Monday, November 28, 2011

ഇരുപത്തി അഞ്ചു പൈസയുടെ വില



ഇന്ന് ഇരുപത്തി അഞ്ചു പൈസ നിര്‍ത്തലാക്കി 
എന്നാല്‍ ഇരുപത്തി അഞ്ചു പൈസക്കും വിലയുള്ള
കാലം ഉണ്ടായിരുന്നു,
ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന കാലം അന്ന് വീട്ടില്‍ 
ആകെ കഷ്ടപ്പാടാണ്  എന്നും രാവിലെ അമ്മ സ്കൂളില്‍ 
പറഞ്ഞയക്കും ഒരുപാടു  നടക്കണം സ്കൂളില്ലേക്ക്.
എല്ലാവരുടേം കൂടെ ഞാനും എന്നും സ്കൂളില്‍ പോകും,
ഒരു ദിവസം സ്കൂളില്‍ ടീച്ചര്‍ പറഞ്ഞു നാളെ വരുമ്പോള്‍ 
എല്ലാരും സ്റ്റാമ്പ് വാങ്ങാനുള്ള പൈസ ഒരു രൂപ കൊണ്ടുവരണം 
ഞാനത് വീട്ടില്‍ പോയി, അച്ഛനോടും അമ്മയോടും പറഞ്ഞു 
അമ്മ പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞു തരാന്ന് പറയാന്‍
ടീച്ചര്‍ എന്നും ചോദിക്കും പൈസ കൊണ്ട് വന്നോ എന്ന് ഞാന്‍ പറയും നാളെ 
നാളെ കുറെ ആയപ്പോള്‍ എനിക്ക് പറയാന്‍ മടിയായി ഒരു ദിവസം ഞാന്‍ 
അമ്മ പൈസ ഇട്ടു വെക്കുന്ന  ഒരു പാത്രത്തില്‍ തപ്പി നോക്കി, എനിക്ക് 
രണ്ടു ഇരുപത്തി അഞ്ചു പൈസയും രണ്ടു അമ്പതു പൈസയും കിട്ടി, 
ഞാന്‍ അത് ആരും കാണാതെ എന്റെ ഷൂവിന്റെ  അടിയില്‍ ഒളിപ്പിച്ചു.
സ്കൂളില്‍ പോകാന്‍ നേരം അമ്മ ആ പാത്രം നോക്കി പൈസ കണ്ടില്ല 
എല്ലാരോടും ചോദിച്ചു, ആരും എടുത്തിട്ടില്ല അമ്മ ഓര്‍ത്തു  അച്ഛന്‍ 
എടുത്താതവും എന്ന്  അങ്ങനെ ഞാന്‍ പോകാന്‍ നേരം അമ്മ,
 ഇന്നും പൈസ കൊടുത്തു വിടാന്‍ പറ്റിയില്ലല്ലോ ? എന്നോര്‍ത്ത്  എന്നെ ഒന്ന്,
തുറിച്ചു  നോക്കി. അപ്പോള്‍ ഞാന്‍ ചാടി പറഞ്ഞു അമ്മ എന്നാ 
നോക്കണേ?  വേണേല്‍ എന്റെ ഷൂവും കൂടി നോക്കിക്കോ? എന്ന് 
അത് കേട്ട അമ്മക്ക് സംശയം തോന്നി അമ്മ പറഞ്ഞു ഷൂ ഊരാന്‍ 
ഞാന്‍ ഊരീതും പൈസ ഉരുണ്ടു പോയി അമ്മ അതെല്ലാം പെറുക്കി.
എനിക്ക് തന്നു. എന്നിട്ട് പറഞ്ഞു നിനക്ക് തന്നെ തരാന്‍ ഉള്ള പൈസ 
ആയിരുന്നു,  എടുത്തോ എന്ന്  ഒന്നും ചെയ്തില്ല  എന്റെ  കണ്ണ്  നിറഞ്ഞു 
അപ്പോള്‍ എനിക്കൊരു കാര്യം മനസിലായി, നമ്മള്‍ എന്ത് കള്ളത്തരം 
ചെയ്താലും  അറിയാതെ നമ്മള്‍ തന്നെ അത് പുറത്തു  പറയും .
( അല്ലേല്‍ കക്കാന്‍ പഠിച്ചാല്‍ നില്‍കാനും പഠിക്കണം )
സ്നേഹത്തോടെ വിനയന്‍ .............







8 comments:

  1. എനിക്ക് ഇത് വളരെ ഇഷ്ടായി.ഇതുപോലുള്ള അനുഭവം ഉണ്ട്. ഞാന്‍ ഫാളോ ചെയ്യുവാന്‍ തീരുമാനിച്ചു.

    ReplyDelete
  2. താങ്കളുടെ വരവിനും വിലയേറിയ അഭിപ്രായത്തിനും,വളരെയധികം നന്ദി ..

    ReplyDelete
  3. താങ്കളുടെ വരവിനും വായനക്കും നന്ദി .

    ReplyDelete
  4. nannayittundu.... aashamsakal.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE..........

    ReplyDelete
  5. വളരെ ഇഷ്ടപ്പെട്ടു ആശംസകള്‍ ..........

    ReplyDelete
  6. ഇരുപത്തിയഞ്ചു പൈസയല്ല , ഒരുപൈസക്കും വിലയുണ്ടാകും അമ്മയുടെ സ്നേഹത്തോട് ചേരുമ്പോള്‍ എന്ന് താങ്കളുടെ പോസ്റ്റ്‌ മനസ്സിലാക്കിത്തരുന്നു

    ReplyDelete
  7. ഈ പോസ്റ്റ്‌ വായിച്ചു അഭിപ്രായം നല്‍കിയ എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു ...

    ReplyDelete