( ഇത് ഒരു കഥ അല്ല അനുഭവം ആണ് ,എനിക്ക് ഫേസ് ബുക്കില്‍ നിന്നും കിട്ടിയ ഒരു അനുഭവം,
ഈ അനുഭവം ഞാന്‍ എന്റെ പ്രായത്തില്‍ ഉള്ള എല്ലാ കൂട്ടുകാര്‍ക്കും,കൂട്ടുകാരികള്‍ക്കും ,നമ്മളെ .
ഓരോരുത്തരെയും ഏതെങ്കിലും നിലയില്‍ എത്തിക്കാന്‍ കഷ്ടപ്പെടുന്ന,അച്ഛനമ്മമാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.)
ഈ വര്‍ഷം ആണ് ഞാന്‍ ആദ്യമായി എന്റെ കൂട്ടുകാരന്‍ മുഖേന ഫേസ് ബുക്കില്‍ ഒരു അക്കൌണ്ട്
തുടങ്ങുന്നത് ,തുടങ്ങി കുറെ കഴിഞ്ഞു. കുറെ കൂട്ടുകാരെയും,കൂട്ടുകാരികളെയും എല്ലാം അതില്‍ നിന്നും ലഭിച്ചു. അങ്ങനെ ഇരിക്കുമ്പോള്‍, ഏതാണ്ട് ഈ വര്‍ഷം പകുതി ആയപ്പോള്‍, ഞാന്‍ ഒരു പെണ്‍കുട്ടിക്ക് ചുമ്മാ ഒരു സന്ദേശം അയച്ചു. പക്ഷെ ആദ്യം അവള്‍ അത് സ്വീകരിച്ചില്ല ,പക്ഷെ ഞങ്ങള്‍ ഓണ്‍ലൈനില്‍, ചാറ്റ് ചെയ്തു പരിചയപെട്ടു ,അവള്‍ പറഞ്ഞു തന്റെ സന്ദേശം ഞാന്‍ സ്വീകരിക്കാതിരുന്നത് ,തന്നെ കണ്ടപ്പോള്‍ അത്ര സെരിയല്ല എന്ന് തോന്നി അതാ തനിക്കൊരു കള്ള ലക്ഷണം ഉണ്ട്, ഞാന്‍ പറഞ്ഞു, വേണ്ടേല്‍ വേണ്ട, മുന്‍പരിചയം പോലും ഇല്ലാത്തവരെ കുറിച്ച്, ഇങ്ങനൊന്നും പറയരുത് ,അങ്ങനെ ഒരിക്കല്‍ കൂടിസന്ദേശം അയച്ചു ഞങ്ങള്‍ അങ്ങനെ നല്ല കൂട്ടുകാരായി ,എന്നും ഓണ്‍ലൈനില്‍ കാണും, ചാറ്റ് ചെയ്യും വിശേഷങ്ങള്‍ പറയും, ഞങ്ങള്‍ അങ്ങനെ വളരെ അടുത്ത് അറിയുന്നവരെ പോലെ സംസാരിച്ചു തുടങ്ങി .അങ്ങനെ അവള്‍ എനിക്കും ഞാന്‍ അവള്‍ക്കും ഫോട്ടോസ് ഒക്കെ, അയക്കും,എന്നും പുതിയ ഫോട്ടോസ് ഒക്കെ എടുത്താല്‍ അയച്ചു തരും. അങ്ങനെ ഒരു നല്ല കൂടുകാര്‍ ആയി, ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കാണാം .എന്നൊക്കെ പറഞ്ഞിരിക്കുമ്പോള്‍ ,കുറച്ചു നാള്‍ വീട്ടില്‍ നെറ്റ് എന്തോ പ്രോബ്ലം വന്നു .മിണ്ടാന്‍ പറ്റാതെ വന്നു.എന്നാല്‍ വീണ്ടും എല്ലാം റെഡി ആയി സംസാരം തുടങ്ങി .അങ്ങനെ എന്തും തുറന്നു പറയാന്‍ പറ്റുന്ന ഒരു കൂട്ടായിരുന്നു ,എന്നാല്‍ ഒരാഴ്ച മുന്‍പ് എനിക്ക് എന്റെ മെയിലില്‍ ഒരു സന്ദേശം വന്നു അവള്‍ ആയിരുന്നു ഡാ നീ എന്റെ ഫോട്ടോ വെച്ച് (ഫെയിക്ക് ഐഡി) ഉണ്ടാക്കിയല്ലേ ? ആദ്യം ഞാന്‍ വിചാരിച്ചു ,ചുമ്മാ പറയുന്നതാണെന്ന് ,എന്നാല്‍ അവള്‍ എനിക്ക് ആ ലിങ്ക് അയച്ചു തന്നു അതെ അവളുടെ ഫോട്ടോ ,ഉപയോഗിച്ച് ഫെയിക്ക് ഐഡിഉണ്ടാക്കിയിരിക്കുന്നു . സത്യത്തില്‍ എനിക്ക് അത് കണ്ടപ്പോള്‍ ഒരു ഷോക്ക് ആയിപോയി ,ഞാന്‍ തിരിച്ചു മറുപടി കൊടുത്തു ,ഞാന്‍ അല്ല അത് ചെയ്തത് ,അവള്‍ പറഞ്ഞു സാരമില്ല നീ .അത് ബ്ലോക്ക് ചെയ്യാന്‍ സന്ദേശം അതിലേക്കു അയക്കണം എന്ന് ,അങ്ങനെ ഓക്കേ പറഞ്ഞു പോയി എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു വീണ്ടും സന്ദേശം, അത് നീ ആണ് ചെയ്തത് ഞങ്ങള്‍ കണ്ടു പിടിച്ചു സയിബര്‍,സെല്‍ മുഖേന കണ്ടു പിടിച്ചു. ആ ഐഡി ദുബായില്‍ വെച്ചാണ് ഉണ്ടാക്കി ഇരിക്കുന്നത് അതും രണ്ടായിരത്തിപത്തു ഏപ്രില്‍ മാസത്തില്‍, എനിക്ക് നിന്നെ മാത്രമേ അവിടെ പരിചയം ഉള്ളു തന്നെയുമല്ല നിന്റെ കയ്യില്‍ മാത്രമേ എന്റെ ഫോട്ടോ ഉള്ളു,ഞങ്ങള്‍ നിന്റെ പേരില്‍ കേസ് കൊടുക്കും,ഒരുതരത്തില്‍ പറഞ്ഞാല്‍, സെരിയാണ്, പക്ഷെ അവള്‍ പറയുന്നു. ആ രണ്ടു ഫോട്ടോ അവളുടെ ഓര്‍കുട്ടിലെ ഐഡിയില്‍ ഉള്ളതാണെന്ന് ,തന്നെയും അല്ല ഞാന്‍ അവളെ പരിചയപ്പെടുന്നത് ( 2011)ഇല്‍, ഞാന്‍ അല്ല എന്ന് പറയാന്‍ മാത്രമേ എനിക്ക് പറ്റു, അതുപോലെ പെട്ടു. വിശ്വസിപ്പിക്കാന്‍ വേറെ ഒരു വഴിയും ഇല്ല ,ആ ഐഡി ആണേല്‍ ബ്ലോക്ക് ചെയ്തും കളഞ്ഞു അല്ലേല്‍ എങ്ങനെ.എങ്കിലും കണ്ടു പിടിക്കാമായിരുന്നു, സത്യത്തില്‍ നേരത്തെ ആരോ തുടങ്ങിയതാണ് ,അതില്‍ 198 friends ഉണ്ടായിരുന്നു.പക്ഷെ ഞാന്‍ എന്ത് പറഞ്ഞിട്ടും അവള്‍ വിശ്വസിച്ചില്ല കാരണം,ഇതുപോലെ പരിചയപെട്ടവനെ. ഇതില്‍ കൂടുതല്‍ എന്ത് വിശ്വസിക്കാന്‍,ഞാന്‍ പറഞ്ഞു ഏതു സത്യവും ഞാന്‍ പറയാം.ഞാന്‍ അല്ല അത് ചെയ്തത്,അവള്‍ പറഞ്ഞു അല്ല നീ തന്നെ ആണ് ,നീ ഓര്‍ത്തോ നിന്റെയും പല ഫോട്ടോസ് എന്റെ കയ്യിലും ഉണ്ട്,എനിക്കും പറ്റുമോ എന്ന് ,നോക്കട്ടെ ? ഞാന്‍ പറഞ്ഞു ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ ചെയ്തോളു,ഇതില്‍ കൂടുതല്‍ ഞാന്‍ എന്ത് പറയാന്‍, അവള്‍ എന്നെ ശപിച്ചു : ഒരു പെണ്ണിന്റെ കണ്ണുനീര്‍ വീഴ്ത്തിയിട്ട് നീ ഒരിക്കലും നന്നാവില്ല എന്ന്, ഞാന്‍ പറയുന്നു അത് ഞാന്‍ ചെയ്തതാണെങ്കില്‍,എന്ത് ശിക്ഷ വാങ്ങാനും ഞാന്‍ തയ്യാര്‍ ആണ് ,അങ്ങനെ അവള്‍ നാട്ടില്‍ വരുമ്പോള്‍,നിന്നെ കണ്ടോളാം,എന്ന് പറഞ്ഞു എന്നെ എന്നെന്നേക്കും ആയി ഡിലീറ്റ് ചെയ്തു.
ഇനി എനിക്ക് ഇങ്ങനെ ഫെയിക്ക് ഐഡിഉണ്ടാക്കുനവരോടായി പറയാന്‍ ഉള്ളത് , ആരാണെങ്കിലും ചെയ്യുമ്പോള്‍ ,ഒന്നോര്‍ക്കുക നിരപരാധികള്‍ ആണ് ശിക്ഷിക്കപ്പെടുന്നത്, ചെയ്യുന്നവര്‍ ഒന്നും അറിയുന്നില്ല. അതിലും വലുതാണ് .ബന്ധങ്ങള്‍, ഒരിക്കല്വിശ്വാസം നഷ്ടമായാല്‍ പിന്നെ എന്നും അങ്ങനെ തന്നെയാണ്, നമ്മെ കാണുകയുള്ളൂ ,ഒരു കൂട്ടുകാരന്‍ അല്ലെങ്കില്‍ ,കൂട്ടുകാരി പോയാല്‍ വേറെ ഉണ്ടാകാം, എന്നാല്‍ ഒരാളുടെ ജീവിതത്തില്‍ ഒരിക്കല്‍ വിള്ളല്‍ വീണാല്‍, പിന്നെ ഒരുപാടു കാലതാമസം വരും അത് മാറാന്‍, അതുകൊണ്ട് ധെയവുചെയ്തു ആരും ഇങ്ങനെ ഉള്ള പരിപാടികളില്‍ ഏര്‍പെടരുത് ,ഒരാളുടെ ജീവിതം നശിപ്പിച്ചു ,എന്ത് നേടിയിട്ടെന്തു കാര്യം. അതുപോലെ തന്നെ നേരിട്ട് പരിചയം ഇല്ലാത്തവരോടു, ഒരിക്കലും ഇങ്ങനെ ഉള്ള നെറ്റുവര്‍ക്കുകള്‍ വഴി ചാറ്റിങ്ങു, ഒഴിവാക്കുക,സ്വന്തം ഫോട്ടൊസുകള്‍.ആര്‍ക്കും കൊടുക്കാതിരിക്കുക,അതുപോലെ തന്നെ മാതാപിതാക്കള്‍,കുറെ ഒക്കെ ഈ കാര്യത്തില്‍ നെറ്റ് ഉപയോഗിക്കുന്ന മക്കള്‍ക്ക്, പറഞ്ഞു കൊടുക്കുക, അതിന്റെ ദൂഷ്യ വശങ്ങള്‍ .അല്ലെങ്കില്‍ എനിക്ക് ,പറ്റിയത് പോലെ കഷ്ടകാലം. ചിലപ്പോള്‍ ഫേസ് ബുക്കിന്റെ രൂപത്തിലും വരും. എനിക്കോ പറ്റി മറ്റുള്ളവര്‍ക്കെങ്കിലും ഇതൊരു പാഠം ആകട്ടെ ? ഇതാ പ്രശസ്ത മാപ്പിള പാട്ടുകാരന്‍ കൊല്ലം ഷാഫി പറയുന്നത് കേള്‍ക്കു ,
ഇതുപോലെ എത്ര ഫെയിക്ക് ഐഡികള്‍ നമ്മുടെ ഓരോരുത്തരുടെയും പേരില്‍ ഉണ്ടാകാം ആരറിയുന്നു ഇതെല്ലാം.ഈ പോസ്റ്റിലേക്കുള്ള എല്ലാവരുടെയും മറുപടിയും പ്രതികരണങ്ങളും എന്തുതന്നെ ആയാലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാര്‍ആണ് അതുകൊണ്ട് എല്ലാവരും ഇതിനു മറുപടി തരുമെന്ന വിശ്വാസത്തോടെ .വിനയന്‍
മുല്ലപ്പെരിയാര്‍ എന്ന വിഷയം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ,
കാരണം നമുക്കറിയാം ,അത് പൊട്ടിയാല്‍ ഉണ്ടാകുന്ന ദുരന്തം എത്രമാത്രം ആണെന്ന് ,നാലു ജില്ലകള്‍ പൂര്‍ണമായും ,നശിക്കും അതോടൊപ്പം നാല്‍പതു ലക്ഷത്തോളം ,ജനങ്ങളുടെ ജീവന്‍ അപഹരിക്കും, ഈ നാലു ജില്ലകളില്‍ ഒന്ന് കേരളത്തിന്റെ ,പ്രധാനജില്ലകളില്‍ ഒന്നാണ് ,(ഏറണാകുളം) അത് സംഭവിച്ചാല്‍ പിന്നെ കേരളം പച്ച ,പിടിക്കണമെങ്കില്‍ ഒരുപാടു വര്‍ഷങ്ങള്‍ വേണ്ടിവരും ,ജനിച്ചാല്‍ ഒരുനാള്‍ മരണം ,ഉറപ്പാണ് എന്ന് വിചാരിച്ചു ,മുന്‍ കൂട്ടി അറിയാവുന്ന കാര്യങ്ങള്‍ ,വച്ച് നീട്ടുന്നത് ശെരിയാണോ ?കേരളത്തിലെ ഉന്നതരെല്ലാം ഇപ്പോളെ,മറ്റു രാജ്യങ്ങളിലേക്ക് ഫാമിലി വിസ അടിച്ചു കാണും ,പൊട്ടിയാല്‍ പറയാലോ ? ഞങ്ങള്‍ സമയത്ത് ഇവിടെ ഉണ്ടായിരുന്നില്ല, എന്ന് പിഞ്ചു കുഞ്ഞുങ്ങള്‍,വരെ നാടിന്റെ സുരക്ഷക്കായി പട്ടിണി പോലും കിടന്നു,സമരം ചെയ്യുമ്പോള്‍ ഇപ്പോളും,ശെരിയായ ,തീരുമാനം ഇല്ലാതെ നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. നമ്മുക്ക് ചെയ്യാന്‍ പറ്റുന്നത് നാം ,ചെയ്യുക ബാക്കി എല്ലാം ഈശ്വരന് വിട്ടു കൊടുക്കുക, എല്ലാവരും എല്ലാവര്‍ക്കും കഴിയും ,പോലെ ഇതിനെ പ്രോത്സാഹിപ്പിക്കുക ...ഇതാ സംഭവിച്ചാല്‍ ഉണ്ടാകാന്‍ പോകുന്ന ,ഒരു മാതൃക,താഴെ കൊടുക്കുന്നു.അതോടൊപ്പം അതിനു താഴെയുള്ള ലിങ്കും കാണുക ..
ഞാന്‍ വിനയന്‍ അധികം എഴുതാന്‍ ഒന്നും അറിയില്ല എങ്കിലും എഴുതുമ്പോള്‍
എല്ലാം നിങ്ങള്‍ ഓരോരുത്തരും തരുന്ന ഈ പ്രോത്സാഹനം വീണ്ടും എന്നെ
എഴുതാന്‍ പ്രേരിപ്പിക്കുന്നു.
(ഇടമലയാര്‍ ഡാം)
ഈ ചിത്രത്തില്‍ കാണുന്ന സ്ഥലം ഏറണാകുളം ജില്ലയിലെ ഒരു സുന്ദരമായ സ്ഥലമാണ്.
(ഇടമലയാര്‍ ഡാം) പ്രകൃതി സുന്ദരമായ ഒരു വിനോദ സഞ്ചാര മേഖല കൂടിയാണ്ഈ ഡാമിന് അരികിലൂടെ കുറെ മുകളിലേക്ക് ഏകദേശം ഒരു കിലോമീറ്ററോളംടാര്‍. ചെയ്യാത്ത കല്ലും കൂട്ടം നിറഞ്ഞ റോഡിലൂടെ പോയാല്‍ ഒരു സുന്ദരമായ ഗുഹ കാണാം.
( ഇടമലയാര്‍ ഗുഹ )
പണ്ട് ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയതാണെന്ന് പറയപ്പെടുന്നു വളരെ കഠിനമായ യാത്രയാണ് ഇങ്ങോട്ട്. നല്ല മഴയുള്ള സമയത്ത് ഇവിടെ നില്‍കാന്‍ നല്ല രസമാണ്. ഒരു പ്രത്യേക ചൂടും നല്ല നല്ല കിളികളുടെ ശബ്ദവും ആകെകൂടി നല്ല ഒരു അന്തരീക്ഷം .ഈ ഗുഹക്കിപ്പുറം ഡാമും അപ്പുറം വന്യ മൃഗങ്ങള്‍ ഉള്ള കൊടും കാടുമാണ്. ഈ റോഡില്‍കൂടി ജീപ്പ് മാത്രമേ പോകാറുള്ളൂ. ഞങ്ങള്‍ വളരെ കഷ്ടപ്പെട്ട് ബൈക്കില്‍ ആണ് ഇവിടെപോയത്. അതിനുള്ള തിരിച്ചടി ആയി പിന്നെ ബൈക്ക് ഉന്തികൊണ്ടാണ് തിരിച്ചു വന്നത് .ഗുഹക്കപ്പുറത്തു ഈ കൊടും കാട്ടില്‍ കുറെ ആദിവാസികള്‍ താമസിക്കുന്നുണ്ട് .ഇവര്‍കുള്ള അരിയുംസാധനങ്ങളും എല്ലാം എത്തികുന്നതും എല്ലാം ഈ ഗുഹയിലൂടെ ആണ് .ഓരോ ദിവസവും ജീപ്പ് വരുന്നതും കാത്തിരിക്കുന്ന ഇവരുടെ ജീവിതം വളരെ ദുസ്സഹമാണ് .ഏതായാലും ഞാന്‍ ജനിച്ചു കഴിഞ്ഞു രണ്ടു വര്‍ഷം കഴിഞ്ഞു. 1988ല്‍ പുറത്തിറങ്ങിയ .ഭരതന്‍ എന്ന സംവിധായകന്‍റെ വൈശാലി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ ഒരു ഗാനം ഷൂട്ട് ചെയ്ത ഗുഹ. എന്ന വിശേഷണവും ഇതിനുണ്ട്. കാലം മാറിയപ്പോള്‍ കുറെയൊക്കെ മാറ്റങ്ങള്‍ ഇവിടെയും സംഭവിച്ചു ...... ദാ ആ ഗാനം താഴെ കൊടുത്തിരിക്കുന്നു
(എന്‍റെ അറിവില്‍ നിന്നും എഴുതിയതാണ് എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ എല്ലാവരും ക്ഷെമിക്കണം....സ്നേഹത്തോടെ വിനയന്‍ .....)
രണ്ടു വര്‍ഷം മുന്‍പ്,. ഒരു ദിവസം ഞാന്‍ എന്‍റെ കൂട്ടുകാരുമൊത്ത് ഇടുക്കി ജില്ലയിലെ പൂപ്പാറഎന്ന ഒരു സ്ഥലം കാണാന്‍ പോയി. കൂടെയുള്ള ഒരു കൂട്ടുകാരന്‍റെ തറവാട് അവിടെയാണ്. കൂടെ അവനും ഉണ്ടായിരുന്നു ഞങ്ങള്‍ ബൈക്കില്‍ ആണ് പോയത്. കുറെദൂരംചെന്നപ്പോള്‍വിശ്രമിക്കാന്‍ ബൈക്ക് നിര്‍ത്തി അങ്ങനെ ഓരോന്ന് പറഞ്ഞിരികുമ്പോള്‍ റോഡില്‍ കൂടിമൂന്ന് നാലു കഴുതകള്‍ വരുന്നത് കണ്ടു. ശബരിമലക്ക് പോകുമ്പോള്‍ കഴുതകളെ കണ്ടിട്ടുണ്ട്;. എന്നാലുംഅവയെകണ്ടപ്പോള്‍ ഒരു കൌതുകം തോന്നി. ഞങ്ങള്‍ മെല്ലെ അടുത്തേക്ക് ചെന്നു. എന്നാല്‍ അവ പോകുന്നില്ല ചുമ്മാ കുറച്ചു കളിപ്പിച്ചു നോക്കി അപ്പോള്‍ പാവങ്ങള് അവിടെ തന്നെ നില്‍ക്കുന്നു നല്ല രസം തോന്നി.കഴുതകള്‍ പുറത്തു ഭാരം കേറിയാല്‍ അപ്പോള്‍ തന്നെ അതിന്‍റെ ജോലി തുടങ്ങും. അവയുടെ പുറത്തിരിക്കുന്നത് .എന്താണെന്നു അത് നോക്കാറില്ല. അങ്ങനെ ബുദ്ധി ഇല്ലാത്തതു കൊണ്ടാണല്ലോ?. അവയ്ക്ക് കഴുത എന്നപേര് കിട്ടിയത് .അങ്ങനെ ഈ കഴുതയെ കണ്ടപ്പോള്‍ എന്നിക്കൊരു പൂതി ഇതിന്‍റെ പുറത്തൊന്നുകേറണം എന്ന് . ഞാന്‍ അങ്ങനെ പുറത്തു കേറി ഇരുന്നു അപ്പോള്‍ തന്നെ കഴുത നടക്കാന്‍ തുടങ്ങി. എനിക്ക് ചിരി അടക്കാന്‍ പറ്റിയില്ല.
(കഴുതയ്ക്ക് അറിയില്ലല്ലോ പുറത്തിരിക്കുന്നത് മറ്റൊരു കഴുതയാണെന്ന സത്യം) പിന്നെ കൂട്ടുകാരൊക്കെ കേറി. ഭാരം പുറത്തു കേറിയപ്പോള്‍തന്നെ കഴുത അതിന്‍റെ ജോലി ആരംഭിച്ചു.. ഇതുപോലെ ഒന്നും ചിന്തിക്കാതെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകുന്ന എത്രയോ ആളുകള്‍ നമുക്കിടയിലും ഉണ്ട് അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷങ്ങളും നാം ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുക സ്നേഹത്തോടെ വിനയന്‍ ..........