Monday, November 28, 2011

ഇരുപത്തി അഞ്ചു പൈസയുടെ വില



ഇന്ന് ഇരുപത്തി അഞ്ചു പൈസ നിര്‍ത്തലാക്കി 
എന്നാല്‍ ഇരുപത്തി അഞ്ചു പൈസക്കും വിലയുള്ള
കാലം ഉണ്ടായിരുന്നു,
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം അന്ന് വീട്ടില്‍ 
ആകെ കഷ്ടപ്പാടാണ്  എന്നും രാവിലെ അമ്മ സ്കൂളില്‍ 
പറഞ്ഞയക്കും ഒരുപാടു  നടക്കണം സ്കൂളില്ലേക്ക്.
എല്ലാവരുടേം കൂടെ ഞാനും എന്നും സ്കൂളില്‍ പോകും,
ഒരു ദിവസം സ്കൂളില്‍ ടീച്ചര്‍ പറഞ്ഞു നാളെ വരുമ്പോള്‍ 
എല്ലാരും സ്റ്റാമ്പ് വാങ്ങാനുള്ള പൈസ ഒരു രൂപ കൊണ്ടുവരണം 
ഞാനത് വീട്ടില്‍ പോയി, അച്ഛനോടും അമ്മയോടും പറഞ്ഞു 
അമ്മ പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞു തരാന്ന് പറയാന്‍
ടീച്ചര്‍ എന്നും ചോദിക്കും പൈസ കൊണ്ട് വന്നോ എന്ന് ഞാന്‍ പറയും നാളെ 
നാളെ കുറെ ആയപ്പോള്‍ എനിക്ക് പറയാന്‍ മടിയായി ഒരു ദിവസം ഞാന്‍ 
അമ്മ പൈസ ഇട്ടു വെക്കുന്ന  ഒരു പാത്രത്തില്‍ തപ്പി നോക്കി, എനിക്ക് 
രണ്ടു ഇരുപത്തി അഞ്ചു പൈസയും രണ്ടു അമ്പതു പൈസയും കിട്ടി, 
ഞാന്‍ അത് ആരും കാണാതെ എന്റെ ഷൂവിന്റെ  അടിയില്‍ ഒളിപ്പിച്ചു.
സ്കൂളില്‍ പോകാന്‍ നേരം അമ്മ ആ പാത്രം നോക്കി പൈസ കണ്ടില്ല 
എല്ലാരോടും ചോദിച്ചു, ആരും എടുത്തിട്ടില്ല അമ്മ ഓര്‍ത്തു  അച്ഛന്‍ 
എടുത്താതവും എന്ന്  അങ്ങനെ ഞാന്‍ പോകാന്‍ നേരം അമ്മ,
 ഇന്നും പൈസ കൊടുത്തു വിടാന്‍ പറ്റിയില്ലല്ലോ ? എന്നോര്‍ത്ത്  എന്നെ ഒന്ന്,
തുറിച്ചു  നോക്കി. അപ്പോള്‍ ഞാന്‍ ചാടി പറഞ്ഞു അമ്മ എന്നാ 
നോക്കണേ?  വേണേല്‍ എന്റെ ഷൂവും കൂടി നോക്കിക്കോ? എന്ന് 
അത് കേട്ട അമ്മക്ക് സംശയം തോന്നി അമ്മ പറഞ്ഞു ഷൂ ഊരാന്‍ 
ഞാന്‍ ഊരീതും പൈസ ഉരുണ്ടു പോയി അമ്മ അതെല്ലാം പെറുക്കി.
എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു നിനക്ക് തന്നെ തരാന്‍ ഉള്ള പൈസ 
ആയിരുന്നു,  എടുത്തോ എന്ന്  ഒന്നും ചെയ്തില്ല  എന്റെ  കണ്ണ്  നിറഞ്ഞു 
അപ്പോള്‍ എനിക്കൊരു കാര്യം മനസിലായി, നമ്മള്‍ എന്ത് കള്ളത്തരം 
ചെയ്താലും  അറിയാതെ നമ്മള്‍ തന്നെ അത് പുറത്തു  പറയും .
( അല്ലേല്‍ കക്കാന്‍ പഠിച്ചാല്‍ നില്‍കാനും പഠിക്കണം )
സ്നേഹത്തോടെ വിനയന്‍ .............







Monday, November 21, 2011

ഒരു കേട്ടറിവ്




ഞാന്‍ വിനയന്‍ അധികം എഴുതാന്‍ ഒന്നും അറിയില്ല എങ്കിലും എഴുതുമ്പോള്‍ 
എല്ലാം നിങ്ങള്‍ ഓരോരുത്തരും തരുന്ന ഈ പ്രോത്സാഹനം  വീണ്ടും എന്നെ 
എഴുതാന്‍ പ്രേരിപ്പിക്കുന്നു.


                                   (ഇടമലയാര്‍ ഡാം)

ഈ ചിത്രത്തില്‍ കാണുന്ന സ്ഥലം ഏറണാകുളം ജില്ലയിലെ  ഒരു സുന്ദരമായ  സ്ഥലമാണ്‌.        
(ഇടമലയാര്‍ ഡാം) പ്രകൃതി സുന്ദരമായ ഒരു വിനോദ സഞ്ചാര മേഖല കൂടിയാണ്ഈ ഡാമിന് അരികിലൂടെ കുറെ മുകളിലേക്ക്  ഏകദേശം ഒരു കിലോമീറ്ററോളംടാര്‍. ചെയ്യാത്ത കല്ലും കൂട്ടം നിറഞ്ഞ റോഡിലൂടെ പോയാല്‍ ഒരു സുന്ദരമായ  ഗുഹ കാണാം.
                               (  ഇടമലയാര്‍ ഗുഹ )
പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയതാണെന്ന് പറയപ്പെടുന്നു വളരെ കഠിനമായ യാത്രയാണ്‌ ഇങ്ങോട്ട്. നല്ല മഴയുള്ള സമയത്ത് ഇവിടെ നില്‍കാന്‍ നല്ല രസമാണ്. ഒരു പ്രത്യേക ചൂടും നല്ല നല്ല കിളികളുടെ ശബ്ദവും  ആകെകൂടി നല്ല ഒരു അന്തരീക്ഷം .ഈ ഗുഹക്കിപ്പുറം ഡാമും അപ്പുറം വന്യ മൃഗങ്ങള്‍ ഉള്ള  കൊടും കാടുമാണ്. ഈ റോഡില്‍കൂടി ജീപ്പ് മാത്രമേ പോകാറുള്ളൂ. ഞങ്ങള്‍ വളരെ കഷ്ടപ്പെട്ട് ബൈക്കില്‍ ആണ് ഇവിടെപോയത്.  അതിനുള്ള തിരിച്ചടി  ആയി പിന്നെ ബൈക്ക് ഉന്തികൊണ്ടാണ് തിരിച്ചു വന്നത് .ഗുഹക്കപ്പുറത്തു  ഈ കൊടും കാട്ടില്‍  കുറെ ആദിവാസികള്‍ താമസിക്കുന്നുണ്ട് .ഇവര്‍കുള്ള  അരിയുംസാധനങ്ങളും എല്ലാം എത്തികുന്നതും എല്ലാം ഈ ഗുഹയിലൂടെ ആണ് .ഓരോ ദിവസവും ജീപ്പ് വരുന്നതും കാത്തിരിക്കുന്ന ഇവരുടെ ജീവിതം വളരെ ദുസ്സഹമാണ് .ഏതായാലും ഞാന്‍ ജനിച്ചു കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞു. 1988ല്‍ പുറത്തിറങ്ങിയ .ഭരതന്‍ എന്ന സംവിധായകന്‍റെ വൈശാലി എന്ന സൂപ്പര്‍ ഹിറ്റ്‌  ചിത്രത്തിലെ ഒരു ഗാനം ഷൂട്ട്‌ ചെയ്ത ഗുഹ.  എന്ന വിശേഷണവും ഇതിനുണ്ട്. കാലം മാറിയപ്പോള്‍ കുറെയൊക്കെ  മാറ്റങ്ങള്‍ ഇവിടെയും  സംഭവിച്ചു ...... ദാ ആ ഗാനം താഴെ കൊടുത്തിരിക്കുന്നു


(എന്‍റെ അറിവില്‍ നിന്നും എഴുതിയതാണ് എന്തെങ്കിലും  തെറ്റുകള്‍ ഉണ്ടെങ്കില്‍ എല്ലാവരും ക്ഷെമിക്കണം....സ്നേഹത്തോടെ വിനയന്‍ .....)

Tuesday, November 15, 2011

(കഴുതയുടെ ജീവിതം)




  • രണ്ടു വര്‍ഷം മുന്‍പ്‌,.   ഒരു ദിവസം ഞാന്‍ എന്‍റെ കൂട്ടുകാരുമൊത്ത് ഇടുക്കി ജില്ലയിലെ പൂപ്പാറഎന്ന ഒരു സ്ഥലം കാണാന്‍ പോയി. കൂടെയുള്ള ഒരു കൂട്ടുകാരന്‍റെ തറവാട് അവിടെയാണ്. കൂടെ അവനും  ഉണ്ടായിരുന്നു  ഞങ്ങള്‍ ബൈക്കില്‍ ആണ് പോയത്. കുറെദൂരംചെന്നപ്പോള്‍വിശ്രമിക്കാന്‍ ബൈക്ക് നിര്‍ത്തി അങ്ങനെ ഓരോന്ന് പറഞ്ഞിരികുമ്പോള്‍ റോഡില്‍ കൂടിമൂന്ന് നാലു കഴുതകള്‍ വരുന്നത് കണ്ടു.  ശബരിമലക്ക് പോകുമ്പോള്‍ കഴുതകളെ കണ്ടിട്ടുണ്ട്;. എന്നാലുംഅവയെകണ്ടപ്പോള്‍ ഒരു കൌതുകം തോന്നി. ഞങ്ങള്‍ മെല്ലെ അടുത്തേക്ക് ചെന്നു. എന്നാല്‍ അവ പോകുന്നില്ല ചുമ്മാ കുറച്ചു കളിപ്പിച്ചു നോക്കി അപ്പോള്‍ പാവങ്ങള്  അവിടെ തന്നെ നില്‍ക്കുന്നു  നല്ല രസം തോന്നി.കഴുതകള്‍ പുറത്തു ഭാരം കേറിയാല്‍ അപ്പോള്‍ തന്നെ അതിന്‍റെ ജോലി തുടങ്ങും. അവയുടെ പുറത്തിരിക്കുന്നത് .എന്താണെന്നു അത് നോക്കാറില്ല. അങ്ങനെ ബുദ്ധി ഇല്ലാത്തതു കൊണ്ടാണല്ലോ?. അവയ്ക്ക്  കഴുത എന്നപേര് കിട്ടിയത് .അങ്ങനെ ഈ കഴുതയെ കണ്ടപ്പോള്‍ എന്നിക്കൊരു പൂതി ഇതിന്‍റെ പുറത്തൊന്നുകേറണം എന്ന് .  ഞാന്‍ അങ്ങനെ പുറത്തു കേറി ഇരുന്നു അപ്പോള്‍ തന്നെ കഴുത നടക്കാന്‍ തുടങ്ങി. എനിക്ക് ചിരി അടക്കാന്‍ പറ്റിയില്ല.
 (കഴുതയ്ക്ക് അറിയില്ലല്ലോ പുറത്തിരിക്കുന്നത് മറ്റൊരു കഴുതയാണെന്ന സത്യം) പിന്നെ കൂട്ടുകാരൊക്കെ  കേറി.  ഭാരം പുറത്തു കേറിയപ്പോള്‍തന്നെ കഴുത അതിന്‍റെ ജോലി ആരംഭിച്ചു.. ഇതുപോലെ ഒന്നും ചിന്തിക്കാതെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകുന്ന എത്രയോ ആളുകള്‍ നമുക്കിടയിലും ഉണ്ട്  അതുകൊണ്ട്  ജീവിതത്തിലെ ഓരോ നിമിഷങ്ങളും നാം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക  സ്നേഹത്തോടെ വിനയന്‍ ..........

Saturday, October 29, 2011

(ബാബുമോന്റെ പേടി )

ഞാന്‍ ദുബായില്‍ വെച്ച് പരിചയപ്പെട്ട എന്റെ ഒരു കൂട്ടുകാരന്റെ കഥയാണിത്,കഥ എന്ന് പറയാന്‍ പറ്റില്ല അവന്റെ ഒരു അനുഭവം തന്നെയാണ്, അനുഭവം തന്നെയാണല്ലോ എല്ലാവരെയും ഓരോന്ന്  പഠിപ്പിക്കുന്നതും ഞാന്‍, കൂടുതല്‍ നീട്ടുന്നില്ല.  കാര്യത്തിലേക്ക് കടക്കാം കേട്ടപ്പോള്‍ ഒരു രസം തോന്നി ,

കൂട്ടുകാരന്റെ പേര്  ബാബുമോന്‍(അലി ) ഞാനും അവനും കൂടി കഴിഞ്ഞ ദിവസം റൂമില്‍ ഇരിക്കുമ്പോള്‍ അവന്‍ പറഞ്ഞതാണ്‌ അവന്റെ വീട് ഒറ്റപ്പാലത്താണ്,  കക്ഷി ഒരു വര്‍ക്ക്ഷോപ്പില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. എന്നും രാത്രി വളരെ വൈകിയാണ് വീട്ടില്‍ എത്തുക ഏതാണ്ട്  ഒരുമണി  രണ്ടുമണി  ഒക്കെ ആകും ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ അതിനടുത്താണ് അവന്റെ വീട് സ്ഥിതി ചെയ്യുന്നത്.
                                  ഒരു ദിവസം, ഒരാള്‍ റെയില്‍വേ ട്രാക്കില്‍  എവിടെയോ മരിച്ചിട്ടുണ്ട് അതുകൊണ്ട് നേരത്തെ വീട്ടിലേക്കു പോരെ?എന്ന് വീട്ടില്‍ നിന്ന് അവന്റെ ബാപ്പ വിളിച്ചു പറഞ്ഞു . ഇത് കേട്ട അവന്‍ അന്ന്  നേരത്തെ പോകാമെന്ന് , വിചാരിച്ചു എന്നാല്‍ പതിവുപോലെ അന്നും വൈകി ഏകദേശം ഒരുമണിയോടെയാണ് അവന്‍, വീട്ടിലേക്കു പോയത് വഴിയില്‍ മുഴുവന്‍ അവന്‍ ബാപ്പ പറഞ്ഞത് ഓര്‍ത്താണ്  വന്നത്  ചെറിയ പേടിയും, ഉണ്ട് മനസ്സില്‍ അങ്ങനെ അവന്‍ നോക്കുമ്പോള്‍ കുറച്ചു അകലെയായി ഒരാള്‍ റെയില്‍വേ ട്രാക്കിന് അരികില്‍ കിടക്കുന്നു അവന്‍ ഉറപ്പിച്ചു ഇത് ബാപ്പ പറഞ്ഞ ആള്‍ തന്നെ എന്തായാലും മരിച്ച ആളുടെ മുഖം കാണണ്ട എന്ന് ,വിചാരിച്ചു ബാബുമോന്‍ വേഗം നടക്കാന്‍ തുടങ്ങി സത്യത്തില്‍ അവിടെ കിടന്നത്  വെള്ളമടിച്ചു ബോധമില്ലാതെ കിടന്ന ഒരു കുടിയന്‍ ആയിരുന്നു ,അയാള്‍ ഇത് വല്ലോം അറിയുന്നുണ്ടോ?ബാബുമോന്‍ അടുത്തെത്തിയതും കുടിയന്‍  പതിയെ ഒന്ന് തല പൊക്കി  നോക്കി ഇതുകണ്ട ബാബുമോന്‍ ഞെട്ടി,പിന്നെ ഒന്നും നോക്കിയില്ല  ആരും കൂട്ടിനില്ല ഓടുക തന്നെ വഴി!  എന്നാല്‍ ഓടിയ അവന്റെ ചെരിപ്പിന്റെ പുറകില്‍ കൊണ്ട്  ഒരു കല്ലിന്റെ
ചീള്  അവന്റെ  പുറത്തു വന്നു പതിച്ചു പുറകില്‍ നിന്നും ആരോ തള്ളിയപോലെ ബാബുമോന്‍ പേടിച്ചു  നിലത്തുവീണു, പിന്നെ എഴുന്നേറ്റു ഓടി വീട്ടില്‍ എത്തിയ ബാബു മൂന്ന് ദിവസം പനിച്ചു കിടന്നു അതിനുശേഷം എട്ടു മണിക്ക് മുന്‍പ് വീട്ടില്‍ കയറാവുന്ന ജോലി മാത്രമേ ബാബുമോന്‍  ചെയ്തിട്ടുള്ളൂ. അങ്ങനെ ഇപ്പോള്‍ ദുബായില്‍ എത്തി.     ഇപ്പോള്‍ രണ്ടു മണി ആയാലും ഉറക്കം ഇല്ല . സ്നേഹത്തോടെ വിനയന്‍ ...............

Tuesday, October 25, 2011

ഹാപ്പി ദീപാവലി

എല്ലാവര്‍ക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഹൃദയം നിറഞ്ഞ 
ദീപാവലി ആശംസകള്‍ സ്നേഹപൂര്‍വ്വം വിനയന്‍ .........



ഫേസ് ബുക്ക് പ്രണയത്തിനു ഒരു വഴികാട്ടി

എന്‍റെ ബ്ലോഗില്‍ ഞാന്‍ ആദ്യമായി എഴുതിയ എന്‍റെ ജീവിത   അനുഭവം പ്രണയം ആ പ്രണയംകഴിഞ്ഞിട്ട്  ഇന്ന് എട്ടു വര്‍ഷത്തോളം കഴിഞ്ഞിരിക്കുന്നു സ്കൂള്‍ ജീവിതം കഴിഞ്ഞു പിന്നെ എന്ത് ചെയ്യണം എന്നറിയാതെ അലഞ്ഞു നടക്കുമ്പോള്‍  ജീവിതത്തില്‍ ഒരേ ആഗ്രഹം മാത്രം  എന്ത് ജോലി ചെയ്തായാലും കുറെ കാശു ഉണ്ടാക്കണം  ആരുടേം മുന്‍പില്‍ തലകുനികാതെജീവിക്കണം  അങ്ങനെ  പലതരം ജോലികള്‍ ചെയ്തു  ആദ്യം ഇരുപതു രൂപ നിരക്കില്‍ ഒരു കടയില്‍ ആറുമാസം ജോലി ചെയ്തു കുറെ കഴിഞ്ഞപ്പോള്‍ അത് മടുത്തു അങ്ങനെ അവിടുന്ന് ഒരു തുണി കടയിലേക്ക്  ജോലിക്കായി പോകുന്നതിനിടയില്‍ ഞാന്‍ കുറച്ചു ഫോട്ടോ പ്രിന്‍റു എടുക്കാന്‍ ഒരു സ്റ്റുഡിയോയില്‍  കൊടുത്തത് വാങ്ങാന്‍   കയറി  അവിടെ തന്നെയാണ്  പത്താം ക്ലാസ്സ്‌ പരീക്ഷക്ക്‌ ഫോട്ടോ എടുത്തതും അന്ന് കൊടുത്തതാണ് പ്രിന്‍റ് എടുക്കാന്‍ പിന്നെ വാങ്ങിയില്ല അന്ന് അത് വാങ്ങി ഞാനും അച്ഛനും കൂടി പോകാന്‍ നേരം അവിടുത്തെ ചേട്ടന്‍ ചോദിച്ചു ഇപ്പോള്‍ എന്താ പരിപാടി ഞാന്‍ പറഞ്ഞു ഒരു തുണി കടയില്‍ ഒരു ജോലിയുടെ കാര്യം പറഞ്ഞിട്ടുണ്ട് അങ്ങോട്ട്‌ പോകുന്ന വഴിയാണ് അങ്ങനെ ആ ചേട്ടന്‍ പറഞ്ഞു തുണികടയില്‍ നിന്നാല്‍ എന്ത് കിട്ടാന ഇവിടെ നിന്ന് ഒരു തൊഴില്‍ പടിക്ക് ചിലവൊക്കെ ഞാന്‍ തരാം  അങ്ങനെ അവിടെ നില്‍ക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ രണ്ടു വര്‍ഷം ശമ്പളംഇല്ലാതെ അവിടെ ജോലി ചെയ്തു പിന്നെ അഞ്ഞൂറ് രൂപ തന്നു തുടങ്ങി ആറുമാസം കൂടി അവിടെ  നിന്നു കൂടുതല്‍ ഒന്നും കിട്ടും എന്ന് തോന്നുന്നില്ല അങ്ങനെ ഞാന്‍ അവിടുന്നും പടിയിറങ്ങി അതെ ജോലി തന്നെ വേറൊരു ഷോപ്പില്‍  ആയിരത്തി അഞ്ഞൂറ് രൂപയ്ക്കു ചെയ്തു പിന്നെ മൂവായിരം അങ്ങനെ ഇപ്പോള്‍ സ്വന്തമായി അതുപോലൊരു  ഷോപ്പ്  അങ്ങനെ അത് അനിയനേം ചേട്ടനേം ഏല്പിച്ചു ഞാന്‍ ദുബായിലേക്ക്  ഇതിനിടയില്‍ ഒന്ന് രണ്ടു തവണ ഞാന്‍ അവളെ കാണാന്‍ ശ്രെമിച്ചു പക്ഷെ പറ്റിയില്ല അങ്ങനെ ഞാന്‍ ദുബായില്‍ എത്തി ജോലി ചെയ്യുമ്പോള്‍ ആണ് ആദ്യമായി ഒരു ഫേസ് ബുക്ക്‌ അക്കൌണ്ട്  തുടങ്ങുന്നത് അതായിരുന്നു ദുബായ് ജീവിതത്തില്‍ ഏക ആശ്രയം കുറെ പഴയ കൂട്ടുകാരെ അതില്‍ നിന്നും കിട്ടി പല കൂടുകാരും  പലതരം ജോലികളുമായി പല സ്ഥലങ്ങളില്‍ അങ്ങനെ ഓരോ ദിവസവും അവരോടൊപ്പം ചിലവഴിച്ചു ഒരുദിവസം പ്രതീക്ഷികാത്ത ഒരു റിക്കൊസ്റ്റു ഞാന്‍ പ്രൊഫൈല്‍  നോക്കി അത് അവള്‍ ആയിരുന്നു ഞാന്‍ അപ്പോള്‍ തന്നെ അത് അസ്സെപ്റ്റ്  ചെയ്തു പിന്നെ എന്നെങ്കിലും ഓണ്‍ലൈനില്‍ വരുന്നതും കാത്തിരുന്നു ഒരു ദിവസം അവള്‍ വന്നു ഞാന്‍ സംസാരിച്ചു എല്ലാ കാര്യങ്ങളും ചോദിച്ചു ഇപ്പോള്‍ ഒരു കമ്പനിയില്‍ വര്‍ക്ക്‌ ചെയ്യുന്നു എന്നോടും എല്ലാം ചോദിച്ചു ഞാനും മറുപടി പറഞ്ഞു ഞാന്‍ ചോദിച്ചു നമ്മുടെ പഴയ കാര്യങ്ങള്‍ ഒന്നും ഓര്‍കുന്നില്ലേ എല്ലാം ഒര്കുന്നുണ്ട്  ഒന്നും മറന്നിട്ടില്ല അന്ന് ഒട്ടും അറിവില്ലായിരുന്നു ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്തോപോലെ ഞാനും അന്യോഷികുന്നുണ്ടായിരുന്നു പക്ഷെ എങ്ങും കണ്ടില്ല അങ്ങനെ ഫേസ് ബുക്കില്‍ ഒന്ന് ട്രൈ ചെയ്തു അങ്ങനെ കണ്ടു പിടിച്ചു ഇപ്പോള്‍ ആരെങ്കിലും ഒക്കെആയി കാണുമല്ലേ ഞാന്‍ പറഞ്ഞു അങ്ങനൊന്നും ഇല്ല അങ്ങനെ സംസാരിച്ചു സംസാരിച്ചു വീണ്ടും എട്ടു വര്‍ഷത്തിനു ശേഷം ഒരു പ്രണയം പൊട്ടി മുളക്കുന്നു  വരുന്ന മാസം ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കാണണമെന്ന്  പറഞ്ഞിട്ടുണ്ട് കാണുമെന്നു  പ്രതീക്ഷിക്കുന്നു ..എല്ലാം ഒരു നിമിത്തം .സ്നേഹത്തോടെ വിനയന്‍ ..................



Sunday, October 16, 2011

(മൈ ഹോബി )


പണ്ട് സ്കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലം. ക്ലാസ്സില്‍ ഏറ്റവും ചെറിയവരുടെ കൂട്ടത്തില്‍  ഞാനും ഉണ്ടായിരുന്നു അതുകൊണ്ട് തന്നെ ക്ലാസ്സില്‍ എല്ലാവര്‍ക്കും എന്നെ വലിയ കാര്യവും ആയിരുന്നു ഒന്‍പതാം ക്ലാസ്സിലെ ലാസ്റ്റ് പരീക്ഷ നടക്കുന്ന സമയം ഞാന്‍വളരെ കഷ്ടപ്പെട്ട് ഒന്ന് രണ്ടു വരുമെന്ന് ഉറപ്പുള്ള ചോദ്യത്തിന് ഉത്തരവും കയ്യില്‍ കരുതി പരീക്ഷ ഹാളില്‍ കയറി ഏറ്റവും മുന്‍പില്‍ തന്നെയാണ് എന്‍റെ ഇരിപ്പിടം ഒരു ബെഞ്ചില്‍മൂന്ന് പേരാണ്. പരീക്ഷ തുടങ്ങുനതിനു മുന്‍പ് തന്നെ ഇടത്തും വലത്തും ഇരിക്കുന്നവരെ ഞാന്‍ ഒന്ന് നോക്കി എന്നും കണ്ടു മടുത്ത മുഖം അവരുടെ നോക്കിയെഴുതിയാല്‍ ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥയാകും ഞാന്‍ ചാരിച്ചു രണ്ടും കല്പിച്ചുഎഴുതുക തന്നെ. ഇങ്ങ്ലീഷ്‌ പരീക്ഷയാണ്‌ എങ്ങനേം പാസാകണം അങ്ങനെ എക്സാം തുടങ്ങി ടീച്ചര്‍ എല്ലാരേം ഒന്ന് നോക്കി കൂടെ എന്നേം എന്നും കാണുന്ന ടീച്ചര്‍ തന്നെയാണ്എനിക്ക് അല്പം സമാധാനം ആയി അങ്ങനെ എഴുതി തുടങ്ങി ടീച്ചര്‍ തലങ്ങും വെലങ്ങും നടക്കുന്നു ചോദ്യ പേപ്പര്‍ കിട്ടിയ ഉടന്‍ തന്നെ  ഞാന്‍ ആദ്യം തന്നെ കയ്യിലുള്ള ചോദ്യം ഉണ്ടോ എന്ന് നോക്കി കൊണ്ടുവന്നരണ്ടും ഉണ്ട് അപ്പോള്‍ തന്നെ പത്തു മാര്‍ക്ക്‌ ഉറപ്പിച്ചു പിന്നെ തട്ടികൂട്ടി ഒരു പത്തു കൂടി അങ്ങനെ വേഗം എഴുത്ത് തുടങ്ങി അങ്ങനെ ഒരെണ്ണം ഞാന്‍ കോപ്പി അടിച്ചു രണ്ടാമത്തേതും അവസാനത്തേതുമായ ചോദ്യം അതില്‍ പണി പാളി ഞാന്‍ തന്നെകാണിച്ച മണ്ടത്തരം എന്ന് വേണം പറയാന്‍ ആ ചോദ്യം ഇതായിരുന്നു നിങ്ങളുടെ ഏതെങ്കിലും ഒരു ഹോബിയെ കുറിച്ച് വിവരിക്കുക ഞാന്‍ കോപ്പി എടുത്തു പേപ്പറിന് അടിയില്‍ വെച്ച് പയ്യെ പയ്യെ എഴുത്ത് തുടങ്ങി ടീച്ചറിന്റെ നടപ്പിനു സ്പീട്കൂടി എനിക്ക് ടെന്‍ഷനും കൂടി ടീച്ചര്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ ഒരു തലക്കെട്ട്‌ എഴുതി  (മൈ ഹോബി )എന്നിട്ട്  അടിയില്‍ ഒരു വരയും അത് കണ്ട ടീച്ചര്‍ എന്നോട് ? എന്ത് ഹോബിയാട എഴുതണേ എന്ന്  അതുകേട്ടതും ഞാന്‍ പറഞ്ഞ മറുപടി ഒരു കോപ്പീം ഇല്ലാ ടീച്ചര്‍:  ഞാന്‍ കോപ്പി എന്നല്ലല്ലോ ചോദിച്ചേ ?എന്‍റെ  സംസാരത്തില്‍ ടീച്ചറിന് എന്തോ പന്തികേട്‌ തോന്നി ടീച്ചര്‍ അവിടെ തന്നെ സ്ഥാനം ഉറപ്പിച്ചു  അപ്പോഴേക്കും എനിക്കാകെ പേടിയായി മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥ ഞാന്‍ വിറക്കാന്‍ തുടങ്ങി  ടീച്ചര്‍ പോകുന്നോം ഇല്ല പേപ്പര്‍  മാറ്റാന്‍ പറ്റാത്ത അവസ്ഥ അങ്ങനെ ടീച്ചര്‍ പേപ്പര്‍ എടുത്തു  കോപ്പി  താഴേക്ക്‌ ചാടി ടീച്ചര്‍ അതെടുത്തു എന്നിട്ട്  എഴുത്ത് നിര്‍ത്താന്‍ പറഞ്ഞു ഞാന്‍ വിചാരിച്ചു എന്തായാലും ലാസ്റ്റ് ചോദ്യം ആണല്ലോ സാരമില്ല. അപ്പോഴേക്കും ടൈം കഴിഞ്ഞു ബെല്‍ മുഴങ്ങി ഹാളിനു പുറത്തു പോയി അങ്ങനെ ഒരു മാസം കഴിഞ്ഞു   മാര്‍ക്ക് വന്നപ്പോള്‍  രണ്ടു മാര്‍ക്കിന്റെ കുറവിന് ഞാന്‍ പൊട്ടി കാരണം എനിക്കത് പൂര്‍ത്തിയാക്കാന്‍
സാധിച്ചില്ലല്ലോ  ഞാന്‍ കുഴിച്ച കുഴിയില്‍ ഞാന്‍ തന്നെ ചാടി എന്ന് പറഞ്ഞാല്‍ മതിയല്ലോ?.