Saturday, October 29, 2011

(ബാബുമോന്റെ പേടി )

ഞാന്‍ ദുബായില്‍ വെച്ച് പരിചയപ്പെട്ട എന്റെ ഒരു കൂട്ടുകാരന്റെ കഥയാണിത്,കഥ എന്ന് പറയാന്‍ പറ്റില്ല അവന്റെ ഒരു അനുഭവം തന്നെയാണ്, അനുഭവം തന്നെയാണല്ലോ എല്ലാവരെയും ഓരോന്ന്  പഠിപ്പിക്കുന്നതും ഞാന്‍, കൂടുതല്‍ നീട്ടുന്നില്ല.  കാര്യത്തിലേക്ക് കടക്കാം കേട്ടപ്പോള്‍ ഒരു രസം തോന്നി ,

കൂട്ടുകാരന്റെ പേര്  ബാബുമോന്‍(അലി ) ഞാനും അവനും കൂടി കഴിഞ്ഞ ദിവസം റൂമില്‍ ഇരിക്കുമ്പോള്‍ അവന്‍ പറഞ്ഞതാണ്‌ അവന്റെ വീട് ഒറ്റപ്പാലത്താണ്,  കക്ഷി ഒരു വര്‍ക്ക്ഷോപ്പില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. എന്നും രാത്രി വളരെ വൈകിയാണ് വീട്ടില്‍ എത്തുക ഏതാണ്ട്  ഒരുമണി  രണ്ടുമണി  ഒക്കെ ആകും ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ അതിനടുത്താണ് അവന്റെ വീട് സ്ഥിതി ചെയ്യുന്നത്.
                                  ഒരു ദിവസം, ഒരാള്‍ റെയില്‍വേ ട്രാക്കില്‍  എവിടെയോ മരിച്ചിട്ടുണ്ട് അതുകൊണ്ട് നേരത്തെ വീട്ടിലേക്കു പോരെ?എന്ന് വീട്ടില്‍ നിന്ന് അവന്റെ ബാപ്പ വിളിച്ചു പറഞ്ഞു . ഇത് കേട്ട അവന്‍ അന്ന്  നേരത്തെ പോകാമെന്ന് , വിചാരിച്ചു എന്നാല്‍ പതിവുപോലെ അന്നും വൈകി ഏകദേശം ഒരുമണിയോടെയാണ് അവന്‍, വീട്ടിലേക്കു പോയത് വഴിയില്‍ മുഴുവന്‍ അവന്‍ ബാപ്പ പറഞ്ഞത് ഓര്‍ത്താണ്  വന്നത്  ചെറിയ പേടിയും, ഉണ്ട് മനസ്സില്‍ അങ്ങനെ അവന്‍ നോക്കുമ്പോള്‍ കുറച്ചു അകലെയായി ഒരാള്‍ റെയില്‍വേ ട്രാക്കിന് അരികില്‍ കിടക്കുന്നു അവന്‍ ഉറപ്പിച്ചു ഇത് ബാപ്പ പറഞ്ഞ ആള്‍ തന്നെ എന്തായാലും മരിച്ച ആളുടെ മുഖം കാണണ്ട എന്ന് ,വിചാരിച്ചു ബാബുമോന്‍ വേഗം നടക്കാന്‍ തുടങ്ങി സത്യത്തില്‍ അവിടെ കിടന്നത്  വെള്ളമടിച്ചു ബോധമില്ലാതെ കിടന്ന ഒരു കുടിയന്‍ ആയിരുന്നു ,അയാള്‍ ഇത് വല്ലോം അറിയുന്നുണ്ടോ?ബാബുമോന്‍ അടുത്തെത്തിയതും കുടിയന്‍  പതിയെ ഒന്ന് തല പൊക്കി  നോക്കി ഇതുകണ്ട ബാബുമോന്‍ ഞെട്ടി,പിന്നെ ഒന്നും നോക്കിയില്ല  ആരും കൂട്ടിനില്ല ഓടുക തന്നെ വഴി!  എന്നാല്‍ ഓടിയ അവന്റെ ചെരിപ്പിന്റെ പുറകില്‍ കൊണ്ട്  ഒരു കല്ലിന്റെ
ചീള്  അവന്റെ  പുറത്തു വന്നു പതിച്ചു പുറകില്‍ നിന്നും ആരോ തള്ളിയപോലെ ബാബുമോന്‍ പേടിച്ചു  നിലത്തുവീണു, പിന്നെ എഴുന്നേറ്റു ഓടി വീട്ടില്‍ എത്തിയ ബാബു മൂന്ന് ദിവസം പനിച്ചു കിടന്നു അതിനുശേഷം എട്ടു മണിക്ക് മുന്‍പ് വീട്ടില്‍ കയറാവുന്ന ജോലി മാത്രമേ ബാബുമോന്‍  ചെയ്തിട്ടുള്ളൂ. അങ്ങനെ ഇപ്പോള്‍ ദുബായില്‍ എത്തി.     ഇപ്പോള്‍ രണ്ടു മണി ആയാലും ഉറക്കം ഇല്ല . സ്നേഹത്തോടെ വിനയന്‍ ...............

9 comments:

  1. റൂമില്‍ എന്തായാലും പേടിക്കില്ല .വിനയന്‍ കൂടെയുണ്ടല്ലോ .അതില്‍ കൂടുതലെന്തു പേടിക്കാന്‍

    ReplyDelete
  2. വിനു,
    അയാളെ പിടിച്ചോ , ഇനിയും കഥ കിട്ടും .
    ആശംസകള്‍

    ReplyDelete
  3. "ചെരിപ്പില്‍ തട്ടി ഒരു കല്ല്‌ അവന്റെ പുറത്തു വന്നു പതിച്ചു പുറകില്‍ നിന്നും ആരോ തള്ളിയപോലെ ബാബുമോന്‍ നിലത്തുവീണു"

    ഈ വരികള്‍ക്കല്‍പ്പം മാറ്റം വേണം എന്ന് തോനുന്നു...

    ReplyDelete
  4. എല്ലാവര്‍ക്കും നന്ദി സ്നേഹപൂര്‍വ്വം വിനയന്‍ ................

    ReplyDelete
  5. നന്നായി രസിച്ചു ...തുടര്‍ന്നും എഴുതുക ..ആശംസകള്‍

    ReplyDelete
  6. നന്നായിട്ടുണ്ട്...ആശംസകൾ..

    ReplyDelete
  7. ഈ പോസ്റ്റ്‌ വായിച്ചു അഭിപ്രായം നല്‍കിയ എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു ...

    ReplyDelete