എന്റെ ബ്ലോഗില്‍ ഞാന്‍ ആദ്യമായി എഴുതിയ എന്‍റെ ജീവിത അനുഭവം പ്രണയം ആ പ്രണയംകഴിഞ്ഞിട്ട് ഇന്ന് എട്ടു വര്‍ഷത്തോളം കഴിഞ്ഞിരിക്കുന്നു സ്കൂള്‍ ജീവിതം കഴിഞ്ഞു പിന്നെ എന്ത് ചെയ്യണം എന്നറിയാതെ അലഞ്ഞു നടക്കുമ്പോള്‍ ജീവിതത്തില്‍ ഒരേ ആഗ്രഹം മാത്രം എന്ത് ജോലി ചെയ്തായാലും കുറെ കാശു ഉണ്ടാക്കണം ആരുടേം മുന്‍പില്‍ തലകുനികാതെജീവിക്കണം അങ്ങനെ പലതരം ജോലികള്‍ ചെയ്തു ആദ്യം ഇരുപതു രൂപ നിരക്കില്‍ ഒരു കടയില്‍ ആറുമാസം ജോലി ചെയ്തു കുറെ കഴിഞ്ഞപ്പോള്‍ അത് മടുത്തു അങ്ങനെ അവിടുന്ന് ഒരു തുണി കടയിലേക്ക് ജോലിക്കായി പോകുന്നതിനിടയില്‍ ഞാന്‍ കുറച്ചു ഫോട്ടോ പ്രിന്‍റു എടുക്കാന്‍ ഒരു സ്റ്റുഡിയോയില്‍ കൊടുത്തത് വാങ്ങാന്‍ കയറി അവിടെ തന്നെയാണ് പത്താം ക്ലാസ്സ് പരീക്ഷക്ക് ഫോട്ടോ എടുത്തതും അന്ന് കൊടുത്തതാണ് പ്രിന്‍റ് എടുക്കാന്‍ പിന്നെ വാങ്ങിയില്ല അന്ന് അത് വാങ്ങി ഞാനും അച്ഛനും കൂടി പോകാന്‍ നേരം അവിടുത്തെ ചേട്ടന്‍ ചോദിച്ചു ഇപ്പോള്‍ എന്താ പരിപാടി ഞാന്‍ പറഞ്ഞു ഒരു തുണി കടയില്‍ ഒരു ജോലിയുടെ കാര്യം പറഞ്ഞിട്ടുണ്ട് അങ്ങോട്ട് പോകുന്ന വഴിയാണ് അങ്ങനെ ആ ചേട്ടന്‍ പറഞ്ഞു തുണികടയില്‍ നിന്നാല്‍ എന്ത് കിട്ടാന ഇവിടെ നിന്ന് ഒരു തൊഴില്‍ പടിക്ക് ചിലവൊക്കെ ഞാന്‍ തരാം അങ്ങനെ അവിടെ നില്‍ക്കാം എന്ന് തീരുമാനിച്ചു. അങ്ങനെ രണ്ടു വര്‍ഷം ശമ്പളംഇല്ലാതെ അവിടെ ജോലി ചെയ്തു പിന്നെ അഞ്ഞൂറ് രൂപ തന്നു തുടങ്ങി ആറുമാസം കൂടി അവിടെ നിന്നു കൂടുതല്‍ ഒന്നും കിട്ടും എന്ന് തോന്നുന്നില്ല അങ്ങനെ ഞാന്‍ അവിടുന്നും പടിയിറങ്ങി അതെ ജോലി തന്നെ വേറൊരു ഷോപ്പില്‍ ആയിരത്തി അഞ്ഞൂറ് രൂപയ്ക്കു ചെയ്തു പിന്നെ മൂവായിരം അങ്ങനെ ഇപ്പോള്‍ സ്വന്തമായി അതുപോലൊരു ഷോപ്പ് അങ്ങനെ അത് അനിയനേം ചേട്ടനേം ഏല്പിച്ചു ഞാന്‍ ദുബായിലേക്ക് ഇതിനിടയില്‍ ഒന്ന് രണ്ടു തവണ ഞാന്‍ അവളെ കാണാന്‍ ശ്രെമിച്ചു പക്ഷെ പറ്റിയില്ല അങ്ങനെ ഞാന്‍ ദുബായില്‍ എത്തി ജോലി ചെയ്യുമ്പോള്‍ ആണ് ആദ്യമായി ഒരു ഫേസ് ബുക്ക് അക്കൌണ്ട് തുടങ്ങുന്നത് അതായിരുന്നു ദുബായ് ജീവിതത്തില്‍ ഏക ആശ്രയം കുറെ പഴയ കൂട്ടുകാരെ അതില്‍ നിന്നും കിട്ടി പല കൂടുകാരും പലതരം ജോലികളുമായി പല സ്ഥലങ്ങളില്‍ അങ്ങനെ ഓരോ ദിവസവും അവരോടൊപ്പം ചിലവഴിച്ചു ഒരുദിവസം പ്രതീക്ഷികാത്ത ഒരു റിക്കൊസ്റ്റു ഞാന്‍ പ്രൊഫൈല്‍ നോക്കി അത് അവള്‍ ആയിരുന്നു ഞാന്‍ അപ്പോള്‍ തന്നെ അത് അസ്സെപ്റ്റ് ചെയ്തു പിന്നെ എന്നെങ്കിലും ഓണ്‍ലൈനില്‍ വരുന്നതും കാത്തിരുന്നു ഒരു ദിവസം അവള്‍ വന്നു ഞാന്‍ സംസാരിച്ചു എല്ലാ കാര്യങ്ങളും ചോദിച്ചു ഇപ്പോള്‍ ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്യുന്നു എന്നോടും എല്ലാം ചോദിച്ചു ഞാനും മറുപടി പറഞ്ഞു ഞാന്‍ ചോദിച്ചു നമ്മുടെ പഴയ കാര്യങ്ങള്‍ ഒന്നും ഓര്‍കുന്നില്ലേ എല്ലാം ഒര്കുന്നുണ്ട് ഒന്നും മറന്നിട്ടില്ല അന്ന് ഒട്ടും അറിവില്ലായിരുന്നു ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്തോപോലെ ഞാനും അന്യോഷികുന്നുണ്ടായിരുന്നു പക്ഷെ എങ്ങും കണ്ടില്ല അങ്ങനെ ഫേസ് ബുക്കില്‍ ഒന്ന് ട്രൈ ചെയ്തു അങ്ങനെ കണ്ടു പിടിച്ചു ഇപ്പോള്‍ ആരെങ്കിലും ഒക്കെആയി കാണുമല്ലേ ഞാന്‍ പറഞ്ഞു അങ്ങനൊന്നും ഇല്ല അങ്ങനെ സംസാരിച്ചു സംസാരിച്ചു വീണ്ടും എട്ടു വര്‍ഷത്തിനു ശേഷം ഒരു പ്രണയം പൊട്ടി മുളക്കുന്നു വരുന്ന മാസം ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കാണണമെന്ന് പറഞ്ഞിട്ടുണ്ട് കാണുമെന്നു പ്രതീക്ഷിക്കുന്നു ..എല്ലാം ഒരു നിമിത്തം .സ്നേഹത്തോടെ വിനയന്‍ ..................
ചെലവു വേണം. എനിക്കല്ല... Mark Zuckerberg നു (ഫേസ് ബുക്ക് CEO )
ReplyDeleteഅനുഭവമാണ് എന്നു പറഞ്ഞത് കൊണ്ട് പ്രണയാശംസകള്‍.......
ReplyDeleteവിനുവിന് കാണാന്‍ കഴിയുമല്ലോ .ആശംസകള്‍ .എന്റെ കുട്ടിയുടെ കല്യാണം കഴിന്നു പോയി ഞാന്‍ ഇനി എന്ത് ചെയ്യും
ReplyDeleteചെലവ് ചെയ്യുന്നുണ്ട് തീര്‍ച്ചയായും എന്തിനന്നോ ?ഫേസ് ബുക്കിന്റെ ആളെ ഞാന്‍ തപ്പി നടക്കുവാര്‍ന്നു
ReplyDeleteഅപ്പോളല്ലേ പറഞ്ഞു തന്നത് അതിനു ഒരു ചിലവുണ്ട് എന്റെ ബ്ലോഗില്‍ വന്നതിനു നന്ദി ....
അനുഭവം അല്ലെ ചേട്ടാ ഇത്ര കൃത്യമായി പറയാന്‍ പറ്റു ഇങ്ങനെ ഒരു ആശംസകള്‍ തന്നതിന് നന്ദി
ReplyDeleteപോയത് ഓര്‍ത്തു നമ്മള്‍ വിഷമിക്കേണ്ട പുതിയത് ഒന്ന് ട്രൈ ചെയ്യു
ReplyDeleteഎല്ലാവിധ മംഗള ആശംസകള്‍ ....
നല്ലത് വരട്ടെ . ആശംസകള്‍.
ReplyDeleteഎനിക്ക് മെയില്‍ അയക്കൂ. ചില സംശയങ്ങള്‍ ഉണ്ട്.
kattilabdulnissar@gmail.com
നാട്ടില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ ആ കുട്ടിയെ താലി ചാര്‍ത്തി കൂടെ കൂട്ടാന്‍ കഴിയട്ടെ, വിജയാശംസകള്‍ . (പോസ്റ്റില്‍ കുത്തും കോമയും ഒന്നും ഇല്ലാത്തത് കൊണ്ട് വായിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടെ , ഒന്ന് ശ്രദ്ധിക്കണേ... )
ReplyDeleteപ്രിയപ്പെട്ട വിനയന്‍,
ReplyDeleteഐശ്വര്യപൂര്‍ണവും സന്തോഷവും നിറഞ്ഞ ദീപാവലി ആശംസകള്‍!
ഒരു വെളിച്ചം ഈശ്വരന്‍ നമുക്കായി എപ്പോഴും കരുതും! മോഹിച്ച പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കാന്‍ സാധിക്കട്ടെ!എല്ലാ നന്മകളും നേരുന്നു.
വളരെ ലളിതമായ വരികളില്‍ അനുഭവങ്ങള്‍ വിവരിച്ചത് ഇഷ്ടമായി.
സസ്നേഹം,
അനു
ലിപി ചേച്ചി നല്ല ഉപദേശത്തിനു ആദ്യമേ നന്ദി പിന്നെ കല്യാണം
ReplyDeleteകഴിക്കാന്‍ ഒന്നും പ്രായം ആയില്ലാട്ടോ? സമയം ആകട്ടെ നോക്കാം.
ഹായ് അനു അനുവിന്റെ നല്ല മനസിന് നന്ദി ബാക്കി എല്ലാം ഈശ്വരന്റെ കയ്യില്‍ അല്ലേ? പിന്നെ അനുവിന്റെ പോസ്റ്റ് ഞാന്‍ വായിച്ചിട്ട് കമന്റ് ഇടാന്‍ സാധിക്കുന്നില്ല എന്താണെന്നു അറിയില്ല സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും ഹൃദയം നിറഞ്ഞ ദീപാവലി ആശംസകള്‍ സ്നേഹപൂര്‍വ്വം വിനയന്‍ .........
ReplyDeleteവീണ്ടും തളിരിട്ട പഴയ പ്രേമത്തിനു നൂറു നൂറാശംസകള്‍...!!
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട്.
പോസ്റ്റില്‍ ആവശ്യത്തിനു കുത്ത്, കോമ, മറ്റു ചിഹ്നങ്ങള്‍ മുതലായവ ചേര്‍ത്ത്, ഖണ്ഠിക തിരിച്ച് വ്യത്തിയായി പോസ്റ്റുക.
എല്ലാത്തിനും ഒരു,സാവകാശവും, അടുക്കും ചിട്ടയുമൊക്കെ വേണം.തിടുക്കം വേണ്ട,
അത് പ്രണയത്തിനായാലും...!!
ആശംസകളോടെ..പുലരി
എല്ലാ തെറ്റുകളും തിരുത്താംഒന്ന് ശെരിയായി വരുന്നതെ ഉള്ളു നല്ലൊരു ഉപദേശം തന്നതിന് നന്ദി ....
ReplyDeleteപണ്ടിത് ഓര്‍ക്കൂട്ടായിരുന്നു.. :)
ReplyDeleteഅതിന്റെ ഓര്‍മ്മയില്‍ ഫേസ് ബുക്കിനെ ആക്സെപ്റ്റാന്‍ ഇന്നും മടിയാണ്.. :)
മ്, അഭിനന്ദനങ്ങള്‍..
എല്ലാം നന്നായി വരട്ടെ :)
ജീവിതം ഒരു തുറന്ന പുസ്തകമാക്കണോ എന്ന് ആലോചിക്കണം ;)
വായനയിലൂടെ എഴുത്തിനെയും ശ്രദ്ധിക്കൂ..
all the best aliyaaaaaaaaaaaa....nee rakshapettuuuuuuuuuuuu
ReplyDeleteനല്ല ഒരു ഉപദേശം തന്നതിന് നന്ദി സ്നേഹത്തോടെ വിനയന്‍
ReplyDeletethaks........adhi
ReplyDeleteമുഖപുസ്തകം ഒരു അനുരാഗത്തിന്റെ പുസ്തകം കൂടിയാണ് കേട്ടൊ വിനു..
ReplyDeleteഇനിയെല്ലാം ശുഭമായി കൊള്ളും..!
“നിങ്ങളുടെ ജീവിതത്തില്‍ ആളുകളുമായി കണക്‌ടുചെയ്യാനും പങ്കുവയ്ക്കാനും ഫേസ്‌ബുക്ക് നിങ്ങളെ സഹായിക്കുന്നു...”
ReplyDeleteഅതാണല്ലോ ഫേസ്‌ബുക്ക്. ശുഭാശംസകള്‍.........