Monday, November 21, 2011

ഒരു കേട്ടറിവ്




ഞാന്‍ വിനയന്‍ അധികം എഴുതാന്‍ ഒന്നും അറിയില്ല എങ്കിലും എഴുതുമ്പോള്‍ 
എല്ലാം നിങ്ങള്‍ ഓരോരുത്തരും തരുന്ന ഈ പ്രോത്സാഹനം  വീണ്ടും എന്നെ 
എഴുതാന്‍ പ്രേരിപ്പിക്കുന്നു.


                                   (ഇടമലയാര്‍ ഡാം)

ഈ ചിത്രത്തില്‍ കാണുന്ന സ്ഥലം ഏറണാകുളം ജില്ലയിലെ  ഒരു സുന്ദരമായ  സ്ഥലമാണ്‌.        
(ഇടമലയാര്‍ ഡാം) പ്രകൃതി സുന്ദരമായ ഒരു വിനോദ സഞ്ചാര മേഖല കൂടിയാണ്ഈ ഡാമിന് അരികിലൂടെ കുറെ മുകളിലേക്ക്  ഏകദേശം ഒരു കിലോമീറ്ററോളംടാര്‍. ചെയ്യാത്ത കല്ലും കൂട്ടം നിറഞ്ഞ റോഡിലൂടെ പോയാല്‍ ഒരു സുന്ദരമായ  ഗുഹ കാണാം.
                               (  ഇടമലയാര്‍ ഗുഹ )
പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയതാണെന്ന് പറയപ്പെടുന്നു വളരെ കഠിനമായ യാത്രയാണ്‌ ഇങ്ങോട്ട്. നല്ല മഴയുള്ള സമയത്ത് ഇവിടെ നില്‍കാന്‍ നല്ല രസമാണ്. ഒരു പ്രത്യേക ചൂടും നല്ല നല്ല കിളികളുടെ ശബ്ദവും  ആകെകൂടി നല്ല ഒരു അന്തരീക്ഷം .ഈ ഗുഹക്കിപ്പുറം ഡാമും അപ്പുറം വന്യ മൃഗങ്ങള്‍ ഉള്ള  കൊടും കാടുമാണ്. ഈ റോഡില്‍കൂടി ജീപ്പ് മാത്രമേ പോകാറുള്ളൂ. ഞങ്ങള്‍ വളരെ കഷ്ടപ്പെട്ട് ബൈക്കില്‍ ആണ് ഇവിടെപോയത്.  അതിനുള്ള തിരിച്ചടി  ആയി പിന്നെ ബൈക്ക് ഉന്തികൊണ്ടാണ് തിരിച്ചു വന്നത് .ഗുഹക്കപ്പുറത്തു  ഈ കൊടും കാട്ടില്‍  കുറെ ആദിവാസികള്‍ താമസിക്കുന്നുണ്ട് .ഇവര്‍കുള്ള  അരിയുംസാധനങ്ങളും എല്ലാം എത്തികുന്നതും എല്ലാം ഈ ഗുഹയിലൂടെ ആണ് .ഓരോ ദിവസവും ജീപ്പ് വരുന്നതും കാത്തിരിക്കുന്ന ഇവരുടെ ജീവിതം വളരെ ദുസ്സഹമാണ് .ഏതായാലും ഞാന്‍ ജനിച്ചു കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞു. 1988ല്‍ പുറത്തിറങ്ങിയ .ഭരതന്‍ എന്ന സംവിധായകന്‍റെ വൈശാലി എന്ന സൂപ്പര്‍ ഹിറ്റ്‌  ചിത്രത്തിലെ ഒരു ഗാനം ഷൂട്ട്‌ ചെയ്ത ഗുഹ.  എന്ന വിശേഷണവും ഇതിനുണ്ട്. കാലം മാറിയപ്പോള്‍ കുറെയൊക്കെ  മാറ്റങ്ങള്‍ ഇവിടെയും  സംഭവിച്ചു ...... ദാ ആ ഗാനം താഴെ കൊടുത്തിരിക്കുന്നു


(എന്‍റെ അറിവില്‍ നിന്നും എഴുതിയതാണ് എന്തെങ്കിലും  തെറ്റുകള്‍ ഉണ്ടെങ്കില്‍ എല്ലാവരും ക്ഷെമിക്കണം....സ്നേഹത്തോടെ വിനയന്‍ .....)

11 comments:

  1. വിനയാ ..പോസ്റ്റ്‌ കഴിഞ്ഞു ഇത്ര വലിയ ഗ്യാപ്പ് വേണോ കമെന്റ്റ്‌ ബോക്സിലേക്ക് ..?

    എഴുത്ത് നന്നായിട്ടുണ്ട് ...കൂടുതല്‍ വിശേഷങ്ങള്‍ പോരട്ടെ ...

    ReplyDelete
  2. ഫൈസു അതെന്താണെന്ന് അറിയില്ല നല്ല ഉപദേശത്തിനു നന്ദി ..

    ReplyDelete
  3. സ്ഥലവും ഫോട്ടോ വും കൊള്ളാം.

    ReplyDelete
  4. അത് ശരിയാക്കാന്‍ ഡാഷ്ബോര്‍ഡില്‍ പോയി എഡിറ്റ്‌ പോസ്റ്റ്‌ എന്നത് എടുക്കുക.അപ്പൊ നീ എഴുതിയതിനു അടിയില്‍ ഇഷ്ട്ടം പോലെ സ്ഥലം കാണാം..ആ സ്ഥലത്തിന്‍റെ ഏറ്റവും അവസാനം ഒരു കുത്ത് ഇടുക.എന്നിട്ട് അതിന്‍റെ പിന്നില്‍ നിന്നും ഡിലീറ്റ്‌ ബട്ടന്‍ ഞെക്കി പിടിക്കുക.നീ എഴുതി നിര്‍ത്തിയ അവിടെ വരെ പോസ്റ്റ്‌ ചെരുതാകുന്നത് കാണാം ..എന്നിട്ട് അടിയില്‍ ഉള്ള പബ്ലിഷ് കൊടുക്കുക....ശ്രമിച്ചു നോക്ക് ..

    ReplyDelete
  5. ഫൈസു ഇക്ക ഒരുപാടു നന്ദി ഉണ്ട് അറിയാത്ത ഒരു കാര്യം മനസിലാക്കി തന്നതിന് ....സ്നേഹപൂര്‍വ്വം വിനയന്‍ ...

    ReplyDelete
  6. സ്നേഹപൂര്‍വ്വം വിനയന്‍ ...

    ReplyDelete
  7. കൊള്ളാല്ലോ ! ആ പാട്ട് ഷൂട്ട്‌ ചെയ്ത ഗുഹയാല്ലേ ഇത് !

    ReplyDelete
  8. അതെ ലിപി ചേച്ചി നാട്ടില്‍ വരുമ്പോള്‍
    അവിടെ ഒന്ന് പോകു.നല്ല ഭംഗി ആണ് ആ ഗുഹ കാണാന്‍ ...

    ReplyDelete
  9. പ്രിയ വിനയാ ,
    ബ്ലോഗ്‌ കണ്ടു . ഒരിക്കല്‍ ഞാന്‍ ഭൂതത്താന്‍ കെട്ടില്‍ പോയിരുന്നു. എന്തൊരു വശ്യതയാണ് ആ മണ്ണിനു. വരും കാല അവധികളില്‍ ഇടമാലയാര്‍ സന്ദര്‍ശിക്കണം . നന്നായി. ക്ഷേമം നേരുന്നു.

    ReplyDelete
  10. ഈ പോസ്റ്റ്‌ വായിച്ചു അഭിപ്രായം നല്‍കിയ എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു ...

    ReplyDelete