജയ് ,അനിയന് വിവേക്. രണ്ടുപേരും പത്താം ക്ലാസ്സോടുകൂടി തന്നെ പഠിത്തം ഒക്കെ നിര്‍ത്തി. സ്വന്തമായി പത്തു. കാശുണ്ടാക്കുന്ന തിടുക്കത്തിലാണ്. അങ്ങനെ വിജയ് ഒരു ഹോട്ടലിലിലും.വിവേക് ഒരു തുണി കടയിലും ജോലി ചെയ്യാന്‍ തുടങ്ങി.വീട്ടില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയാണ്,ജോലി ചെയ്യുന്ന സ്ഥലം. എന്നും ബസില്‍ പോകണം. ബസ് ഇറങ്ങിയാല്‍ വീട്ടിലേക്കു നടക്കാനും കുറെ ദൂരം ഉണ്ട്. എന്നും രാവിലെ അമ്മ ചോറൊക്കെ പൊതികെട്ടി കൊടുക്കും. വിവേക് അതുമായി ചേട്ടനൊപ്പം രാവിലെ ഇറങ്ങും ബസില്‍ ഒരുമിച്ചേ രണ്ടാളും ഇരിക്കൂ. ബസ് പോയി തുടങ്ങിയാല്‍. രണ്ടാളും കണ്ടതും കേട്ടതും ആയ എല്ലാ കഥകളും പറഞ്ഞിരിക്കും.വൈകുന്നേരം വരുമ്പോളും കാണും കുറെ രാവിലത്തെ വിശേഷങ്ങള്‍ പറയാന്‍,വീട്ടില്‍ വന്നാല്‍ രണ്ടാളും ഒരുമിച്ചാണ് ഉറങ്ങുന്നതുവരെ, ഒന്നും തമ്മില്‍ ഒളിപ്പിച്ചു വെക്കാത്ത ഒരു പ്രകൃതം ആണ് രണ്ടാള്‍ക്കും,അങ്ങനെ ഒരിക്കല്‍ വിവേക് തൊട്ടടുത്തുള്ള ഒരു.ഷോപ്പിലെ പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായി . അവള്‍ക്കു വിവേകിനെയും ഇഷ്ടമാണ് വിവേക് അതും ചേട്ടനോട് പറഞ്ഞു.എന്നാല്‍ വൈകാതെ ആ വിവരം അവളുടെ വീട്ടില്‍ അറിയുകയും അവളുടെ, ചേട്ടനും. കൂട്ടുകാരും. കൂടി ഒരുദിവസംവിവേകിന് ശെരിക്കും ഒന്ന് വിരട്ടുകയും ചെയ്തു.വിവേക് അന്നു തന്നെ അത്വേണ്ടെന്നു വെക്കുകയും ചെയ്തു.അന്നു ആ കാര്യവും പറഞ്ഞു . പതിവുപോലെ വിവേക് ചേട്ടനൊപ്പം വീട്ടിലേക്കു നടന്നു.
............ ................... ..........................
അവര്‍ മൂന്നു നാല് പേരുണ്ടായിരുന്നു .വിവേക് ഓടി രെക്ഷപെടുകയായിരുന്നു.
ഞാന്‍ തക്ക സമയത്തവിടെ ചെന്നില്ലായിരുന്നെങ്കില്‍..............................................***
അതില്‍ ഒരുത്തനെ ഞാന്‍ അടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തു .
ചേട്ടാ ........ എന്റെ കഴുത്തില്‍ നിന്ന് വിട് .അമ്മേ ...ശബ്ദം കേട്ട അമ്മ ഓടി വന്നു .ലൈറ്റിട്ടപ്പോള്‍ വിജയ്.,വിവേകിന്റെ കഴുത്തില്‍ കുത്തിപ്പിടിചിരിക്കുന്നു.വിജയ് അമ്മയോട് വിവേകിനെ മൂന്നു നാലുപേര്‍ കൂടി കൊല്ലാന്‍. ശ്രെമിച്ചപ്പോള്‍,ഞാന്‍ അവരില്‍ ഒരുത്തനെ കൊല്ലാന്‍ നോക്കിയതാ... ഇത് കേട്ട വിവേക് "കൃത്യസമയത്ത് ഞാന്‍ ഒച്ച വെച്ചത് കൊണ്ടു എന്റെ ജീവന് ജീവന് തിരിച്ചു കിട്ടി.വിജയ് നിനക്കൊന്നും പറ്റിയില്ലല്ലോ ? ഹേയ് കഴുത്തില്‍ ഞെക്കി പിടിച്ചാല്‍ ഒന്നും പറ്റില്ല .
ഞാന്‍ ആദ്യമായാണ് ഒരു കഥ എഴുതുന്നത് എല്ലാവരും വായിച്ചു,
ഇതിലെ തെറ്റുകള്‍ പറഞ്ഞു തരുമല്ലോ ?
കണ്ടും കേട്ടും അറിഞ്ഞും മടുത്ത ക്ലൈമാക്സ്.... അതെ കഥ.....
ReplyDeleteഅഭിപ്രായം നഗടീവ് ആയി എടുക്കരുത്... എഴുത്ത് തുടരുക...
ആശംസകള്‍...
ഈ കഥ വായിച്ചിട്ട് എനിക്ക് ഒന്നും തോന്നിയില്ല ...
ReplyDeleteവിനയന് ഒരു പക്ഷെ ഒരു അനുഭവകഥ എഴുതിയതായിരിക്കാം ....സത്യവുമായിരിക്കാം
പക്ഷെ ഇത് മറ്റുള്ളവര്‍ക്ക് ഉള്‍കൊള്ളാന്‍ കഴിയുന്നത്ര ചിത്രീകരിക്കാന്‍ സാധിച്ചിട്ടില്ല .....
എഴുത്ത് തുടരുക...
ആശംസകള്‍ നേരുന്നു
ആദ്യ കഥ എന്നത് കൊണ്ട് കഥയുടെ ഒരു രുചി വരുത്തിയിട്ടുണ്ട് .ഏതായാലും തുടരുക ..പ്രതീക്ഷ ഉണ്ട് കലാകാരനില്‍ ...
ReplyDeleteആദ്യ കഥയല്ലേ സാരമില്ല ,,തെറ്റുകള്‍ തിരുത്തി കൂടുതല്‍ നന്നായി എഴുതാന്‍ ശ്രമിക്കുക . എല്ലാ വിധ നന്മകളും !!
ReplyDeleteകൂടുതല്‍ എഴുതുക. നന്നാവും. ആശംസകള്‍
ReplyDeletehttp://surumah.blogspot.com
എഴുതാന്‍ കഴിവുണ്ട്...അത് തേച്ചുമിനുക്കി എടുക്കുക..ആശംസകളോടെ,
ReplyDeleteകഥ എഴുത്തുകാരനു ആദ്യം വേണ്ടത് താന്‍ ചിന്തിക്കുന്നത് അതേപടി വായനക്കാരനില്‍ എത്തിക്കാനുള്ള കഴിവാണ്. അത് വിനയനുണ്ട്. പ്രമേയത്തില്‍ മാത്രമാണ് എല്ലാപേരും അതൃപ്തി പ്രകടിപ്പിച്ചത്. നല്ലൊരു പ്രമേയം കിട്ടുമ്പോള്‍ മനോഹരമായി ആവിഷ്കരിക്കാനാകുമെന്ന് വിനയന് തെളിയിച്ചു. ഇനി ആത്മ വിശ്വാസത്തോടെ എഴുത്ത് തുടരാം.
ReplyDeleteവിനയൻ, സാഹിത്യത്തിലും കലയിലും പരിചയക്കുറവുള്ള, ഏതൊരു തുടക്കക്കാരനും ഉണ്ടാകാവുന്ന തെറ്റുകൾ മാത്രമേ ഈ കഥയിലും കാണുവാനുള്ളു.വിനയൻ എഴുതുവാനുള്ള കഴിവ് ഉണ്ട്..അത് കുടുതൽ മെച്ചപ്പെടുത്തുവാനും സാധിക്കുമെന്ന് തീർച്ച..അതിനായി മറ്റുള്ളവർ തരുന്ന വിമർശനങ്ങളെയും അഭിപ്രായങ്ങളെയും സ്നേഹപൂർവ്വം സ്വീകരിക്കുക..കൂടുതൽ വായിക്കുക..മറ്റു ബുക്കുകളിൽനിന്ന് നല്ല രചനാശൈലികൾ മനസ്സിലാക്കുക ഒപ്പം സ്വന്തമായ ഒരു നല്ല രചനാശൈലി വളർത്തിയെടുക്കുക..
ReplyDeleteഎല്ലാ ആശംസകളും നേരുന്നു..ഒപ്പം നല്ല പുതുവത്സരാശംസകളും.
khaadu.. said...,താങ്കളുടെ അഭിപ്രായം എന്താണെങ്കിലും,തുറന്നു പറഞ്ഞതിന് നന്ദി.അടുത്ത കഥ നന്നാക്കാന്‍ ശ്രെമിക്കാം.
ReplyDeleteAadhi said..,ആദി താങ്കളുടെ അഭിപ്രായത്തിനു നന്ദി
Pradeep paima said..,വായിച്ചു വീണ്ടും എഴുതാന്‍ ഉള്ള പ്രചോദനം നല്‍കിയതിനു നന്ദി .
faisalbabu said..,നന്ദി ഫൈസല്‍ ഇക്കാ താങ്കളുടെ നല്ല മനസിന് .
Vp Ahmed said..,എന്റെ ബ്ലോഗില്‍ വന്നു നല്ല ഒരു ഉപദേശം നല്‍കിയതിനു നന്ദി .
SHANAVAS said...,ഇക്കാ നല്ല വാക്കുകള്‍ക്ക് ഒരുപാടു നന്ദി .
പൊട്ടന് said...,ഇത്തരത്തില്‍ ഉള്ള വിലയേറിയ വാക്കുകള്‍,തന്നെയാണ് ഏതൊരു കലാകാരന്റേയും,വളര്‍ച്ച നല്ല മനസിന് നന്ദി .
ഷിബു തോവാള said..ഷിബു ചേട്ടാ ഇത്രയും വിശദമായ.ഒരു മറുപടി നല്കി സഹകരിച്ചതിന്.ആദ്യമേ നന്ദി അറിയിക്കട്ടെ,
പിന്നെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉണ്ടെങ്കില്‍ അല്ലേ വീണ്ടും എഴുതാന്‍ തോന്നു.
വിനയന് ലളിതമായി പറഞ്ഞു. ഇനിയും എഴുതുക. മിനുക്കിയെടുക്കുവാന്‍ വിനുവിന് കഴിവുണ്ട്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.
ReplyDeleteഈ കഥയൊന്നു തേച്ചുമിനുക്കിയെടുക്കുക.അവസാനത്തെ
ReplyDeleteസ്വപ്നദര്‍ശനം അല്പം ഭാവഭേദം വരുത്തി
അവതരിപ്പിക്കുകയുംപിന്നെ പൂര്വ്വകാലസംഭവങ്ങള്
ഓര്‍ത്തെടുത്തു് എഴുതുകയും ചെയ്യുക.ശൈലിയില്‍
അവിടവിടെ കുറച്ചു മാറ്റം വരുത്തുകയും ചെയ്താല്‍
ഭംഗിയേറും.കേട്ടറിഞ്ഞ സംഭവമാണെന്ന് തോന്നുന്നത്
സംഭവവിവരണങ്ങളുടെ "തുറന്നെഴുത്ത്"മൂലമാണ്.
അല്പം 'സൂത്രങ്ങള്‍'പ്രയോഗിക്കുക.കഥ ഭംഗിയാകുകയും എല്ലാവര്ക്കും സംതൃപ്തിയാകുകയും ചെയ്യും.അതിനു കഴിയുമെന്ന്
താങ്കളുടെ ആദ്യകഥത്തന്നെ തെളിയിക്കുന്നു.
മോശമായിട്ടൊന്നുമില്ല കേട്ടോ.
കൂടുതല്‍ എഴുതുക.നല്ല രചനകള്‍.,.
എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട്,
സി.വി.തങ്കപ്പന്
അവസാനത്തെ സ്വപ്നദര്ശനംഅല്പംഭാവഭേദം വരുത്തി
ReplyDeleteആദ്യം.'ആദ്യം'വിട്ടുപോയതാണ്.
Jefu Jailaf, c.v.thankappan,രണ്ടു പേര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു .
ReplyDeleteപലരും പലതരത്തിലാണ് കഥ പറയുക.
ReplyDeleteഇവിടെ..“ഒരു ചേട്ടന്റെയും അനിയന്റെയും യഥാര്‍ത്ഥ സ്നേഹത്തിന്റെ കഥ.“ എന്ന പ്രഖ്യാപനത്തിന്റെ ആവശ്യമുണ്ടായിരുന്നോ..? ആ വിളമ്പരത്തോട് കഥ നീതി പുലര്‍ത്തിയോ..? കഥാംശം പഴയതെങ്കിലും,കുറച്ചുമാത്രമെഴുതി വായനാസുഖമുള്ളൊരു കഥയായി ഇത് ചിട്ടപ്പെടുത്താനൊക്കില്ലേ..?
ശര്യാകും. ഇതുതന്നെ, അല്ലെങ്കില്‍ വേരൊരു ത്രെഡ് എടുത്ത് ഒന്നു പെരുപ്പിച്ചു നോക്കു വിനയാ..!
ശ്ശെ..! ഒരു കഥയെഴുതാന്‍ പോയത് ഇപ്പം വല്ലാത്ത ‘വിനയാ’യീന്നു തോന്നണുണ്ടോ..?
തുടരുക.
പുതുവല്സരാശംസകളോടെ..പുലരി
എല്ലാ ആശംസകളും നേരുന്നു..ഒപ്പം നല്ല പുതുവത്സരാശംസകളും...നല്ലനല്ല കഥകള്‍ പോരട്ടെ ട്ടോ ..
ReplyDeleteഇനിയുമേറെ എഴുതുക.......എല്ലാ ആശംസകളും
ReplyDeleteകൊള്ളാം.കുറച്ച് കൂടി മിനുക്കു പണികൾ നടത്തിയാൽ മതി..കഥ പെട്ടെന്ന് തീർന്നത് പോലെ തോന്നി..കുറച്ച് കൂടി വിവരണങ്ങൾ നൽകുക..
ReplyDeleteപ്രഭന് ക്യഷ്ണന് said, kochumol(കുങ്കുമം), മനോജ് കെ.ഭാസ്കര്‍, റിഷ് സിമെന്തി,എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
ReplyDeleteഎന്റെ അഭിപ്രായത്തില്‍, ശ്രദ്ധയോടെ വായിക്കുന്ന ഒരാള്‍ക്ക് നന്നായി കഥ പറയാനാവും.
ReplyDeleteമറ്റുള്ളവര്‍ എഴുതുന്നത്, ശൈലിയും ആഖ്യാനരീതിയും മറ്റും ശ്രദ്ധിക്കു.
നന്നായി എഴുതാനാവട്ടെ ഭാവിയില്‍ :)
പുതിയ പുതിയ വിഷയങ്ങൾ കണ്ടെത്തണം. എഴുത്തിനൊപ്പം വായനയും തുടരുക.
ReplyDeleteപിന്നെ, ഈ ബ്ലോഗിന്റെ പേര് ഇമേജിൽ മാത്രമേ ഉള്ളൂ. അല്ലാതെ ഒരു ‘കുത്ത്’ മാത്രം. ഇപ്പോഴാണ് ഇത് ശ്രദ്ധയിൽ പെട്ടത്.
ReplyDelete