Tuesday, November 15, 2011

(കഴുതയുടെ ജീവിതം)




  • രണ്ടു വര്‍ഷം മുന്‍പ്‌,.   ഒരു ദിവസം ഞാന്‍ എന്‍റെ കൂട്ടുകാരുമൊത്ത് ഇടുക്കി ജില്ലയിലെ പൂപ്പാറഎന്ന ഒരു സ്ഥലം കാണാന്‍ പോയി. കൂടെയുള്ള ഒരു കൂട്ടുകാരന്‍റെ തറവാട് അവിടെയാണ്. കൂടെ അവനും  ഉണ്ടായിരുന്നു  ഞങ്ങള്‍ ബൈക്കില്‍ ആണ് പോയത്. കുറെദൂരംചെന്നപ്പോള്‍വിശ്രമിക്കാന്‍ ബൈക്ക് നിര്‍ത്തി അങ്ങനെ ഓരോന്ന് പറഞ്ഞിരികുമ്പോള്‍ റോഡില്‍ കൂടിമൂന്ന് നാലു കഴുതകള്‍ വരുന്നത് കണ്ടു.  ശബരിമലക്ക് പോകുമ്പോള്‍ കഴുതകളെ കണ്ടിട്ടുണ്ട്;. എന്നാലുംഅവയെകണ്ടപ്പോള്‍ ഒരു കൌതുകം തോന്നി. ഞങ്ങള്‍ മെല്ലെ അടുത്തേക്ക് ചെന്നു. എന്നാല്‍ അവ പോകുന്നില്ല ചുമ്മാ കുറച്ചു കളിപ്പിച്ചു നോക്കി അപ്പോള്‍ പാവങ്ങള്  അവിടെ തന്നെ നില്‍ക്കുന്നു  നല്ല രസം തോന്നി.കഴുതകള്‍ പുറത്തു ഭാരം കേറിയാല്‍ അപ്പോള്‍ തന്നെ അതിന്‍റെ ജോലി തുടങ്ങും. അവയുടെ പുറത്തിരിക്കുന്നത് .എന്താണെന്നു അത് നോക്കാറില്ല. അങ്ങനെ ബുദ്ധി ഇല്ലാത്തതു കൊണ്ടാണല്ലോ?. അവയ്ക്ക്  കഴുത എന്നപേര് കിട്ടിയത് .അങ്ങനെ ഈ കഴുതയെ കണ്ടപ്പോള്‍ എന്നിക്കൊരു പൂതി ഇതിന്‍റെ പുറത്തൊന്നുകേറണം എന്ന് .  ഞാന്‍ അങ്ങനെ പുറത്തു കേറി ഇരുന്നു അപ്പോള്‍ തന്നെ കഴുത നടക്കാന്‍ തുടങ്ങി. എനിക്ക് ചിരി അടക്കാന്‍ പറ്റിയില്ല.
 (കഴുതയ്ക്ക് അറിയില്ലല്ലോ പുറത്തിരിക്കുന്നത് മറ്റൊരു കഴുതയാണെന്ന സത്യം) പിന്നെ കൂട്ടുകാരൊക്കെ  കേറി.  ഭാരം പുറത്തു കേറിയപ്പോള്‍തന്നെ കഴുത അതിന്‍റെ ജോലി ആരംഭിച്ചു.. ഇതുപോലെ ഒന്നും ചിന്തിക്കാതെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകുന്ന എത്രയോ ആളുകള്‍ നമുക്കിടയിലും ഉണ്ട്  അതുകൊണ്ട്  ജീവിതത്തിലെ ഓരോ നിമിഷങ്ങളും നാം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക  സ്നേഹത്തോടെ വിനയന്‍ ..........

12 comments:

  1. കഴുത ഉപദേശത്തിന് നന്ദി ...!

    ഒരു ഉപദേശം അങ്ങോട്ടും തരാം ..ബാക്കിയുള്ളവരുടെ സമയം ചുമ്മാ കളയാതിരിക്കാന്‍ ഈ കമെന്റ്റ്‌ വെരിഫിക്കേഷന്‍ ഉടന്‍ എടുത്തു മാറ്റുക ..

    ReplyDelete
  2. ഫൈസു നല്ല ഉപദേശത്തിനു നന്ദി .......... മാറ്റിയിട്ടുണ്ട് .

    ReplyDelete
  3. ഒരു കഴുതയുടെ പുറത്തു മറ്റൊരു കഴുത...

    ReplyDelete
  4. വിനയൻ. ഇപ്പോൾ ബ്ലോഗ് മനോഹരമായിട്ടുണ്ട്..വളരെക്കാലത്തിനുശേഷമാണല്ലോ പോസ്റ്റ് ഇടുന്നത്. ചിത്രം ഒന്നു മദ്ധ്യത്തിലും, ഒന്ന് ഒരു വശത്തുമായിപ്പോയല്ലോ. രണ്ടും ഒരേ രീതിയിൽ ആയാൽ നന്നായിരുന്നു..ഇനിയും എഴുതുക..ആശംസകൾ

    ReplyDelete
  5. ഷിബു ചേട്ടാ ചേട്ടനെ കാണാറില്ലല്ലോ? വളരെ നന്ദി ഉണ്ട്

    ReplyDelete
  6. അതാണ് സത്യം ......

    ReplyDelete
  7. ഇപ്പോള്‍ മനസ്സിലായി .ഞാനും ഒരു കഴുതയാ

    ReplyDelete
  8. വിനു,
    രസകരം. അന്ന് വൈകിട്ട് കഴുത അതിന്റെ കൂട്ടുകാരോട് എന്തായിരിക്കും പറഞ്ഞിരിക്യ ...........?

    ReplyDelete
  9. ശെരിയ ഇക്ക പറഞ്ഞത് എന്തായിരിക്കും പറഞ്ഞിരിക്ക നല്ല ഒരു ചോദ്യം ആണല്ലോ ?

    ReplyDelete
  10. ഇപ്പോളാണോ മനസിലായത് നകുലന്
    എനിക്കെന്നു മനസിലായത എന്റെ കാര്യം ആട്ടോ പറഞ്ഞത് .

    ReplyDelete
  11. നന്നായിട്ടുണ്ട്, ഒന്നുമില്ലായ്മയില്‍ നിന്ന് ഒരു ത്രെഡ് ഉണ്ടാക്കിയതിനു ....thats creativity

    ReplyDelete