കരണ്ടും വാഹന സൌകര്യവും ഒന്നും ഇല്ലാത്ത ഒരു ഗ്രാമത്തിലാണ് എന്റെ വീട്
പണ്ടൊക്കെ സിനിമ കാണുക എന്നുള്ളത് ഒരു മഹാ സംഭവം ആയിരുന്നുവല്ലപ്പോഴും ഒരു സിനിമയ്ക്ക് പോയാല്‍ പോയി അച്ഛനോടും അമ്മയോടുംഒരുപാടു പറയുമ്പോള്‍ കൊണ്ടുപോകും എന്നും കൊണ്ടുപോകാന്‍ എന്തേലുംവരുമാനം വേണ്ടേ ? ഞങ്ങളുടെ നാട്ടില്‍കരണ്ടില്ലാതതതുകൊണ്ട് വെള്ളത്തില്‍നിന്ന് ടയ്നാമോ വെച്ച് ഒരു തരത്തിലാണ് കരണ്ടിടുക്കുന്നത് അവിടെ ഒരുപീഠിക നടത്തുന്ന ചേട്ടന്‍ ഉണ്ട് ആ ചേട്ടന്‍റെ കടയോട് ചേര്‍ന്ന് ഒരു റൂമില്‍ ആണ് ടീവിവെച്ചിരിക്കുന്നത് ഞങ്ങള്‍ ഞായറാഴ്ച ദിവസങ്ങളില്‍ അവിടെ ശ്രീക്രിഷ്ണജയന്ധികാണാന്‍ വരും വീട്ടില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ വരണം അവിടേക്ക്അവിടെ ഒരു ഇരുപത്തി ഒന്ന് ഇഞ്ചു വലിപ്പമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടീവിആണുള്ളത് എന്നിട്ട് അതിനു മുന്‍പില്‍ ഒരു വലിപ്പമുള്ള കളര്‍ സ്ക്രീന്‍ വെച്ച് ആണ് സിനിമ ഓടിക്കുന്നത് എന്തായാലും കാണാന്‍ നല്ല രസം ഉണ്ടായിരുന്നു റൂമില്‍നിറച്ചു ബെഞ്ച് നിരത്തിയിട്ടുണ്ട് കുറെ ആളുകള്‍ ഉണ്ടാകും സിനിമ കാണാന്‍ .വൈകിട്ടുള്ള സിനിമയുടെ പേര് രാവിലെ കടയുടെ മുന്‍പില്‍ ഒരു ബോര്‍ഡില്‍എഴുതിയിട്ടിട്ടുണ്ടാകും ഞങ്ങള്‍ അങ്ങനെ ആദ്യമായിട്ട് കാണാന്‍ പോകുന്ന സിനിമ മണിച്ചേട്ടന്റെ(വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും )തകര്‍പ്പന്‍ സിനിമ.പിന്നെ ലാലേട്ടന്റെ കിരീടം ,ചെങ്കോല്‍ ,ദേവാസുരം, എന്നിങ്ങനെ ചെന്നിരുന്നു സിനിമക്ക് മുന്‍പ് പൈസ പിരിക്കാന്‍ ആ ചേട്ടന്‍ വരും ഒരാള്‍ക്ക് ഏഴ് രൂപയാണ് നിരക്ക് എന്നാലുംസാരമില്ല കണ്ടാല്‍ മതി ഏഴുമണിക്ക് തുടങ്ങിയാല്‍ തീരുമ്പോള്‍ പന്ത്രണ്ടു മണി ഒക്കെ ആകുംകാരണം ഇടയ്ക്കു ടയ്നാമോയുടെ ചാര്‍ജു തീരും പിന്നെ ചാര്‍ജാകണം സിനിമകഴിഞ്ഞാല്‍ പിന്നെ നടക്കാന്‍ വലിയ പാടാണ് അച്ഛന്‍ വഴക്ക് പറയുമ്പോള്‍ നടക്കാന്‍സ്പീഡ് കൂടും എന്തായാലും ഇന്ന് ഇത്രയും അധികം സൌകര്യങ്ങള്‍ ഉള്ളപ്പോലുംഅവിടെ ഇപ്പോഴും അങ്ങനെ തന്നെ ഉണ്ട് ആ തിയറ്റര്‍ ഇപ്പോള്‍ സിനിമ ഓടികുന്നുണ്ടോആ ചേട്ടന്‍ ഉണ്ടോ എന്നൊന്നും അറിയില്ല ഉണ്ടെങ്കില്‍ ഇപ്പോള്‍ എല്ലാം പുതിയസിനിമ ആയിരിക്കും എന്തായാലും കഴിഞ്ഞ സര്‍ക്കാര്‍ അവിടെ കരണ്ട് അനുവദിച്ചിട്ടുണ്ട്ഇനി സ്ഥലം പറയാം( ഏറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജില്‍ സ്ഥിധി ചെയ്യുന്നമാമലകണ്ടം എന്ന കൊച്ചു ഗ്രാമം ) ഇന്ന് എങ്ങനെയൊക്കെ സിനിമ കണ്ടാലും അതിന്‍റെ സുഖം ഒന്ന് വേറെയാണ് ..... സ്നേഹത്തോടെ വിനയന്‍ .
No comments:
Post a Comment